മദീനക്ക് 19 നാമങ്ങളുണ്ടെന്നാണ് യാഖൂതുല്‍ ഹമവി തന്റെ മുഅ്ജമുല്‍ ബുല്‍ദാനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അല്‍ മദീന, ത്വയ്ബ, ത്വാബ, അല്‍ മിസ്കീന, അല്‍ അദ്റാഅ്, അല്‍ ജാബിറ, അല്‍ മുഹിബ്ബ, അല്‍ മുഹബ്ബബ, അല്‍ മഹ്ബൂറ, യസ്രിബ്, അന്നാജിയ, അല്‍ മൂഫിയ, അക്കാലത്തുല് ബുല്‍ദാന്‍, അല്‍ മുബാറക, അല്‍ മഹ്ഫൂഫ, അല്‍ മുസല്ലമ, അല്‍ മിജന്ന, അല്‍ ഖുദ്സിയ്യ, അല്‍ ആസ്വിമ, അല്‍ മര്‍സൂഖ, അശ്ശാഫിയ, അല്‍ ഹീറ, അല്‍ മഹ്ബൂബ, അല്‍ മര്‍ഹൂമ, അല്‍ മുഖ്താറ, അല്‍ മുഹര്റമ, അല്‍ ഖാസ്വമ എന്നിവയാണ് അവ.
മറ്റ് ചില പണ്ഡിതര്‍ മദീനക്ക് 64 നാമങ്ങളുണ്ടെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. മറ്റ് ചില പണ്ഡിതര്‍ എണ്ണം അതിലും അധികരിപ്പിച്ചിട്ടുണ്ട്.