ഉംറ സുന്നത്താണെന്നത്രേ ഹനഫികളും മാലികികളും അഭിപ്രായപ്പെടുന്നത്. ജാബിറില്‍ നിന്ന് ഹസനും സ്വഹീഹുമായി വന്ന ഹദീസാണ് ഇതിനുള്ള തെളിവ്. ഉംറ നിര്‍ബന്ധമാണോ എന്ന് നബി(സ)യോട് ഒരാള്‍ ചോദിക്കുകയുണ്ടായി. അല്ല എന്ന് പ്രവാചകന്(സ) പറഞ്ഞു
എന്നാല്‍ ഉംറ നിര്‍ബന്ധം (ഫര്‍ള്) ആണെന്ന അഭിപ്രായമാണ് ഇമാം ശാഫി, അഹ്മദ് എന്നിവര്‍ക്കുള്ളത്. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ അല്ലാഹുവിനായി ഹജ്ജും ഉംറയും തികവോടെ നിര്‍വഹിക്കുക.’ ഇവിടെ ഹജ്ജിനോട് ചേര്‍ത്ത് അതേ പ്രാധാന്യത്തോടെ ഉംറയെയും പറഞ്ഞിട്ടുണ്ട് എന്നതാണ് ഇവരുടെ തെളിവ്. ഹജ്ജ് നിര്‍ബന്ധമാണ്. അതിനാല്‍ ഉംറയും അതുപോലെ തന്നെയാണ്.
പക്ഷെ ഈ അഭിപ്രായങ്ങളില്‍ ആദ്യത്തേതിനാണ് കൂടുതല്‍ മുന്‍ഗണന. കാരണം ഈ വിഷയത്തില്‍ വന്ന മറ്റ് ഹദീസുകളൊന്നും തെളിവിന് പറ്റില്ല. മാത്രമല്ല, ഉംറയുടെ വിഷയത്തില്‍ വന്ന ഹദീസുകളൊന്നും സ്ഥിരപ്പെട്ട് വന്നിട്ടില്ലെന്നും അതിനാല്‍ അത് സുന്നത്താണെന്നും ശാഫിഈ(റ) തന്നെ പറഞ്ഞതായി തിര്‍മിദി ഉദ്ധരിച്ചിട്ടുണ്ട്.