മക്ക: വിശുദ്ധ കഅ്ബക്ക് പുതിയ കിസ്വ അണിയിക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ലക്ഷക്കണക്കിന് ഹാജിമാരുടെ തൊണ്ടയില്‍ നിന്നുയരുന്ന തല്‍ബിയത്തിന്റെ പശ്ചാത്തലത്തില്‍ അറഫാ ദിനത്തിലാണ് പുതിസ കിസ്വ കഅ്ബയെ അണിയിക്കുക. ഉമ്മുല്‍ ജൂദ് പ്രദേശത്തുള്ള പ്രത്യേക ഫാക്ടറില്‍ നൂറ്റിഅമ്പതോളം തൊഴിലാളികള്‍ എട്ട് മുതല്‍ പത്ത് മാസം വരെ പണിയെടുത്താണ് കിസ്വ തയ്യാറാക്കുന്നത്. 22 ദശലക്ഷം സൗദി റിയാലാണ് ഇതിന്റെ ആകെ ചെലവായി കണക്കാക്കുന്നത്. ഇതിന്റെ നിര്‍മാണത്തിനായി 700 കിലോഗ്രാം മുന്തിയ പട്ടും 120 കിലോഗ്രാമോളം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും നൂലുകളും ഉപയോഗിച്ചിട്ടുണ്ടെന്നും അനദോലു ന്യൂസ് റിപോര്‍ട്ട് ചെയ്തു.