സ്ത്രീകളും ഇഹ്‌റാം വസ്ത്രവും
ചോദ്യം: സ്ത്രീകള്‍ക്ക് ഏത് വസ്ത്രവും ധരിച്ച് ഇഹ്‌റാം ചെയ്യാമോ?
സ്ത്രീകള്‍ക്ക് ഏത് വസ്ത്രം ധരിച്ചും ഇഹ്‌റാം ചയ്യാവുന്നതാണ്. അവര്‍ക്ക് ഇഹ്‌റാമിന് പ്രത്യേക വസ്ത്രമില്ല. ദൃഷ്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ളതോ മോഹിപ്പിക്കുന്നതോ അല്ലാത്ത ഏത് വസ്ത്രവും ധരിക്കാം. അവര്‍ ജനങ്ങളുമായി കൂടിക്കലര്‍ന്ന് തിരിച്ചറിയപ്പെടാതിരിക്കാന്‍ നല്ലത് അതാണ്.
ഭംഗിയുള്ള കളര്‍ വസ്ത്രങ്ങള്‍ ധരിച്ച് ഇഹ്‌റാം ചെയ്യല്‍ സാധുവാണ്. അതോടെ അവള്‍ ഉത്തമമായത് ഉപേക്ഷിച്ചു. പക്ഷെ ഹജ്ജ് സ്വീകരിക്കപ്പെടും. വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിയുന്നതാണ് ഉത്തമം. പ്രവാചകന്‍ പച്ചപുതപ്പ് ചുറ്റി ത്വവാഫ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. അതുപോലെത്തന്നെ പ്രവാചകന്‍ ഹറമിലേക്ക് പ്രവേശിച്ചത് കറുത്ത തലപ്പാവ് ധരിച്ചുകൊണ്ടായിരുന്നു എന്നും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ചുരുക്കത്തില്‍ വെള്ള നിറമല്ലാത്ത വസ്ത്രം ഉപയോഗിക്കാം, വെള്ളയാണ് ഉത്തമം. പ്രവാചകന്‍ പറഞ്ഞു: ‘വെള്ള വസ്ത്രം ധിരിക്കുക. നിങ്ങള്‍ക്ക് ഉത്തമമായിട്ടുള്ള വസ്ത്രമാണത്. മരിച്ചവരെ അതില്‍ കഫന്‍ ചെയ്യുക.’