Hajj All

ഹജ്ജ് ക്യാമ്പ് ഈ വര്‍ഷവും നെടുമ്പാശ്ശേരിയില്‍

hajj7.jpg

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് നെടുമ്പാശ്ശേരിയില്‍ നടക്കും. ഞായറാഴ്ച മുംബൈയില്‍ നടക്കുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുക. കഴിഞ്ഞ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തില്‍ നെടുമ്പാശ്ശേരിയില്‍ ക്യാമ്പ് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിന് സിയാല്‍ അധികൃതരുമായി ആവശ്യമെങ്കില്‍ ചര്‍ച്ച നടത്തുന്നതിനായി അസി. സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആഗസ്റ്റ് എട്ട് മുതല്‍ 26 വരെയാണ് കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ യാത്രയാകുക. ഈ ദിവസങ്ങളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുക. കേരളത്തിന് പുറമെ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള 421 തീര്‍ഥാടകരും നെടുമ്പാശ്ശേരി വഴിയാണ് യാത്ര. സംസ്ഥാനത്ത് നിന്ന് ഈ വര്‍ഷം 11,197 പേര്‍ക്കാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അവസരം ലഭിച്ചിട്ടുള്ളത്. ഇത്രയും അധികം പേര്‍ ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നത് ആദ്യമായിട്ടാണ്. കഴിഞ്ഞ രണ്ട് വര്‍ഷവും നെടുമ്പാശ്ശേരിയിലെ മെയിന്റനന്‍സ് ഹാങറിലായിരുന്നു ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നത്. ഈ വര്‍ഷം അവസരം ലഭിച്ചവരില്‍ പകുതി പേരും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ്.

About the author

Islam Onlive