Hajj All Makkah

ജബലുര്‍റഹ്മ

അറഫയുടെ കിഴക്കു ഭാഗത്തായി റോഡ് നമ്പര്‍ ഏഴിന്റെയും എട്ടിന്റെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന മലയാണിത്. മസ്ജിദുന്നമിറയുടെ 1.5 കിലോമീറ്റര്‍ ദൂരത്തിലാണ് ഇതുള്ളത്. 65 മീറ്റര്‍ ഉയരമാണ് ഈ പര്‍വതത്തിനുള്ളത്. സമുദ്രനിരപ്പില്‍ നിന്ന് 372 മീറ്റര്‍. തെക്കുഭാഗത്തും 170 മീറ്ററും വടക്കുഭാഗത്ത് 200 മീറ്ററുമാണ് മലയുടെ നീളം. പടിഞ്ഞാറുഭാഗത്ത് 100 മീറ്ററും കിഴക്കുവശത്ത് 170 മീറ്ററുമാണ് വീതി. ആകെ വിസ്തീര്‍ണം 240 ച.മീറ്റര്‍. ജബലുര്‍റഹ്മയുടെ താഴ്‌വാരത്തുനിന്നാണ് പ്രവാചകന്‍ പ്രാര്‍ഥിച്ചത്.

About the author