ഹജ്ജിലെ- ഉംറയിലെ പ്രാർഥനകൾ
വീട്ടിൽ നിന്നിറങ്ങുമ്പോൾ
بسم الله توكلت على الله ولا حول ولا قوة الا بالله ، اللهم اني اعوذ بك ان أضل أو أُضل أو أزل أو أُزل أو أظلم أو أُظلم أو أجهل أو يُجهل علي
അല്ലാഹുവിന്റെ നാമത്തിൽ. ഞാൻ അല്ലാഹുവിൽ ഭരമേൽപിക്കുന്നു. അല്ലാഹു വഴിയല്ലാതെ ഒരു ശക്തിയുമില്ല. ഞാൻ വഴിപിഴക്കുന്നതിൽ നിന്നും പിഴപ്പിക്കപ്പെടുന്നതിൽ നിന്നും അടിതെറ്റുന്നതിൽ നിന്നും തെറ്റിക്കപ്പെടുന്നതിൽനിന്നും അക്രമിക്കുന്നതിൽ നിന്നും അക്രമിക്കപ്പെടുന്നതിൽ നിന്നും അവിവേകം പ്രവർത്തിക്കുന്നതിൽ നിന്നും എന്നോട് അവിവേകം പ്രവർത്തിക്കുന്നതിൽനിന്നും, അല്ലാഹുവേ, നിന്നോട് രക്ഷതേടുന്നു.
വാഹനത്തിൽ കയറുമ്പോൾ
سبحان الذي سخر لنا هذا وما كنا له مقرنين و إنا إلى ربنا لمنقلبون. اللهم إنا نسألك في سفرنا هذا البر والتقوى ومن العمل ما ترضى. اللهم هون علينا سفرنا هذا واطوعنا بعده، أنت الصاحب في السفر والخليفة في الأهل. اللهم إنا نعوذ بك من وعناء السفر وكابة المنقلب وسوءالمنظر في المال والأهل
നമുക്ക് ഈ വാഹനം സൗകര്യപ്പെടുത്തിത്തന്നെ അല്ലാഹു പരമപരിശുദ്ധൻ. നമുക്കിത് സ്വന്തമായി സൗകര്യപ്പെടുത്തുക സാധ്യമല്ല. നാമൊക്കെ നമ്മുടെ നാഥങ്കലേക്ക് മടങ്ങിച്ചെല്ലുന്നവരാണ്. അല്ലാഹുവേ, ഞങ്ങളുടെ ഈ യാത്രയിൽ പുണ്യവും ഭക്തിയും നേടാനും നിനക്കിഷ്ടകരമായ കർമമനഷ്ഠിക്കാനും തുണയ് ക്കേമേ! അല്ലാഹുവേ, ഞങ്ങളുടെ ഈ യാത്ര പ്രയാസരഹിതമാക്കുകയും അതിന്റെ ദൂരം കുറയ്ക്കുകയും ചെയ്യേണമേ! നീയാണല്ലോ യാത്രയിൽ ഞങ്ങളുടെ കൂട്ടുകാരനും വീട്ടുകാരിൽ ഞങ്ങളുടെ പ്രതിനിധിയും. യാത്രാക്ലേശത്തിൽ നിന്നും അനിഷ്ടകരമായ ദൃശ്യങ്ങളിൽനിന്നും സമ്പത്തിനും കുടുംബത്തിനും സംഭവിക്കുന്ന ദുരന്തങ്ങളിൽ നിന്നും അല്ലാഹുവേ, ഞങ്ങൾ നിന്നിൽ അഭയം തേടുന്നു.
ഉംറയുടെ ഇഹ്റാമിൽ പ്രവേശിക്കുമ്പോൾ
اللهم لبيك عمرة
അല്ലാഹുവേ, ഉംറക്കുള്ള നിന്റെ വിളിക്കിതാ ഞാൻ ഉത്തരം നൽകുന്നു.
ഹജ്ജിന്റെ ഇഹ്റാമിൽ പ്രവേശിക്കുമ്പോൾ
اللهم لبيك حجا
അല്ലാഹുവേ, ഹജ്ജിനുള്ള നിന്റെ വിളിക്കിതാ ഞാനുത്തരം നൽകുന്നു.
രണ്ടിനും കൂടിയുള്ള ഇഹ്റാമിൽ പ്രവേശിക്കുമ്പോൾ
اللهم لبيك حجا و عمرة
അല്ലാഹുവേ, ഹജ്ജിനും ഉംറക്കുമുള്ള നിന്റെ വിളിക്കിതാ ഞാനുത്തരം നൽകുന്നു.
തൽബിയത്ത്
لبيك اللهم لبيك لبيك لا شريك لك لبيك، إن الحمد والنعمة لك والملك لا شريك لك
അല്ലാഹുവേ, നിന്റെ വിളിക്കിതാ ഉത്തരം നൽകിയിരിക്കുന്നു. നിന്റെ വിളി കേട്ട് ഇതാ എത്തിയിരിക്കുന്നു. നിന്റെ വിളി ഞാനിതാ കേട്ടിരിക്കുന്നു. നിനക്ക് ഒരു പങ്കുകാരനുമില്ല. നിന്റെ വിളിക്ക് ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു. സർവസ്തുതിയും നിനക്കാണ്. എല്ലാ അനുഗ്രഹവും അധികാരവും നിന്റേ തുമാത്രം. നിനക്കൊരു പങ്കുകാരനുമില്ലതന്നെ.
മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുമ്പോൾ
بسم الله والصلاة والسلام على رسول الله أعوذ بالله العظيم وبوجهه الكريم و سلطانه القديم من الشيطان الرجيم. اللهم اغفر لي ذنوبي وافتح لي أبواب رحمتك
അല്ലാഹുവിന്റെ നാമത്തിൽ ഞാൻ പ്രവേശിക്കുന്നു. അല്ലാഹുവിന്റെ തിരുദൂ തരിൽ അവന്റെ രക്ഷയും അനുഗ്രഹവും വർധിക്കുമാറാകട്ടെ. മഹാനായ അല്ലാ ഹുവോട്, അവന്റെ ആദരണീയ മുഖത്തോട്, അനാദിയായ അധികാരത്തോട്, ശപിക്കപ്പെട്ട പിശാചിൽ നിന്ന് ഞാനിതാ അഭയം തേടുന്നു. അല്ലാഹുവേ, എന്റെ പാപങ്ങൾ എനിക്കു നീ പൊറുത്തുതരേണമേ! നിന്റെ കാരുണ്യത്തിന്റെ കവാ ടങ്ങൾ എനിക്കു നീ തുറന്നുതരേണമേ!
കഅ്ബ കാണുമ്പോൾ
اللهم زد هذا البيت تشريفا و تعظیما و مهابة وبرا وزدمن شرفه وعظمه ممن حجه واعتمره تشريفا و تكريما و تعظيما وبرا
അല്ലാഹുവേ, ഈ ഭവനത്തിന് ശ്രേഷ്ഠതയും മഹത്വവും ആദരവും പ്രതാപവും പുണ്യവും നീ വർധിപ്പിക്കേണമേ! ഇവിടെ വന്ന് ഹജ്ജും ഉംറയും നിർവഹിച്ച് ഈ ഭവനത്തെ ശ്രഷ്ഠവും മഹത്തരവുമാക്കിയവർക്കും നീ ശ്രഷ്ഠതയും ആദരണീയതയും മഹത്വവും പുണ്യവും വർധിപ്പിക്കേണമേ.
ഹജറുൽ അസ്വദ് മുത്തുകയോ അതിന്റെ നേരെ തിരിഞ്ഞ് ആംഗ്യം കാണിക്കുകയോ ചെയ്യുമ്പോൾ
بسم الله الله أكبر
അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ആരംഭിക്കുന്നു. അല്ലാഹുവാണ് ഏറ്റവും വലിയവൻ,
ത്വവാഫ് തുടങ്ങുമ്പോൾ
اللهم إيمانا بك و تصديقا بكتابك ووفاء بعهدك واتباعا لسنة نبيك محمد صلى الله عليه و سلم
അല്ലാഹുവേ, നിന്നിൽ വിശ്വസിച്ചും നിന്റെ ഗ്രന്ഥത്തെ സത്യപ്പെടുത്തിയും നിന്നോടുള്ള കരാർ പാലിച്ചും നിന്റെ ദൂതനായ മുഹമ്മദ് നബിയുടെ ചര്യ പിന്തുടർന്നും ഞാനീ കർമം ആരംഭിക്കുന്നു.
റുക്നുൽ യമാനിയുടെയും ഹജറുൽ അസ് വദിന്റെയും ഇടയിൽ
ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار
ഞങ്ങളുടെ നാഥാ! നീ ഞങ്ങൾക്ക് ഇഹത്തിലും പരത്തിലും നന്മ നൽ കേണമേ! ഞങ്ങളെ നീ നരകശിക്ഷയിൽനിന്ന് രക്ഷിക്കുകയും ചെയ്യേണമേ!
സ്വഫാ മർവ കുന്നുകളിലേക്ക് കയറുമ്പോൾ
إن الصفا والمروة من شعائر الله (البقرة ١٥٨)
നിശ്ചയമായും സ്വഫായും മർവയും അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ടതാണ്.
സ്വഫാ മർവ കുന്നുകളുടെ മുകളിൽ നിന്ന് കഅ്ബയുടെ നേരെ തിരിഞ്ഞ്
الله اكبر الله أكبر لا اله الا الله وحده لا شريك له له الملك وله الحمد يحيي و يميتُ وهو على كل شيئ قدير. لا اله الا الله وحده انجز وعده و نصر عبده و هزم الأحزاب وحده
അല്ലാഹുവാണ് ഏറ്റവും വലിയവൻ. അല്ലാഹുവാണ് ഏറ്റവും മഹാൻ. അല്ലാഹുവാണ് അത്യുന്നതൻ, അല്ലാഹു അല്ലാതെ ഒരിലാഹുമില്ല. അവൻ ഏകനാണ്. അവന് ഒരു പങ്കാളിയുമില്ല. എല്ലാ ആധിപത്യവും സ്തുതിയും അവനുമാത്രം അവകാശപ്പെട്ടതാണ്. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവൻ എല്ലാറ്റിനും കഴിവുള്ളവനാണ്. അല്ലാഹുവല്ലാതെ ഒരിലാഹുമില്ല. അവൻ ഏകനാണ്. അവൻ തന്റെ വാഗ്ദാനം പാലിച്ചു. തന്റെ അടിമയെ സഹായിക്കു കയും ശത്രസമൂഹങ്ങളെ ഒറ്റക്ക് പരാജയപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
സംസം കുടിക്കുമ്പോൾ
اللهم اني اسئلك علما نافعا ورزقا واسعا وشفاء من كل داء
അല്ലാഹുവേ! ഞാൻ നിന്നോട് ഉപകാരപ്രദമായ അറിവും സുഭിക്ഷമായ ആഹാരവും എല്ലാ രോഗത്തിൽനിന്നുള്ള ശമനവും തേടുന്നു.
അറഫയിലെ ഏറ്റവും ശ്രേഷ്ഠമായ പ്രാർഥന
لا اله الا الله وحده لا شريك له له الملك وله الحمد يحيي ويميت وهو على كل شئ قدير
അല്ലാഹുവല്ലാതെ ഒരിലാഹുമില്ല. അവൻ ഏകനാണ്. അവനൊരു പങ്കാളിയുമില്ല. എല്ലാ ആധിപത്യവും സ്തുതിയും അവന്നവകാശപ്പെട്ടതാണ്. അവനാ ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും. അവൻ എല്ലാറ്റിനും കഴിവുള്ളവനാ.
നബിയുടെ ഖബ്ർ സന്ദർശിക്കുമ്പോൾ
السلام عليكم يا رسول الله و رحمته و بركاته
അല്ലാഹുവിന്റെ ദൂതരേ, അങ്ങയ്ക്ക് അല്ലാഹുവിന്റെ രക്ഷയും അനുഗഹവും കാരുണ്യവും ഉണ്ടാവട്ടെ.
അല്ലെങ്കിൽ,
السلام عليكم يا نبي الله السلام عليكم يا خيرة الله في خلقه السلام عليكم يا سيد المرسلين و امام المتقين. أشهد أنك قد بلغت الرسالة واديت الأمانة و نصحت الأمة
അല്ലാഹുവിന്റെ ദൂതരേ, താങ്കൾക്കു സലാം! അല്ലാഹുവിന്റെ സൃഷ്ടികളിൽ ശ്രേഷ്ഠരേ, അങ്ങയ്ക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ. ദൈവദൂതൻമാരുടെ നായകനും ഭക്തരുടെ നേതാവും ആയവരേ, അങ്ങയ്ക്ക് സലാം. താങ്കൾ ദിവ്യസന്ദേശമെത്തിക്കുകയും ബാധ്യത നിർവഹിക്കുകയും സമുദായത്തെ ഉപദേശിക്കുകയും ചെയ്തിരിക്കുന്നുവെന്ന് ഞാനിതാ സാക്ഷ്യം വഹിക്കുന്നു.
അബൂബക്റിന്റെ ഖബ്റിന്റെ നേരെ തിരിഞ്ഞ്
السلام عليكم يا ابابكر الصديق
ഉമറിന്റെ ഖബ്റിന്റെ നേരെ തിരിഞ്ഞ്
السلام عليكم يا عمر بن الخطاب
മറ്റ് ഖബറുകൾ സന്ദർശിക്കുമ്പോൾ
السلام عليكم يا أهل القبور، يغفر الله لنا ولكم أنتم سلفنا و نحن با الأثر
ഖബറിലുള്ളവരേ, നിങ്ങൾക്ക് രക്ഷയുണ്ടാവട്ടെ. അല്ലാഹു ഞങ്ങൾക്കും നിങ്ങൾക്കും പൊറുത്തുതരട്ടെ. നിങ്ങൾ ഞങ്ങൾക്ക് മുമ്പേ പോയവരാണ് ഞങ്ങൾ പിന്നിൽ വരുന്നവരും.
🪀 കൂടുതല്‍ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE