Hajj All Hajj Fiqh

സഅ്‌യിന്റെ സുന്നത്തുകള്‍

1. മാലിന്യത്തില്‍ നിന്ന് ശുദ്ധിയായിരിക്കുക. നഗ്‌നത മറക്കുക. വുദുവോടു കൂടി സഅ്‌യ് ചെയ്യുന്നത് സുന്നത്താണ്. പക്ഷെ, വുദു ഇല്ലാതെ സഅ്‌യ് ചെയ്താല്‍ സാധുവാകുന്നതാണ്.
2. ഏഴു തവണയും തുടര്‍ച്ചയായി ചെയ്യുക. (സഫയില്‍ നിന്നും മര്‍വയില്‍ എത്തിയാല്‍ ഒരെണ്ണം പൂര്‍ത്തിയാക്കുന്നു)
3. പച്ച അടയാളങ്ങള്‍ക്കിയില്‍ പുരുഷന്‍മാര്‍ ഓടേണ്ടതാണ്.
4. ഓരോ തവണയും സഫയുടെയും മര്‍വയുടെയും മുകളില്‍ കയറുക.
5. സഫ മര്‍വക്ക് മുകളിലും അവക്കിടയിലും ദിക്‌റും ദുആയും ചെയ്യുക.

About the author