ഹജ്ജ് – ഉംറ ചെയ്യേണ്ട കാര്യങ്ങൾ, പാടില്ലാത്തതും
1. റുകുനുകൾ
* ഇഹ്റാം
* അറഫയിൽ നിൽക്കൽ
* ത്വവാഫ്
* സഅ് യ്
ഇവയിൽ ഏതെങ്കിലും ഒന്ന് ഉപേക്ഷിച്ചാൽ ഹജ്ജ് ശരിയാവുകയില്ല, അടുത്ത വർഷം ഹജ്ജ് നിർവഹിക്കുക മാത്രമേ നിർവാഹമു ള്ളൂ.
2. വാജിബുകൾ
* ഇഹ്റാം മീഖാത്തിൽനിന്നായിരിക്കുക
* അസ്തമിക്കുന്നതുവരെ അറഫയിൽ നിൽക്കുക
* മുസ്ദലിഫയിൽ രാപാർക്കുക
* മിനായിൽ നിശ്ചിത ദിവസങ്ങളിൽ രാപാർക്കുക
* ജംറകളിൽ എറിയുക
* മുടി കളയുകയോ വെട്ടുകയോ ചെയ്യുക
* വിദാഇന്റെ ത്വവാഫ് ചെയ്യുക
ഇവയിൽ ഏതെങ്കിലും ഒന്ന് ഉപേക്ഷിച്ചാൽ ബലിയറുത്ത് ദാനം ചെയ്യണം.
ചെയ്യരുതാത്ത കാര്യങ്ങൾ
* മുടി കളയുക
* നഖം മുറിക്കുക
* പുരുഷന്മാർ തുന്നിയ വസ്ത്രം ധരിക്കുക
* സുഗന്ധം പൂശുക
* പുരുഷന്മാർ തല മറക്കുക
* വിവാഹബന്ധം നടത്തുക
* ഭാര്യാഭർതൃ സംസർഗം
* സംയോഗം
* മൃഗങ്ങളെ വേട്ടയാടുക
ഇവയിൽ ഏതെങ്കിലും ഒന്ന് അജ്ഞതയാലോ മറന്നുകൊണ്ടോ ചെയ്തുപോയാൽ അതിന്റെ പേരിൽ യാതൊന്നും ചെയ്യേണ്ടതില്ല.
മനഃപൂർവം ചെയ്തതാണെങ്കിൽ പ്രായശ്ചിത്തമായി, മൂന്ന് ദിവസം നോമ്പ് നോൽക്കുകയോ ആടിനെ അറുക്കുകയോ ആറ് പാവങ്ങൾക്ക് ഭക്ഷണം നൽകുകയോ ഏതെങ്കിലും ഒന്ന് ചെയ്യണം.
എന്നാൽ സംയോഗം നടന്നത് ആദ്യത്തെ കല്ലേറിന് (ഒന്നാമത്തെ തഹല്ലുൽ) മുമ്പാണെങ്കിൽ രണ്ടാളുടെയും ഹജ്ജ് നഷ്ടപ്പെടും. ശേഷമാണെങ്കിൽ ഹജ്ജ് ശരിയാവുമെങ്കിലും പ്രായശ്ചിത്തമായി ആടിനെ അറുക്കണം.
🪀 കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE