ജിദ്ദ: ഹജ്ജിന്റെ സുരക്ഷക്ക് കോട്ടം തട്ടുന്ന പ്രവര്‍ത്തനത്തിന് ആരെയും അനുവദിക്കില്ലെന്ന് സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് വ്യക്തമാക്കി. ഈ വര്‍ഷത്തെ ഹജ്ജിന് രാജ്യത്ത് നിന്നും തീര്‍ഥാടകരെ തടഞ്ഞ ഇറാന് ഹജ്ജിനെ രാഷ്ട്രീയവല്കരിക്കുകയും ഹജ്ജിന്റെയും ഹാജിമാരുടെയും സുരക്ഷക്ക് കോട്ടം വരുത്തുകയാണെന്നുള്ള ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു.
ഹജ്ജിലെ കര്‍മങ്ങള്‍ക്ക് നിരക്കാത്തതും സുരക്ഷക്ക് ഭംഗം വരുത്തി ഹാജിമാരുടെ ജീവന് അപകടമുണ്ടാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനം ഇറാന്റെയോ മറ്റാരുടെയെങ്കിലുമോ ഭാഗത്തു നിന്നുണ്ടാവാന്‍ അനുവദിക്കില്ല. ഹജ്ജിന്റെ ഉദ്ദേശ്യങ്ങള്‍ക്ക് വിരുദ്ധമായ രീതിയിലോ ഹാജിമാരുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലോ പ്രവര്‍ത്തിക്കുന്നവര്‍ കര്‍ശന നടപടികള്‍ അഭിമുഖീകരിക്കേണ്ടി വരും. എന്നും അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് മുന്നറിയിപ്പ് നല്കി. ഇറാനില്‍ നിന്നുള്ളവര്‍ക്ക് ഈ വര്‍ഷം ഹജ്ജ് ചെയ്യാന്‍ സാധിക്കാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇറാന് ഭരണകൂടത്തിന് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനില്‍ നിന്നുള്ള ഹാജിമാരെ ഈ വര്‍ഷം തടഞ്ഞതിന്റെ ഉത്തരവാദിത്വം ഇറാന് റിപബ്ലിക്കിന്റെ പരമോന്നത നേതാവ് അലി ഖാംനഈ കഴിഞ്ഞ ദിവസം സൗദിക്ക് മേല്‍ കെട്ടിവെച്ചിരുന്നു. ഇറാന് ഹാജിമാരുടെ സ്ഥാനം ഈ വര്‍ഷം ഒഴിഞ്ഞു കിടക്കുകയാണ്. ഹജ്ജിനെ രാഷ്ട്രീയവല്കരിക്കുന്നു എന്ന തലക്കെട്ടില്‍ ഇറാന് ജനതയോടുള്ള പകയും വിദ്വേഷവുമാണ് ഒളിച്ചുവെച്ചിരിക്കുന്നത്. എന്നും ഖാംനഈ ആരോപിച്ചു. ഹജ്ജ് വേളയില്‍ ‘ബഹുദൈവാരാധകരില്‍ നിന്നുള്ള വിമുക്തി പ്രഖ്യാപനം’ എന്ന പേരില്‍ പ്രകടനം നടത്തരുതെന്ന് ഓരോ വര്‍ഷവും ഇറാന് സൗദി മുന്നറിയിപ്പ് നല്‍കാറുണ്ട്. തെഹ്റാന് മുന്നോട്ടു വെച്ച ഉപാധികളിലൊന്നായിരുന്നു അത്തരം പ്രകടനം അനുവദിക്കണമെന്നുള്ളത്. മുന്‍ ഇരാന് പരമോന്നത നേതാവ് റൂഹുല്ല ഖുമൈനി തുടങ്ങി വെച്ച ഒരു കര്‍മമാണത്. അമേരിക്ക തുലയട്ടെ, ഇസ്രയേല്‍ തുലയട്ടെ തുങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി ഇറാനില്‍ നിന്നുള്ള ഹാജിമാര്‍ മക്കയില്‍ പ്രകടനങ്ങള്‍ നടത്താറുണ്ട്.
Leave a Comment