മുൽതസിമിൽ പ്രാർത്ഥന
സംസം വെള്ളം കുടിച്ചശേഷം മുൽതസിമിൽ പ്രാർത്ഥിക്കുന്നത് സുന്നത്താണ്. ബൈഹഖി ഇബ്നു അബ്ബാസിൽ നിന്നുദ്ധരിക്കുന്നു. അദ്ദേഹം റുക്സിന്റെയും ബാബിന്റെയും ഇടയിൽ നിന്നുകൊണ്ട് പറയും: “റുക്നിന്റെയും ബാബിന്റെയും ഇടയിലാണ് മുൽതസിം എന്നുവിളിക്കുന്നത്. അവയ്ക്കിടയിൽ നിന്നു കൊണ്ട് ഒരാൾ അല്ലാഹുവോട് ചോദിച്ചാൽ അതവന് അല്ലാഹു കൊടുക്കാതിരിക്കയില്ല.
നബി (സ) തന്റെ നെഞ്ചും മുഖവും മുൽതസിമിനോട് ചേർത്തുവെച്ചതായി താൻ കണ്ടിരിക്കുന്നു വെന്ന അംറുബ്നു ശുഐബ് തന്റെ പിതാവ് വഴി പി താമഹനിൽ നിന്നുദ്ധരിച്ചിരിക്കുന്നു.
ഹത്വീമാണ് മുൽതസിം എന്ന ഒരഭിപ്രായമുണ്ട്. ബുഖാരിയുടെ അഭിപ്രായത്തിൽ ഹിജ്റ് തന്നെയാണ് ഹത്വീം. ഇസ്റാഇന്റെ ഹദീസിൽ “ഞാൻ ഹതീമിൽ ഉറങ്ങുമ്പോൾ” എന്നും “ഹിജ്റിൽ ഉറങ്ങുമ്പോൾ എന്നും ഉപയോഗിച്ച പദത്തെക്കുറിച്ച് സംശയം വന്നതാണ് അദ്ദേഹത്തിനു തെളിവ്.
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5