Hajj All Hajj Fatwa

നമസ്‌കാരം ഉപേക്ഷിക്കുന്നവന്റെ ഹജ്ജ്

namaz.jpg

ചോദ്യം: മനപ്പൂര്‍വമോ അല്ലാതെയോ നമസ്‌കാരം ഉപേക്ഷിക്കുന്നവന്റെ ഹജ്ജിന്റെ വിധിയെന്താണ്? അവന്റെ ഹജ്ജിന് പ്രതിഫലം ലഭിക്കുമോ?

നമസ്‌കാരം നിര്‍ബന്ധമല്ല എന്ന് വിശ്വസിക്കുകയും വാദിക്കുകയും ചെയ്ത്‌കൊണ്ട് നമസ്‌കാരം ഉപേക്ഷിക്കുന്ന ഒരാള്‍ കാഫിറാണെന്ന് പണ്ഡിതന്മാര്‍ ഏകോപിച്ച കാര്യമാണ്. അതുകൊണ്ട് തന്നെ കാഫിറിന്റെ ഹജ്ജ് സ്വീകാര്യമല്ല.

എന്നാല്‍ ഒരാള്‍ നമസ്‌കാരം ഉപേക്ഷിക്കുന്നത് അശ്രദ്ധകൊണ്ടോ മറ്റോ ആണെങ്കില്‍ അയാളുടെ വിധിയുടെ കാര്യത്തില്‍ പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. ഇത്തരക്കാരുടെ ഹജ്ജ് സ്വീകരിക്കുമെന്നാണ് ഒരു വിഭാഗം പണ്ഡിതര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

നമസ്‌കാരം മനപ്പൂര്‍വമോ അല്ലാതെയോ എങ്ങിനെ ഉപേക്ഷിക്കുന്നവനാണെങ്കിലും അവന്റെ ഹജ്ജ് സ്വീകരിക്കപ്പെടില്ല എന്നാണ് നല്ല അഭിപ്രായമായി എനിക്ക് തോന്നുന്നത്. കാരണം നമസ്‌കാരം ഉപേക്ഷിക്കുന്നവന്‍ കാഫിറാണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്: ‘നമുക്കും അവര്‍ക്കുമിടയിലുള്ള കരാര്‍ നമസ്‌കാരമാണ്. ആര്‍ അത് ഉപേക്ഷിച്ചുവോ അവന്‍ കാഫിറായി.’ പ്രവാചകന്‍ മറ്റൊരു സന്ദര്‍ഭത്തില്‍ പറഞ്ഞു: ‘ഒരാളെ ശിര്‍ക്കില്‍നിന്നും കുഫ്‌റില്‍നിന്നും വേര്‍തിരിക്കുന്നത് നമസ്‌കാരം ഉപേക്ഷിക്കലാണ്.’ ഇതില്‍ നമസ്‌കാരം ഉപേക്ഷിക്കുന്ന എല്ലാ ആളുകളും ഉള്‍പെടുമെന്നാണ് മനസ്സിലാകുന്നത്.

About the author

admin