മക്കയിലെ ഹറം
മക്കയിലെ ഹറമിനുചുറ്റും അതിരുകളുണ്ട്. അഞ്ച് ഭാഗങ്ങളിൽ അതിന്റെ അടയാളങ്ങൾ നാട്ടിയിരിക്കുന്നു. വഴിയോരത്തു നാട്ടിയിരിക്കുന്ന ഒരു മീറ്റർ നീളമുള്ള കല്ലുകളാണ് അടയാളങ്ങൾ.
വടക്കുഭാഗത്ത് തൻഈമാണ് അതിർത്തി. മക്കയിൽ നിന്ന് ഇവിടേക്ക് 6 കി. മീ. ദൂരമുണ്ട്.
തെക്കൻ അതിർത്തി അളാഹ്.’ മക്കയിൽ നിന്ന് 12. കി.മീ. ദൂരം.
‘ജിഅ്റാന’യാണ് കിഴക്കൻ അതിർത്തി. മക്കയിൽ നിന്ന് 16 കി.മീ. ദൂരം.
വടക്ക് കിഴക്ക് ഭാഗത്ത് അതിർത്തി വാദീനഖ് ല’യാണ്. ഇവിടെ നിന്ന് 14 കി.മീ. ദൂരമുണ്ട് മക്കയിലേക്ക്.
പടിഞ്ഞാറൻ അതിർത്തി ശുമൈസി (മുമ്പിതിനു ഹുദൈബിയ എന്നായിരുന്നു പേർ). മക്കയിൽ നിന്നുള്ള ദൂരം 15 കി. മീ.
ഈ അതിർത്തിക്കല്ലുകൾ ജിബ്രീലിന്റെ നിർദേശാനുസാരം ഇബ്റാഹീം നബി നാട്ടിയതാണെന്ന് ഇബ്നുഉത്ബതിൽ നിന്നുള്ള ഒരു റിപ്പോർട്ട് മുഹിബ്ബുദ്ദീനിത്ത്വബരി ഉദ്ധരിച്ചിട്ടുണ്ട്. പിന്നീട് ഖുസയ്യിന്റെ കാലം വരെ അതു പുതുക്കിയിട്ടില്ല. അദ്ദേഹം അവ പുതുക്കി. അത് നബി(സ)യുടെ കാലം വരെ നിലനിന്നു. നബി (സ) മക്കാവിജയ വർഷത്തിൽ തമീമുബ്നു ഉസൈദിൽ ഖിസാഇയെ നിയോഗിച്ചു അവ പുതുക്കുകയുണ്ടായി. ഉമർ (റ) തന്റെ കാലം വരെ പിന്നീട് അവ ഇളക്കിയിട്ടില്ല. ഉമർ ഖുറൈശികളിൽപ്പെട്ട നാലാളുകളെ നിയോഗിച്ചു. മഹ്റമ നൗഫൽ, സഈദുബ്നു യർബുഅ്, ഹുവൈ തിബ്നു അബ്ദിൽ ഉസ്സാ, അസ്ഹറുബ്നു അബ്ദി ഔഫ് എന്നിവരെ. അവർ ഈ അതിർത്തിക്കല്ലുകൾ പുതുക്കിവെച്ചു. പിന്നീട് മുആവിയയും ശേഷം അബ്ദുൽമലികും ഇവ പുതുക്കിയിട്ടുണ്ട്.
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5