അറഫയുടെ അതിര്‍ത്തി പ്രദേശമായ വാദീ നമിറയിലാണ് മസ്ജിദുന്നമിറ. പ്രവാചകന് അറഫാ പ്രസംഗം നിര്‍വഹിച്ചത് ഈ പള്ളിയിലായിരുന്നു. 124000 ച.മീറ്ററാണ് പള്ളിയുടെ വിസ്തീര്‍ണം. മൂന്നുലക്ഷം പേര്‍ക്ക് നമസ്കരിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. പള്ളി മുഴുവനായും അറഫയില്‍ ഉള്പെടുകയില്ല. അറഫയില്പെടുന്ന ഭാഗം പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ദുല്‍ഹജ്ജ് 9ന് മിനായില്‍ നിന്ന് പുറപ്പെട്ട പ്രവാചകന് ഉച്ചവരെ തങ്ങിയതും ഖുത്ബ നടത്തിയതും നമസ്കരിച്ചതും നമിറ പള്ളിയിലായിരുന്നു. ഉച്ചക്ക് ജബലുര്‍റഹ്മയുടെ താഴ്വരയിലെത്തുകയും പ്രാര്‍ഥനയില്‍ മുഴുകുകയും ചെയ്തു.