ഹജ്ജിന്റെയും ഉംറയുടെയും കർമങ്ങളനുഷ്ഠിച്ചുകൊണ്ടിരിക്കെ കച്ചവടം
ഹജ്ജ് ചെയ്യുന്നവൻ ഹജ്ജിന്റെയും ഉംറയുടെയും കർമങ്ങളനുഷ്ഠിച്ചുകൊണ്ടിരിക്കെ കച്ചവടം ചെയ്യുന്നതിനോ, ധനം സമ്പാദിക്കുന്നതിനോ വിരോധമില്ല.
ഇബ്നു അബ്ബാസ് പറയുന്നു. ജനങ്ങൾ ആദ്യകാലത്ത് മിനയിലും അറഫയിലും ദുൽ മജാസ് ചന്തയിലും ഹജ്ജ് കാലങ്ങളിലും കച്ചവടം ചെയ്യാറുണ്ടായിരുന്നു. പിന്നീട് ഹജ്ജിൽ ഏർപ്പെട്ടിരിക്കേ കച്ചവടം ചെയ്യുന്നത് അവർ ഭയപ്പെട്ടു. അപ്പോഴാണ്. ഇങ്ങനെ അവതരിപ്പിച്ചത്.
ليس عليكم جناح أن تبتغوا فضلا من ربكم
(ഹജ്ജ് കാലങ്ങളിൽ നിങ്ങളുടെ നാഥന്റെ അനുഗ്രഹം കാംക്ഷിക്കുന്നതിന് നിങ്ങൾക്ക് വിരോധമില്ല. (ബുഖാരി, മുസ്ലിം, നസാഇ)
ഈ ആയത്തിനെക്കുറിച്ചു. ഇബ്നുഅബ്ബാസിൽ നിന്നുതന്നെ ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: “മീനയിൽവെച്ച് അവർ കച്ചവടം ചെയ്യാറുണ്ടായിരുന്നില്ല. പിന്നീട് അറഫാത്തിൽ നിന്ന് പുറപ്പെട്ടാൽ കച്ചവടം ചെയ്യാമെന്ന് അവർ നിർദേശിക്കപ്പെട്ടു. (അബൂദാവൂദ്)
അബൂഉമാമതത്തെമിയിൽ നിന്നു നിവേദനം. അദ്ദേഹം ഇബ്നുഉമറിനോട് പറഞ്ഞു: ഞാൻ ഈ ഭാഗത്ത് വാഹനം കൂലിടകടക്ടക്കടകുകൊടുക്കുന്നുണ്ട്. പക്ഷേ, ജനങ്ങൾ പറയുന്നു. എനിക്ക് ഹജ്ജില്ലെന്ന് ഇബ്നു ഉമർ ചോദിച്ചു: “നീ ഇഹ്റാമിൽ പ്രവേശിക്കുകയും തൽബിയത്ത് ചൊല്ലുകയും കഅ്ബയെ പ്രദക്ഷിണം വയ്ക്കുകയും അറഫയിൽ നിന്ന് പുറപ്പെടുകയും ജംറകളിൽ എറിയുകയും ചെയ്യുന്നില്ലേ?’ ഞാൻ പറഞ്ഞു: അതെ.’ അദ്ദേഹം പറഞ്ഞു. “എന്നാൽ നിനക്ക് ഹജ്ജുണ്ട്. ഇബ്നു ഉമർ വിശദീകരിച്ചു. ഒരാൾ പ്രവാചകന്റെ അടുത്ത് വന്നിട്ട് നീ എന്നോട് ചോദിച്ചതുപോലെ ചോദിച്ചു.
ليس عليكم جناح أن تبتغوا فضلا من ربكم എന്ന സൂക്തം അവതരിപ്പിക്കുന്നതുവരെ പ്രവാചകനതിനെക്കുറിച്ച് ഒന്നും മറുപടി പറഞ്ഞില്ല. അങ്ങനെ ചോദ്യകർത്താവിനെ വിളിച്ചുവരുത്തി ഉദ്ധ്യത സൂക്തം ഓതിക്കേൾപ്പിക്കുകയും നിനക്ക് ഹജ്ജുണ്ട് എന്നു പറയുകയും ചെയ്തു. – അബൂദാവൂദ്, സഈ ,ദുബ്നു മൻസൂർ, ഇതിലെ അബൂഉമാമയുടെ പേർ അറിയുകയില്ലെന്ന് ഹാഫിള് മുൻദിരി പറഞ്ഞിരിക്കുന്നു.
ഇബ്നുഅബ്ബാസിൽ നിന്നു നിവേദനം: ഞാനീ ജനങ്ങൾക്ക് കൂലിപ്പണിയെടുക്കുകയും അവരോടൊപ്പം ഹജ്ജിന്റെ കർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നു. എനിക്കു പ്രതിഫലമുണ്ടോ? ഇബ്നു അബ്ബാസ് പറഞ്ഞു: അതെ (അവർ സമ്പാദിച്ചതിന്റെ പ്രതിഫലം അവർക്കുണ്ട്. അല്ലാഹു അതിവേഗം വിചാരണ ചെയ്യുന്നവനാണ്.) (ബൈഹഖി, ദാറഖുത്നി)