Hajj All Makkah

മസ്ജിദുല്‍ ഖൈഫ്

പ്രവാചകന്‍(സ) തന്റെ ഹജ്ജിന്റെ സന്ദര്‍ഭത്തില്‍ മിനായില്‍ തമ്പടിക്കുകയും നമസ്‌കരിക്കുകയും ചെയ്ത സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ട പള്ളിയാണ് മസ്ജിദുല്‍ ഖൈഫ്. ജംറത്തുസ്സുഗ്‌റയുടെ അടുത്താണിത്. മിനാ പര്‍വതത്തിന്റെ അടിവാരത്തില്‍ തെക്കുഭാഗത്തായാണ് പ്രസ്തുത പള്ളി സ്ഥിതിചെയ്യുന്നത്. പള്ളിയുടെ കിഴക്കുഭാഗത്ത് ചുമരിനോട് ചേര്‍ന്നാണ് ഇവിടെ മിഹ്‌റാബുള്ളത്. 1987ല്‍ ആധുനിക സൗകര്യങ്ങളോടെ പള്ളി വിപുലീകരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഈ പള്ളിയില്‍ 25000 പേര്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യമുണ്ട്. മൂസാ നബി(അ)യുള്‍പ്പടെ ഇരുപത് പ്രവാചകന്മാര്‍ ഈ പ്രദേശങ്ങളില്‍ നമസ്‌കരിച്ചതായി ഐതിഹ്യമുണ്ട്.

About the author