വന്ധീകരിച്ച മൃഗത്തെ ബലിയറുക്കുന്നതിന് വിരോധമില്ല. അബൂറാഫിഇല്‍ നിന്ന് അഹ്മദ് ഉദ്ധരിക്കുന്നു: ‘നബി(സ) വെളുപ്പും കറുപ്പും കലര്‍ന്നതും കൊമ്പുകളുള്ളതും വന്ധീകരിക്കപ്പെട്ടുതുമായ രണ്ടാടുകളെ ബലിയറുത്തു. കാരണം, അതിന്റെ മാംസം ഏറ്റം നല്ലതും രുചികരവുമാകുന്നു.’
മൃഗങ്ങളെ വന്ധീകരിക്കുന്നതിന്റെ ധാര്‍മികത വേറെ ആലോചിക്കേണ്ടതാണ്. ഇസ്ലാം വര്‍ദ്ധിച്ച തോതില്‍ കാലികളെ വന്ധീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല.