നെടുമ്പാശ്ശേരി: ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് ശനിയാഴ്ച വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷത വഹിക്കും. ഹജ്ജ് ക്യാമ്പിലും ആലുവ റെയില്‍വേ സ്റ്റേഷനിലുമായി ഹാജിമാരെ സഹായിക്കുന്നതിന് 492 വളന്റിയര്‍മാരെ നിയോഗിക്കും. നൂറുപേര് ആലുവ റെയില്‍വേ സ്റ്റേഷന് പരിസരം കേന്ദ്രീകരിച്ചാണ് സേവനമനുഷ്ഠിക്കുക. വളന്റിയര്‍മാരില്‍ 150 പേര് വനിതകളാണ്. ആദ്യ വിമാനത്തില്‍ യാത്രയാകേണ്ടവര്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിനും അഞ്ചിനുമിടയില്‍ ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 6.45 നാണ് ആദ്യ ഹജ്ജ് വിമാനം പുറപ്പെടുക. രണ്ടാമത്തെ വിമാനം 11.30 നും മൂന്നാമത്തെ വിമാനം വൈകുന്നേരം 5.15നും പുറപ്പെടും.