കാൽനടയായുള്ള ഹജ്ജ് പ്രോത്സാഹിപ്പിക്കേണ്ടതല്ല
ഹജ്ജ് ഒരു ഇബാദത്താണ്. അത് പ്രകടാനാത്മകതയോ, ലോകമാന്യമോ ഒന്നും കൂടാതെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചു കൊണ്ടു ചെയ്യേണ്ട കർമ്മമാണ്.
യാത്രാ സൗകര്യങ്ങൾ ഇത്രയും വികസിച്ച ഈ കാലത്ത് പരമാവധി എളുപ്പമുള്ള വഴികളാണ് ഹജ്ജ് ചെയ്യാനായി വിശ്വാസികൾ തെരഞ്ഞെടുക്കേണ്ടത്. അതാണ് പ്രവാചക ചര്യ. ഏറ്റവു ഉത്തമമായ ചര്യ മുഹമ്മദ് നബി പഠിപ്പിച്ചതാണ്. അക്കാലത്ത് ആളുകൾ കാൽ നടയായും വാഹനത്തിലുമൊക്കെ ഹജ്ജ് ചെയ്യാറുണ്ടായിരുന്നു. പക്ഷെ വാഹനത്തിൽ യാത്ര ചെയ്യാനാണ് നബി തിരുമേനി തീരുമാനിച്ചത്. നടക്കാൻ പറ്റാഞ്ഞിട്ട് വാഹനയാത്ര തെരഞ്ഞെടുത്തതല്ല. അന്ന് വിമാനമുണ്ടായിരുന്നുവെങ്കിൽ അതായിരിക്കും അവിടുന്ന് തെരഞ്ഞെടുക്കുക.
മഹതി ആഇശ (റ) പറയുന്നു:
രണ്ടു കാര്യങ്ങളിൽ ഒരെണ്ണം തെരഞ്ഞെടുക്കാൻ പറ്റുന്ന സാഹചര്യത്തിൽ ഏറ്റവും ലളിതവും സൗകര്യമുള്ളതു തെരഞ്ഞെടുക്കുക എന്നതാണ് നബി (സ) യുടെ സ്വഭാവം. – (ബുഖാരി: 6126).
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، أَنَّهَا قَالَتْ: « مَا خُيِّرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بَيْنَ أَمْرَيْنِ قَطُّ إِلَّا أَخَذَ أَيْسَرَهُمَا، مَا لَمْ يَكُنْ إِثْمًا، فَإِنْ كَانَ إِثْمًا كَانَ أَبْعَدَ النَّاسِ مِنْهُ. وَمَا انْتَقَمَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِنَفْسِهِ فِي شَيْءٍ قَطُّ، إِلَّا أَنْ تُنْتَهَكَ حُرْمَةُ اللَّهِ فَيَنْتَقِمَ بِهَا لِلَّهِ ».- رَوَاهُ الْبُخَارِيُّ: 6126.
വാഹന സൗകര്യമുണ്ടായിരിക്കെ അതാണ് ശ്രേഷ്ഠവും ഉത്തമവും എന്നതാണ് ശാഫിഈ മദ്ഹബിലെ ഏറ്റവും പ്രബലവും ആധികാരികവുമായ വീക്ഷണം.
ഇമാം നവവി പറയുന്നു:
വല്ലവർക്കും വാഹനത്തിൽ കയറിയോ നടന്നോ ഹജ്ജ് ചെയ്യാൻ സാധിക്കുന്ന അവസ്ഥയിൽ വാഹനത്തിൽ കയറി ഹജ്ജ് ചെയ്യാൻ പോവലാണ് ഏറ്റവും ശ്രേഷ്ഠമായത്. കാരണം നബി (സ) വാഹനത്തിൽ കയറിയാണ് ഹജ്ജ് ചെയ്തത്. മാത്രമല്ല ഹജ്ജ് ചെയ്യാൻ ഏറ്റവും സഹായകമായിട്ടുള്ളതും വാഹനത്തി പോയാണ്.
وَمَنْ قَدَرَ عَلَى الْحَجَّ رَاكِبًا وَمَاشِيًا فَالْأَفْضَلُ أَنْ يَحُجَّ رَاكِبًا لِأَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَجَّ رَاكِبًا وَلِأَنّ الرُّكُوب أَعْوَنُ عَلَى الْمَنَاسِك.
ഇമാം ശീറാസി ഇപ്പറഞ്ഞതിനെ വിശദീകരിച്ചു കൊണ്ട് ഇമാം നവവി തുടരുന്നു:
ഇമാം ശാഫിഈ ഇംലാഇലും മറ്റും ഖണ്ഡിതമായി പറഞ്ഞിട്ടുള്ളതും
വാഹനത്തിൽ കയറി ഹജ്ജ് ചെയ്യലാണ് നടന്ന് ഹജ്ജ് ചെയ്യുന്നതിനേക്കാൾ ഉത്തമം എന്നാണ്.
(الشَّرْحُ) الْمَنْصُوصُ لِلشَّافِعِيِّ رَحِمَهُ اللَّهُ تَعَالَى فِي الْإِمْلَاءِ وَغَيْرِهِ أَنَّ الرُّكُوبَ فِي الْحَجِّ أَفْضَلُ مِنَ الْمَشْيِ.-شَرْحُ الْمُهَذَّبِ: كِتَابِ الْحَجِّ.
ഈ ശ്രേഷ്ഠതയുടെ കാരണമായി ശാഫിഈ മദ്ഹബിലെ ശൈഖുൽ ഇസ്ലാം സകരിയ്യൽ അൻസ്വാരി പറയുന്നത്:
അതിലാണ് പ്രവാചക ചര്യ പിൻപറ്റലുള്ളത്. കൂടാതെ അല്ലാഹുവിന്റെ മാർഗത്തിൽ കൂടുതൽ ചെലവു വഹിക്കലും അതിലാണ് എന്നാണ്.
وَقَالَ شَيْخُ الْإِسْلَامِ زَكَرِيَّا الْأَنْصَارِيُّ: وَإِنَّمَا كَانَ الرُّكُوبُ أَفْضَلَ لِلِاتِّبَاعِ وَلِأَنَّ ِفيْهِ تَحَمُّلَ زِيَادَةِ مُؤْنَةٍ في سَبِيلِ اللَّهِ.-أَسْنَى الْمَطَالِبِ.
നടന്നു പോവുന്നതിലാണ് കൂടുതൽ ബുദ്ധിമുട്ടുള്ളത് അതിനാൽ അതാണ് ഉത്തമം എന്ന വാദത്തെ ഖണ്ഡിച്ചു കൊണ്ട്
ഇമാം നവവി പറയുന്നു:
ആ വാദം പോഴത്തമാണ്, കാരണം അങ്ങനെ ബുദ്ധിമുട്ടണമെന്ന് യാതൊരാവശ്യവുമില്ല. – (ശർഹു മുസ്ലിം: 2137)
وَقَالَ الإِمَامُ النَّوَوِيُّ: فِيهِ جَوَاز الْحَجّ رَاكِبًا وَمَاشِيًا وَهُوَ مُجْمَع عَلَيْهِ، وَقَدْ تَظَاهَرَتْ عَلَيْهِ دَلَائِل الْكِتَاب وَالسُّنَّة وَإِجْمَاع الْأُمَّة. قَالَ اللَّه تَعَالَى: {وَأَذِّنْ فِي النَّاس بِالْحَجِّ يَأْتُوك رِجَالًا وَعَلَى كُلّ ضَامِر} وَاخْتَلَفَ الْعُلَمَاء فِي الْأَفْضَل مِنْهُمَا ، فَقَالَ مَالِك وَالشَّافِعِيّ وَجُمْهُور الْعُلَمَاء: الرُّكُوب أَفْضَل اِقْتِدَاء بِالنَّبِيِّ صَلَّى اللَّه عَلَيْهِ وَسَلَّمَ، وَلِأَنَّهُ أَعْوَن لَهُ عَلَى وَظَائِف مَنَاسِكه، وَلِأَنَّهُ أَكْثَر نَفَقَة. وَقَالَ دَاوُدُ: مَاشِيًا أَفْضَل لِمَشَقَّتِهِ. وَهَذَا فَاسِد لِأَنَّ الْمَشَقَّة لَيْسَتْ مَطْلُوبَة.-شَرْحُ مُسْلِمٍ: 2137.
ഹജ്ജ് ചെയ്യുന്നതാണ് ശ്രേഷ്ഠം എന്നാണ് ഭൂരിഭാഗം ഫുഖഹാക്കളും അഭിപ്രായപ്പെട്ടത് എന്നാണ്
ഇമാം ഖുർത്വുബിയും പറഞ്ഞത്.
ഇമാം ഖുർത്വുബി പറഞ്ഞത്:
നടന്നുകൊണ്ട് ഹജ്ജ് ചെയ്യുന്നതാണ് നല്ലത് എന്ന് പറഞ്ഞ ഒറ്റപ്പെട്ട ചിലരുടെ തെളിവ് കൊടുത്തിട്ടുണ്ട്. അതാകട്ടെ, നബി (സ) യും സ്വഹാബത്തും മദീനയിൽ നിന്നും മക്കയിലേക്ക് നടന്നുകൊണ്ടാണ് ഹജ്ജിനു പോയത് എന്ന വസ്തുതാ വിരുദ്ധമായ ഒരു മുൻകറായ ഹദീസാണ്.
ഇമാം ഖുർത്വുബി പറയുന്നു:
لَا خِلَافَ فِي جَوَازِ الرُّكُوبِ وَالْمَشْيِ، وَاخْتَلَفُوا فِي الْأَفْضَلِ مِنْهُمَا، فَذَهَبَ مَالِكٌ وَالشَّافِعِيُّ فِي آخَرَيْنِ إِلَى أَنَّ الرُّكُوبَ أَفْضَلُ، اقْتِدَاءً بِالنَّبِيِّ صَلَّى اللَّهُ عَلَيْهِ
وسلم ولكثرة النَّفَقَةِ وَلِتَعْظِيمِ شَعَائِرِ الْحَجِّ بِأُهْبَةِ الرُّكُوبِ. وَذَهَبَ غَيْرُهُمْ إِلَى أَنَّ الْمَشْيَ أَفْضَلُ لِمَا فِيهِ مِنَ الْمَشَقَّةِ عَلَى النَّفْسِ، وَلِحَدِيثِ أَبِي سَعِيدٍ قَالَ: حَجَّ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَصْحَابُهُ مُشَاةً مِنَ الْمَدِينَةِ إِلَى مَكَّةَ، وَقَالَ: « ارْبِطُوا أَوْسَاطَكُمْ بِأُزُرِكُمْ ». وَمَشَى خَلْطَ الْهَرْوَلَةِ، خَرَّجَهُ ابْنُ مَاجَهْ فِي سُنَنِهِ. وَلَا خِلَافَ فِي أَنَّ الرُّكُوبَ عِنْدَ مَالِكٍ فِي الْمَنَاسِكِ كُلِّهَا أَفْضَلُ، لِلِاقْتِدَاءِ بِالنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.-تَفْسِيرُ سُورَةِ الْحَجِّ: 27.
ഹദീസിനെപ്പറ്റി പണ്ഡിതന്മാർ:
هَذَا إِسْنَاد ضَعِيف لِأَنَّ حُمْرَانَ بْنِ أَعْيَنَ الْكُوفِيُّ قَالَ فِيهِ ابْنُ مَعِينٍ: لَيْسَ بِشَيْءٍ. وَقَالَ أَبُو دَاوُد: رَافِضِيٌّ. وَقَالَ النَّسَائِيُّ: لَيْسَ ثِقَةً. وَيَحْيَى بْنُ يَمَانٍ الْعِجْلِي وَإِنْ رَوَى لَهُ مُسْلِمٌ فَقَدْ اخْتَلَطَ بِآخِرِهِ. وَلَمْ يَتَمَيَّز حَالُ مِنْ رَوَى عَنْهُ هُوَ قَبْلَ الِاخْتِلَاط أَوْ بَعْدَهُ فَاسْتَحَقَّ التَّرْكَ. وَقَالَ الدَّمِيرِيِّ: انْفَرَدَ بِهِ الْمُصَنِّفُ. وَهُوَ ضَعِيفٌ مُنْكَرٌ مَرْدُودٌ بِالْأَحَادِيثِ الصَّحِيحَةِ الَّتِي تَقَدَّمَتْ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّم وَأَصْحَابُهُ لَمْ يَكُونُوا مُشَاةً مِنْ الْمَدِينَةِ إلَى مَكَّةَ. قَالَ الشَّيْخُ الْأَلْبَانِيّ: ضَعِيفٌ.-سُنَنِ ابْنِ مَاجَهْ: 3119.