Hajj All

കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ അവസാന സംഘം നാളെ യാത്രതിരിക്കും

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജിന് പോകുന്നവരുടെ അവസാന സംഘം ശനിയാഴ്ച തിരിക്കും. മൂന്ന് കുട്ടികളടക്കം 410 ഹാജിമാരെ വഹിച്ചുള്ള അവസാന വിമാനം രാത്രി 8.20ന് നെടുമ്പാശ്ശേരിയില്‍നിന്ന് പറന്നുയരും. ശനിയാഴ്ച രണ്ട് സര്‍വിസുണ്ടാകും. ഈ വിമാനങ്ങളില്‍ മൊത്തം 710 പേരാണ് മക്കയിലേക്ക് തിരിക്കുക. വെള്ളിയാഴ്ച രണ്ട് വിമാനങ്ങളിലായി 600 പേരും പോകും. വ്യാഴാഴ്ച മൂന്ന് വിമാനങ്ങളിലായി 900 പേര്‍ യാത്രയായി. വെള്ളിയാഴ്ച വൈകീട്ട് നാലരക്ക് നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍ സമാപന സമ്മേളനം നടക്കും. സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ നാലുവരെയാണ് ഹാജിമാരുടെ മടക്കയാത്ര.

About the author

Islam Onlive