മദീനയിലെ ഹറം
മക്കയിലെ ഹറമിൽ നിന്ന് വേട്ടയാടാനോ മരം മുറിക്കാനോ പാടില്ലാത്തപോലെ മദീനയിലെ ഹറമിൽ നിന്നും അവ പാടില്ല. ജാബിർ ഇബ്നു അബ്ദില്ലയിൽ നിന്നുദ്ധരിക്കുന്നു. നബി (സ) പറഞ്ഞു: “ഇബ്റാഹീം മക്ക ഹറമാക്കിയിരിക്കുന്നു. ഞാൻ മദീനയെ അതിന്റെ രണ്ട് കരിങ്കൽ പ്രദേശങ്ങൾക്കിടയിലുള്ളത് ഹറമാക്കിയിരിക്കുന്നു. അതിലെ മുൾച്ചെടികൾ മുറിക്കുകയോ വേട്ടയാടുകയോ ചെയ്യാവതല്ല.” (മുസ്ലിം)
മദീനയെക്കുറിച്ചു നബി (സ) പറഞ്ഞതായി അലി(റ)യിൽ നിന്ന് അഹ്മദും അബൂദാവൂദും ഉദ്ധരിക്കുന്നു “അതിലെ പച്ചയായ ചെടികൾ പഠിക്കുകയോ വേട്ടമൃഗത്തെ വിരട്ടിയോടിക്കുകയോ വീണുപോയ വസ്തുക്കൾ ഉച്ചത്തിൽ വിളിച്ചുപറയുന്നവനല്ലാതെ എടുക്കുകയോ ചെയ്യരുത്. സമരത്തിനായി അവിടെ ആയുധങ്ങൾ കൊണ്ടുനടക്കാനോ അവിടത്തെ മരം മുറിക്കാനോ പാടില്ല. കാലികൾക്ക് കൊടുക്കുന്ന പുല്ലൊഴികെ.
ബുഖാരിയും മുസ്ലിമും കൂടി ഉദ്ധരിച്ച ഒരു ഹ ദീസിൽ ഇങ്ങനെ വന്നിരിക്കുന്നു: “മദീന ഈറു മുതൽ സൗർ വരെ ഹറമാണ്.” അബൂഹുറയ്റയിൽ നിന്നുള്ള ഒരു റിപ്പോർട്ടിൽ ഇങ്ങനെയാണുള്ളത്: “മദീനയുടെ രണ്ട് കറുത്ത കൽപ്രദേശങ്ങൾക്കിടയിലുള്ളത് നബി (സ) ഹറമായി പ്രഖ്യാപിച്ചിരിക്കുന്നു. മദീനക്ക് ചുറ്റും പന്ത്രണ്ടു മൈലുകൾ അവിടന്നു സംരക്ഷിത പ്രദേശമാക്കിയിരിക്കയാണ്.
കിഴക്കൻ കൽ പ്രദേശം, പടിഞ്ഞാറൻ പ്രദേശം എന്നിങ്ങനെ രണ്ടു പ്രദേശങ്ങൾക്കിടയിലാണ് മദീന സ്ഥിതിചെയ്യുന്നത്. അതിൽ 12 ലാണ് ഹറം ഈറു മുതൽ സൗറു വരെ. മീഖാത്തിനടുത്തുള്ള ഒരു പർവതമാണ് ഈറ്. സൗറ് ഉഹുദിനടുത്തുള്ള മറ്റൊരു പർവതവും.
വാഹനത്തിനും കാർഷികോപകരണം ഉണ്ടാക്കുന്നതിനും മറ്റുമായി മരം മുറിക്കാനും കാലികൾക്ക് കൊടുക്കാൻ പുല്ലരിയാനും തിരുമേനി മദീനക്കാർക്ക് അനുവാദം നല്കിയിട്ടുണ്ട്. അവരുടെ അവശ്യ വസ്തുക്കളായിരുന്നു അവ. മക്കക്കാർക്ക് ഇത്തരം അവശ്യ വസ്തുക്കളില്ലാത്തതിനാൽ ഈ അനുവാദം മക്കയിലെ ഹറമിനു ബാധകമല്ല.
മദീനയിലെ ഹറമിൽനിന്നു വേട്ടയാടുകയോ മരം മുറിക്കുകയോ ചെയ്യുകയാണെങ്കിൽ അത് തെറ്റാണന്നല്ലാതെ അതിന് പ്രതിവിധി ചെയ്യേണ്ടതില്ല. ആരെങ്കിലും അതിൽ മരം മുറിക്കപ്പെട്ടതായി കാണുകയാണെങ്കിൽ അതവന് എടുത്തുകൊണ്ട് പോകാം. സഅദുബ്നു അബീവഖാസ്വിൽ നിന്നുദ്ധരിക്കുന്നു. അദ്ദേഹം അഖീഖിലേക്ക് പോകുമ്പോൾ ഒരടിമ മരം മുറിക്കുന്നതു കണ്ടു. ഉടനെ അദ്ദേഹം അതെടുത്തു കൊണ്ടുപോയി. തിരിച്ചുവന്നപ്പോൾ അടിമയുടെ ആൾക്കാർ അദ്ദേഹം എടുത്തുകൊണ്ടു തിരിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു: “അല്ലാഹുവിൽ ശരണം, അല്ലാഹുവിന്റെ പ്രവാചകൻ എനിക്കനുവദിച്ചുതന്നത് തിരിച്ചുകൊടുക്കുകയോ? അദ്ദേഹം അത് തിരിച്ചുകൊടുത്തില്ല. (മുസ്ലിം)
“അതിൽ ആരെങ്കിലും വേട്ടയാടുന്നതായി നിങ്ങൾ കണ്ടാൽ അത് നിങ്ങൾക്ക് പിടിച്ചെടുക്കാം എന്ന് നബി (സ) പറഞ്ഞതായി അബൂദാവൂദും ഹാകിമും ഉദ്ധരിച്ച മറ്റൊരു ഹദീസിലുമുണ്ട്.
ഇനിയും ഹറമുണ്ടോ?
ഇബ്നുതൈമിയ പറയുന്നു. ഭൂമിയിൽ ഇത് രണ്ടുമല്ലാതെ (മക്കയും മദീനയും) വേറെ ഹറമില്ല, ബൈതുൽ മഖ്ദിസാവട്ടെ മറ്റേതാവട്ടെ, ചില വിവര
ദോഷികൾ ബൈതുൽ മഖ്ദിസിനെയും മറ്റും ഹറമെന്നു പറയാറുണ്ട്. പക്ഷേ, മുസ്ലിംകളുടെ ഏകകമായ അഭിപ്രായമനുസരിച്ച് ഇവ രണ്ടുമല്ലാതെ ഹറമില്ല.
ചിലർ ത്വാഇഫിലെ ‘വിജാത്ത്’ ഹറമാണെന്ന് പറഞ്ഞിരിക്കുന്നു. പക്ഷേ, ഭൂരിപക്ഷം പണ്ഡിതൻമാരുടെയും അടുക്കൽ അത് ഹറമല്ല.
മക്കയും മദീനയും
മക്കക്ക് മദീനയെക്കാൾ ശ്രേഷ്ഠതയുണ്ടെന്നാണ് ഭൂരിപക്ഷം പണ്ഡിതൻമാരുടെയും അഭിമതം. അബ്ദു ല്ലാഹിബ്നു അദിയ്യിബ്നിൽ ഹംറഇൽ നിന്ന് അഹ്മദ്, ഇബ്നുമാജ, തിർമിദി എന്നിവരുദ്ധരിക്കുന്നു: തിരു മേനി പറയുന്നതായി അദ്ദേഹം കേട്ടു: “അല്ലാഹുവിൽ സത്യം! അല്ലാഹുവിന്റെ ഭൂമിയിൽ ഏറ്റവും ശ്രേഷ്ഠ മാണു നീ (മക്ക). അല്ലാഹുവിന്റെ ഭൂമിയിൽ അവന് ഏറ്റവും ഇഷ്ടപ്പെട്ടതും നീ തന്നെ. നിന്നിൽ നിന്ന് ഒരിക്കലും പുറത്താക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കിൽ ഞാൻ സ്വയം പുറത്തുപോകുമായിരുന്നില്ല.
മക്കയെക്കുറിച്ചു നബി (സ) പറഞ്ഞതായി ഇബ്നു അബ്ബാസിൽ നിന്നു തിർമിദി ഉദ്ധരിക്കുന്നു. എത വിശുദ്ധമായ നാടാണ് നീ എനിക്കു നിന്നോട് എന്തൊരു സ്നേഹമാണ് എന്റെ ജനത നിന്നിൽ നിന്നും എന്നെ പുറത്താക്കിയിരുന്നില്ലെങ്കിൽ മറ്റൊരു നാട്ടിൽ ഞാൻ താമസിക്കുമായിരുന്നില്ല.
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5