Back To Top

 ഹജ്ജിലെ സുപ്രധാന പ്രാര്‍ഥനകള്‍

ഹജ്ജിലെ സുപ്രധാന പ്രാര്‍ഥനകള്‍

Spread the love

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനപ്പെട്ട കര്‍മമാണ് ഹജ്ജ്. ഹജ്ജിനായി വീട്ടില്‍ നിന്ന് പുറപ്പെടുന്നത് മുതല്‍ മടങ്ങിയെത്തുന്നത് വരെ ചൊല്ലാവുന്ന പ്രാര്‍ഥനകളാണ് ഇവിടെ ചേര്‍ക്കുന്നത്.

യാത്രാരംഭത്തില്‍

بِسْمِ الله تَوَكَلْتُ عَلَى الله وَ لاَ حَوْلَ وَ لاَ قُوّةَ إِلاَ بِالله

‘അല്ലാഹുവിന്റെ നാമത്തില്‍ (ഞാന്‍ ആരംഭിക്കുന്നു). അവനില്‍ ഞാന്‍ ഭാരമേല്‍പിക്കുന്നു. ശക്തിയും കഴിവും അവനിലൂടെയല്ലാതില്ല.’

വാഹനത്തില്‍ കയറുമ്പോള്‍

سُبْحَانَ الَّذِي سَخَرَ لَنَا هَذَا وَمَا كُنَا لَهُ مُقْرِنِين وَإِنَّا إِلَى رَبِّنَا لَمُنْقَلِبُون, اللَّهُمَّ إِنَّا نَسْأَلُكَ فِي سَفَرِنَا الْبِرَّ وَالتَّقْوَى وَمِنْ الْعَمَلِ مَا تَرْضَى, اللَّهُمَّ هَوِّنْ عَلَيْنَا سَفَرِنَا هَذَا وََاطْوِ عَنَّا بُعْدَهُ, اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ وَالْخَلِيفَةُ فِي الأَهْلِ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ وَعْثَاءِ السَّفَرِ, وَكَآبَةِ الْمَنْظَرِ، وَسُوءِ الْمُنْقَلَبِ فِي الأَهْلِ وَالْمَالِ

‘ഈ(വാഹനം) ഞങ്ങള്‍ക്ക് വിധേയമാക്കിത്തന്ന അല്ലാഹു പരിശുദ്ധന്‍. ഞങ്ങക്കതിനെ ഇണക്കാന്‍ സാധിക്കുമായിരുന്നില്ല. ഞങ്ങള്‍ മടങ്ങുന്നതും അവങ്കലേക്കാണ്, തീര്‍ച്ച. അല്ലാഹുവേ എന്റെ ഈ യാത്രയില്‍ നിന്നോട് ഞാന്‍ നന്മയും സൂക്ഷ്മതയും കര്‍മങ്ങളില്‍ നീ തൃപ്തിപ്പെടുന്നതും തേടുന്നു. അല്ലാഹുവേ ഈ യാത്ര ഞങ്ങള്‍ക്ക് ലഘുവാക്കേണമേ! അതിന്റെ ദൈര്‍ഘ്യം ഞങ്ങള്‍ക്ക് ഹൃസ്വമാക്കേണമേ! അല്ലാഹുവേ നീയാണ് സഹയാത്രികനും കുടുംബത്തിലെ പ്രതിനിധിയും. അല്ലാഹുവേ നിന്നോട് ഞാന്‍, യാത്രയിലെ ക്ലേശങ്ങളില്‍ നിന്നും ദുഖകരമായ കാഴ്ചയില്‍ നിന്നും കുടുംബത്തിലും ധനത്തിലും ദുഖകരമായ പരിണാമത്തില്‍ നിന്നും അഭയം തേടുന്നു.’

തല്‍ബിയത്ത്

لَبَّيْكَ اللَّهُمَّ لَبَّيْكَ لَبَّيْكَ لا شَرِيكَ لَكَ لَبَّيْكَ إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لاشَرِيكَ لَكَ

‘അല്ലാഹുവേ നിന്റെ ഉത്തരവനുസരിച്ച് ഞാനിതാ വന്നിരിക്കുന്നു. നിനക്കു പങ്കുകാരില്ല. നിശ്ചയം സ്തുതിയും അനുഗ്രഹങ്ങളും നിനക്കാണ്. രാജാധിപത്യവുംനിനക്ക് മാത്രം. നിനക്ക് പങ്കാളികളില്ല.’

മസ്ജിദുല്‍ ഹറമില്‍ പ്രവേശിക്കുമ്പോള്‍

بِسْمِ الله وَ الصَّلاَةُ وَ السَّلاَمُ عَلَى رَسُولِ الله اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ

‘അല്ലാഹുവിന്റെ നാമത്തില്‍, അനുഗ്രഹവും രക്ഷയും അല്ലാഹുവിന്റെ പ്രവാചകനുണ്ടാകട്ടെ. അല്ലാഹുവേ എനിക്കായി നിന്റെ അനുഗ്രഹത്തിന്റെ കവാടങ്ങള്‍ തുറന്നു തരേണമേ!’

بِسْمِ الله وَ الصَّلاَةُ وَ السَّلاَمُ عَلَى رَسُولِ الله أعوذ بالله العظيم و بوجهه الكريم وسلطانه القديم من الشيطان الرجيم اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ

‘അല്ലാഹുവിന്റെ നാമത്തില്‍, അനുഗ്രഹവും രക്ഷയും അല്ലാഹുവിന്റെ പ്രവാചകനുണ്ടാകട്ടെ. ശപിക്കപ്പെട്ട പിശാചില്‍ നിന്ന് മഹാനായ അല്ലാഹുവില്‍, അവന്റെ ആദരണീയ മുഖത്തില്‍, അനാദിയായ അവന്റെ അധികാരത്തില്‍ ഞാന്‍ അഭയം തേടുന്നു. അല്ലാഹുവേ എനിക്കായി നിന്റെ അനുഗ്രഹത്തിന്റെ കവാടങ്ങള്‍ തുറന്നു തരേണമേ!’

ത്വവാഫ് വേളയില്‍ ഹജറുല്‍ അസ്‌വദിന്റെ സമീപമെത്തിയാല്‍

بِسْمِ الله وَ الله أَكْبَرْ

‘അല്ലാഹുവിന്റെ നാമത്തില്‍ അല്ലാഹു ഏറ്റവും മഹാന്‍ ‘

اللَّهُمَّ إِيمَانًا بِكَ وَتَصْدِيقًا بِكِتَابِكَ وَ وَفَاءً بِعَهْدِكَ وَاتِّبَاعًا لِسُنَّةِ نَبِيِّكَ مُحَمَّد صلى الله عليه وسلم

‘അല്ലാഹുവേ, നിന്നില്‍ വിശ്വസിച്ചുകൊണ്ടും നിന്റെ ഗ്രന്ഥത്തെ സത്യപ്പെടുത്തിക്കൊണ്ടും നിന്നോടുള്ള കരാര്‍ പാലിച്ചുകൊണ്ടും നിന്റെ ദൂതനായ മുഹമ്മദ് നബി(സ)യുടെ ചര്യ പിന്‍തുടര്‍ന്നുകൊണ്ടും ഞാന്‍ ആരംഭിക്കുന്നു.’

കഅ്ബ കാണുമ്പോള്‍

اللَّهُمَّ زِدْ هَذَا الْبَيْتَ تَشْرِيفًا وَتَعْظِيمًا وَتَكْرِيمًا وَمَهَابَةً ، وَزِدْ مِنْ شَرَّفَهُ وَكَرَّمَهُ مِمَّنْ حَجَّهُ وَاعْتَمَرَهُ تَشْرِيفًا وَتَكْرِيمًا وَتَعْظِيمًا وَبِرًّا اللَّهُمَّ أَنْتَ السَّلاَمُ وَ مِنْكَ السَّلاَمُ حَيِّنَا رَبَّنَا بِالسَّّلاَم

‘അല്ലാഹുവേ ഈ മന്ദിരത്തിന് ഔന്നത്യവും മഹത്വവും ആദരണീയതയും ഗാംഭീര്യവും വര്‍ദ്ധിപ്പിക്കേണമേ! ഹജ്ജിനും ഉംറക്കുമായി വന്നവരില്‍ നിന്നും അതിനെ വന്ദിക്കുകയും ആദരിക്കുകയും ചെയ്തവര്‍ക്ക് ഔന്നത്യവും ആദരണീയതയും മഹത്വവും പുണ്യവും നീ വര്‍ദ്ധിപ്പിച്ചുകൊടുക്കേണമേ! അല്ലാഹുവേ നീയാണ് സമാധാനം നിന്നില്‍ നിന്നാണ് സമാധാനം. സമാധാനത്തോടെ നീ ഞങ്ങളെ ജീവിപ്പിക്കേണമേ.’

ത്വവാഫിന്റെ സമയത്ത്

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ

‘നാഥാ ഞങ്ങള്‍ക്ക് ഇഹത്തിലും പരത്തിലും നന്മ പ്രദാനം ചെയ്യേണമേ. നരക ശിക്ഷയില്‍ നിന്നും ഞങ്ങളെ നീ കാത്തു രക്ഷിക്കേണമേ!’

സംസം കുടിക്കുമ്പോള്‍

اللَّهُمَّ إِنِي أَسْأَلُكَ عِلْمًا نَافِعًا وَ رِزْقًا وَاسِعًا وَ شِفَاءً مِنْ كُلِّ دَاء

‘അല്ലാഹുവേ ഫലപ്രദമായ വിജ്ഞാനവും ആവശ്യമായ വിഭവങ്ങളും എല്ലാ രോഗങ്ങളില്‍ നിന്നുമുള്ള ശമനവും ഞാന്‍ നിന്നോട് അഭ്യര്‍ത്ഥിക്കുന്നു.’

സഅ്‌യിന്റെ സന്ദര്‍ഭത്തില്‍

إِنَّ الصَّفَا وَ الْمَرْوَةَ مِنْ شَعَائِرِ الله

‘നിശ്ചയം സ്വഫായും മര്‍വായും ദൈവിക ചിഹ്നങ്ങളില്‍ പെട്ടവയാണ്.’

ഖിബ്‌ലയുടെ നേരെ തിരിഞ്ഞുകൊണ്ട്

لا إِلَهَ إِلاَّ الله الله أَكْبَر لا إِلَهَ إِلاَّ الله وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَ لَهُ الْحَمْدُ وَ هُوَ عَلَى كُلِّ شَيْئِ قَدِير. لاَ إِلَهَ إِلاَّ الله وَحْدَهُ أَنْجَزَ وَعْدَهُ وَ نَصَرَ عَبْدَهُ وَ هَزَمَ الأَحْزَابَ وَحْدَهُ  اللَّهُمَّ اغْفِرْ وَ ارْحَمْ فَأَنْتَ الأَعَزُّ وَ الأَكْرَم

‘അല്ലാഹുവല്ലാതെ ആരാധ്യനില്ല. ആല്ലാഹു ഏറ്റവും വലിയവന്‍. അവന്‍ ഏകന്‍. അവന് പങ്കുകാരില്ല. ആധിപത്യം അവന്ന് മാത്രമാകുന്നു. സര്‍വ്വ സ്തുതിയും അവന്ന്. അവന്‍ സകലകാര്യങ്ങള്‍ക്കും പ്രാപ്തനാണ്. അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ല. അവന്‍ ഏകന്‍. അവന്‍ വാക്ക് പാലിച്ചു. തന്റെ ദാസനെ സഹായിച്ചു. ശത്രു സംഘങ്ങളെ ഒറ്റക്ക് പരാജപ്പെടുത്തി. അല്ലാഹുവേ പാപമോചനം നല്‍കേണമേ! കരുണകാണിക്കേണമേ! നീ അത്യുന്നതനും അത്യുദാരനുമാണ്.’

അറഫയില്‍

لا إله إلا الله، وحدَه لا شريكَ له، له المُلك وله الحَمْدُ، يُحْيي يُمِيتُ بِيَدِهِ الْخَيْرُ، وَ هُوَ عَلَى كُلِّ شَيْءٍ قَدِير، رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ

‘അല്ലാഹുവല്ലാതെ ഇലാഹില്ല. അവന്‍ ഏകന്‍. അവന് പങ്കുകാരില്ല. ആധിപത്യവും സ്തുതിയും അവന്ന് മാത്രമാകുന്നു. അവന്‍ ജീവിപ്പിക്കുയും മരിപ്പിക്കുകയും ചെയ്യുന്നു. അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനത്രെ! നാഥാ ഞങ്ങള്‍ക്ക് ഈ ലോകത്തും പരലോകത്തും നന്മ നല്‍കേണമേ. നരക ശിക്ഷയില്‍ നിന്നും ഞങ്ങളെ കാക്കേണമേ!’

ബലി അറുക്കുമ്പോള്‍

بِسْمِ الله وَالله أَكْبَر اللَّهُمَّ مِنْكَ وَلَكَ اللَّهُمَّ تَقَبَّلْ مِنِّي

‘അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവാണ് ഏറ്റവും വലിയവന്‍. അല്ലാഹുവേ നിന്നില്‍ നിന്നാണിത്. നിനക്ക് വേണ്ടിയും. അല്ലാഹുവേ എന്നില്‍ നിന്നിത് സ്വീകരിക്കണേ!’

وَجَّهْتُ وَجْهِي لِلَّذِي فَطَرَ السَّمَوَاتِ وَ الأَرْضَ حَنِيفًا مُسْلِماً، وَمَا أَنَا مِنَ الْمُشْرِكِينَ , إِنَّ صَلاَتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ   الْعَالَمِينَ لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ

‘അകാശ-ഭൂമികളെ സൃഷ്ടിച്ചവനിലേക്ക് ഞാന്‍ മുഖം തിരിച്ചിരിക്കുന്നു. ഋജുമാനസനായും മുസ്‌ലിമായും. ഞാന്‍ ശിര്‍ക് ചെയ്യുന്നവരില്‍ പെട്ടവനല്ല. എന്റെ നമസ്‌കാരവും മറ്റാരാധനകളും എന്റെ ജീവിതവും മരണവും സര്‍വ്വ ലോക നാഥനുവേണ്ടിയണ്. അവന് പങ്കുകാരില്ല. അപ്രകാരം ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ അനുസരിക്കുന്നവരില്‍ പെട്ടവനത്രെ.’

തിരിച്ച് വീട്ടില്‍ പ്രവേശിക്കുമ്പോള്‍

اللَّهُمَّ إِنِّي أَسْأَلُكَ خَيْرَ الْمَوْلَجِ وَخَيْرَ الْمَخْرَجِ ، بِسْمِ اللَّهِ وَلَجْنَا وَبِسْمِ اللَّهِ خَرَجْنَا وَعَلَى اللَّهِ رَبِّنَا تَوَكَّلْنَا

‘അല്ലാഹുവേ ഉത്തമമായ പ്രവേശനസ്ഥലവും ഉത്തമമായ ലക്ഷ്യസ്ഥാനവും ഞാന്‍ നിന്നോടര്‍ത്ഥിക്കുന്നു. അല്ലാഹുവിന്റെ നാമത്തില്‍ ഞങ്ങള്‍ പ്രവേശിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥനായ അല്ലാഹുവില്‍ ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നു.’

Prev Post

വിസ്മരിക്കപ്പെടുന്ന പ്രാര്‍ഥനാ സംസ്‌കാരം

Next Post

ഇബ്‌നു മുബാറകിന്റെ ചരിത്ര പ്രസിദ്ധമായ ഹജ്ജ്‌

post-bars

Related post

You cannot copy content of this page