Hajj All Makkah

മശ്അറുല്‍ ഹറാം

മുസ്ദലിഫയിലെ ഖുസഅ് എന്ന കുന്നിന് താഴെയാണ് മശ്അറുല്‍ ഹറാം. ഇവിടെ മസ്ജിദ് മശ്അറുല്‍ ഹറാം എന്ന പള്ളിയുമുണ്ട്. മുസദലിഫയിലെ റോഡ് നമ്പര്‍ 5ന് സമീപമാണ് ഇതുള്ളത്. 5040 ച.മീറ്റര്‍ വിസ്തീര്‍ണമുള്ള പള്ളിയില്‍ 12000 പേര്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സൗകര്യമുണ്ട്. പ്രവാചകന്‍ ഹജ്ജിന്റെ സമയത്ത് രാത്രി താമസിച്ച സ്ഥലത്ത് പിന്നീട് നിര്‍മിച്ചതാണ് ഈ പള്ളി. മുസ്ദലിഫയിലെവിടെയും താമസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം. ‘നിങ്ങള്‍ അറഫയില്‍നിന്നു പുറപ്പെട്ടാല്‍ മശ്അറുല്‍ ഹറാമിനടുത്ത് തങ്ങി അല്ലാഹുവെ സ്മരിക്കുവിന്‍’. എന്ന് അല്ലാഹു പറഞ്ഞത് ഇതിനെകുറിച്ചാണ്.

മശ്അറുല്‍ ഹറാം എന്നതുകൊണ്ട് മുസ്ദലിഫ മുഴുവനുമാണ് ഉദ്ദേശ്യമെന്ന് ഇബ്‌നു ഉമര്‍(റ)നെ പോലുള്ള സ്വഹാബികള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് മശ്അറുല്‍ ഹറാം എന്നും മുസ്ദലിഫക്ക് പേരുണ്ട്.

About the author