Hajj All Makkah

മത്വാഫ്

കഅ്ബക്ക് ചുറ്റുമുള്ള പ്രദക്ഷിണ സ്ഥലമാണ് മത്വാഫ്. മത്വാഫില്‍ പഴയകാലത്തെക്കാള്‍ ഹാജിമാര്‍ക്ക് സൗകര്യമാകുന്ന തരത്തില്‍ ധാരാളം സംവിധാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ചൂടിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള വെളുത്ത മാര്‍ബിള്‍ തറയില്‍ വിരിച്ചിട്ടുണ്ട്. അതുകൊണ്ട് കാലുകള്‍ക്ക് ചൂടേല്‍ക്കാതെ കഅ്ബയെ ത്വവാഫ് ചെയ്യാന്‍ സാധിക്കും. ഇബ്‌നു സുബൈറിന്റെ കാലത്ത് വെറും അഞ്ച് മീറ്റര്‍ മാത്രമായിരുന്നു മത്വാഫിന്റെ വിസ്തീര്‍ണം. ഇപ്പോള്‍ മത്വാഫിന്റെ വിസ്തൃതി വളരെ കൂടിയിട്ടുണ്ട്. ഇപ്പോള്‍ സംസം കിണറിന് മുകളിലേക്കുകൂടി മത്വാഫ് നീട്ടിയിട്ടുണ്ട്. മഖാമുഇബ്‌റാഹീമിന്റെ ചുറ്റും പ്രത്യേക കൂടുകെട്ടി വേര്‍തിരിച്ചു. ആ ഭാഗം കൂടി മത്വാഫില്‍ ഉള്‍പ്പെടുത്തി. മിമ്പറും ബനൂശൈബാ കവാടവും നാല് മഖാമുകളും പൊളിച്ചു നീക്കി അതുകൂടി മത്വാഫാക്കി. അപ്രകാരം ഏകദേശം 8500 ച.മീറ്ററായി മത്വാഫ് വിശാലമായി. 2003ന് ശേഷം മത്വാഫിന്റെ വിസ്തീര്‍ണം 200 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. ഹജറുല്‍ അസ്‌വദിന്റെ ഭാഗം തിരിച്ചറിയുന്നതിന് മത്വാഫില്‍ പച്ചലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഹാജിമാര്‍ക്ക് ത്വവാഫിന്റെ എണ്ണം മനസ്സിലാക്കാന്‍ ഇത് സഹായകമാകും.

About the author