Hajj All Hajj News

ഹജ്ജ് പഠന ക്യാമ്പ് ആഗസ്റ്റ് 2ന് കോഴിക്കോട്

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് പഠന ക്യാമ്പ് ആഗസ്റ്റ് 2 ബുധന്‍ രാവിലെ 9.30 മുതല്‍ കോഴിക്കോട് ചെറൂട്ടി റോഡിലെ എം.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടക്കും.ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പില്‍ ഇല്‍യാസ് മൗലവി, വി.പി ബഷീര്‍, റഫീഖ് റഹ്മാന്‍ മൂഴിക്കല്‍, വി.പി ഷൗക്കത്തലി എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസുകളെടുക്കും. ദീര്‍ഘകാലം ഹജ്ജും ഉംറയും മക്കയും മദീനയുമെല്ലാം പരിചയമുള്ള പ്രമുഖരായ പണ്ഢിതരാണ് ക്ലാസുകള്‍ നയിക്കുന്ധത് എന്നത് കൊണ്ട് ഹജ്ജിന് പോവാനൊരുങ്ങുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടും ഈ ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 9946294826, 9656640970

 

About the author

Islam Onlive