
ഹജ്ജിന്റെ നിബന്ധനകൾ
ഹജ്ജ് നിർബന്ധമാകുന്നതിന് താഴെ പറയുന്ന നിബന്ധനകൾ അനിവാര്യമാണെന്ന് കർമശാസ്ത്രപണ്ഡിതൻമാർ ഏകോപിച്ചു അഭിപ്രായപ്പെട്ടിരികുന്നു.
1. ഇസ്ലാം 2. പ്രായപൂർത്തി 3. ബുദ്ധി 4.സ്വാതത്ര്യം 5.കഴിവ്
ഒരാളിൽ ഈ നിബന്ധനകൾ പൂർത്തിയായിട്ടില്ലെങ്കിൽ അവന് ഹജ്ജ് നിർബന്ധമില്ല. കാരണം ഇസ്ലാം, പ്രായപൂർത്തി, ബുദ്ധി എന്നിവ ഏത് ഇബാദത്തും നിർബന്ധമാകുന്നതിന് അനിവാര്യമായ നിബന്ധനകളാണ്.
നബി (സ) പറഞ്ഞതായി ഒരു ഹദീസിൽ ഇങ്ങനെ വന്നിട്ടുണ്ട്. മൂന്നാളുകളിൽ നിന്ന് പേന ഉയർത്തപ്പെട്ടിരിക്കുന്നു ഉറങ്ങുന്നവൻ ഉണരുന്നതുവരെ ബാലൻ പ്രായപൂർത്തിയാകുന്നതുവരെ ബുദ്ധി സ്ഥിതയില്ലാത്തവൻ സ്ഥിരചിത്തനാകുന്നതുവരെ.
സ്വാതന്ത്ര്യവും ഹജ്ജ് നിർബന്ധമാകുന്നതിനുള്ള നിബന്ധനതന്നെയാണ്. കാരണം, സമയം ആവശ്യമായ ഒരു ഇബാദത്താണത്. കഴിവുണ്ടായിരിക്കുക എന്നത് അതിന്റെ മറ്റൊരു നിബന്ധനയും, അടിമയായ വ്യക്തി യജമാനന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കുന്നതിനാൽ അവൻ കഴിവില്ലാത്തവനാണെന്ന് പറയേണ്ടതില്ല. കഴിവുണ്ടായിരിക്കണമെന്നതിന് തെളിവ് ഖുർആൻ തന്നെ
ولله على الناس حج البيت من استطاع إليه سبيلاً
(അവിടെ എത്തിച്ചേരാൻ കഴിവുള്ളവരെല്ലാം ആ മന്ദിരത്തിൽ ചെന്ന് ഹജ്ജു ചെയ്യൽ മനുഷ്യർക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു.)