കഅ്ബയുടെ മേൽക്കൂരയിലുള്ള സ്വർണ്ണ പാത്തി
അനന്തമായി പരന്ന് കിടക്കുന്ന ഭൂമിലോകത്തിന്റെ മധ്യേ ഉയർന്ന് നിൽക്കുന്ന വിശുദ്ധഗേഹമാണ് കഅ്ബാശരീഫ്. അതിവിദഗ്ധമായ രൂപകൽപനകൊണ്ടും അതിനിപുണമായ കൊത്തുപണികൾ കൊണ്ടും കഅ്ബാലയം മറ്റേത് നിർമ്മിതികളിൽ നിന്നും വ്യതിരക്തമായൊരു സ്ഥാനം അലങ്കരിക്കുന്നുണ്ട്. കഅ്ബയുടെ ഓരോ ചെറിയഭാഗങ്ങളും കൃത്യമായ കണക്ക്കൂട്ടലുകളോടെയാണ് പണിത് വെച്ചട്ടുളളത്. ഹജറുൽ അസ് വദ്, ഹിജ്റു ഇസ്മാഈൽ, മീസാബ്, കഅ്ബയുടെ കില്ല, അതിലുള്ള സ്വർണ്ണലിപികൾ, എന്നിങ്ങനെത്തുടങ്ങി സൂക്ഷമനിരീക്ഷണത്തിന് മുതിർന്നാൽ എണ്ണിയാലൊടുങ്ങാത്ത അമ്പരപ്പിക്കുന്ന നിർമ്മാണവൈദഗ്ധ്യം നമുക്ക് കാണാനാകും.
കഅ്ബയിൽ ഉൾക്കൊള്ളുന്ന ഏറ്റവും ചെറുതും അതിമനോഹരവുമായ നിർമ്മിതിയാണ് മീസാബു റഹ്മത്ത് എന്നത്. അതിന്റെ രൂപവും ഘടനയും നിർമ്മാണചരിത്രവും വിശകലനം ചെയ്യുകയാണിവിടെ.
എന്താണ് മീസാബു റഹ്മത്ത്?
മീസാബു റഹ്മത്ത് എന്നത് കഅ്ബയുടെ മേൽക്കൂരയിലുള്ള സ്വർണ്ണ പാത്തിയുടെ പേരാണ്. കഅ്ബാശരീഫിന്റെ പുറത്തേക്ക് തള്ളി നിൽക്കുന്ന മേൽക്കൂരയിൽ ഘടിപ്പിക്കപ്പെട്ട പാത്തിയാണത്. റുക്നു ശാമിലിന്റെയും റുക്നുൽ ഇറാഖിന്റെയും ഇടയിലാണ് അതിന്റെ സ്ഥാനം. പ്രവാചകൻ മീസാബിന്റെ കീഴിൽ ഇരുന്ന് ആരാധന നടത്തിയതായി പണ്ഡിതന്മാർ രേഖപ്പെടുത്തുന്നുണ്ട്. വിശ്വാസികൾ മീസാബിലൂടെ ഒഴുകിവരുന്ന കഅബയുടെ മുകളിൽ പതിക്കുന്ന മഴവെള്ളം വിശുദ്ധ ജലമായി കണക്കാക്കുന്നു.
മീസാബിന്റെ ചരിത്രം
ആദ്യകാലങ്ങളിൽ കഅ്ബാലയത്തിനു മുകളിൽ മേൽക്കൂര ഉണ്ടായിരുന്നില്ല. കല്ലുകൾ കൊണ്ടും മരം കൊണ്ടുമായിരുന്നു കഅ്ബയുടെ ചുമരുകൾ അന്ന് നിർമ്മിക്കപ്പെട്ടത്. പിന്നീടാണ് ഈന്തപ്പനയോലകൾ കൊണ്ട് കഅ്ബക്ക് മേൽക്കൂര നിർമ്മിച്ചത്. ഖുറൈശികളാണ് ആദ്യമായി കഅ്ബക്ക് മീസാബ് പണിതത്. ഹിജ്റ 1273 സുൽത്താൻ അബ്ദുൽ മജീദ് ഖാൻ എന്നവരാണ് കഅ്ബയും മീസാബും പുനർനിർമ്മിച്ചത്. അതിനുശേഷം 1417ൽ വീണ്ടും കഅ്ബയുടെ പുനർനിർമാണം നടന്നിട്ടുണ്ട്
മീസാബു റഹ്മത്തിന്റെ ഘടന
നിലവിൽ മീസാബ് സംശുദ്ധമായ സ്വർണം കൊണ്ടാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. കൂടാതെ വെള്ളി വരകൾ കൊണ്ട് അവ അലങ്കരിച്ചിട്ടുമുണ്ട്. മീസാബിന്റെ മുൻഭാഗത്ത് ‘യാ അല്ലാഹ്’ ‘ബിസ്മില്ലാഹിറഹ്മാനിറഹീം’ എന്നീ വാക്യങ്ങൾ ഉലേഖനം ചെയ്തിട്ടുണ്ട്.ദീർഘചതുരമാണതിലാണ് അത് രൂപകൽപ്പന ചെയ്തിട്ടുള്ളത്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ അതിന്റെ നിർമ്മാണത്തിന്റെയും പുനർനിർമ്മാണത്തിന്റെയും കൃത്യമായ കാലഘട്ടങ്ങൾ കൃത്യമായി മീസാബിന്റെ വശങ്ങളിലായി രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് കണ്ടെത്താനാവും.
മക്കി ഷെയ്ഖ് നാസർ എന്ന അതിനിപുണനായ ശില്പിയാണ് ഈ നിർമിതിയുടെ പിന്നിൽ. അദ്ദേഹത്തിന് ശേഷം മീസാബ് പുനർ നിർമ്മിച്ചത് ഫഹദ് രാജാവിന്റെ ഭരണകാലത്താണ്.
അഗ്രഭാഗം താഴോട്ട് ഇറങ്ങി നിൽക്കുന്നതായും കാണാം. മീസാബിൽ നിന്ന് വരുന്ന വെള്ളം വിശുദ്ധമായി വിശ്വാസികൾ കരുതുന്നു.
മീസാബിന് കീഴിൽ നിന്നുകൊണ്ട് ദുആ ചെയ്യുന്നത് അതി മഹത്തായ ആരാധനയാണെന്ന് വിശ്വാസികൾ കരുതിപ്പോരുന്നു.
മീസാബിന്റെ അഞ്ച് സവിശേഷതകൾ
· 1554ൽ സൽമാൻ ഖാനുനിയുടെ നേതൃത്വത്തിൽ മീസാബ് വെള്ളി പൂശുകയാണ് ഉണ്ടായത്.
· അദ്ദേഹത്തിന്റെ മകൻ സലീം സാനി പിന്നീട് സ്വർണ്ണം പാളികൾ കൊണ്ട് അവ മാറ്റി പണിതു.
· പിന്നീട് 1586 നും 1594 നും ഇടക്ക് വലീദുബിൻ അബ്ദുൽ മാലിക് എന്നവരാണ് സംശുദ്ധമായ സ്വർണം കൊണ്ട് മീസാബ് പുതുക്കി പണിതത്.
· 26 സെന്റീമീറ്റർ വീതിയും 253 സെന്റീമീറ്റർ നീളവുമാണ് മീസാബിന്. കൂടാതെ, കഅ്ബയുടെ ഉൾഭാഗത്തേക്ക് 58 സെന്റീമീറ്ററോളം നീളത്തിൽ അവ നീണ്ട് കിടക്കുന്നുമുണ്ട്.
· മീസാബിന്റെ മുകളിൽ കിളികൾ വന്നിരിക്കാതിരിക്കാനായി ഇരുവശവും ഉയർത്തി കൂർപ്പുള്ള മുള്ളുപോലെയാണ് നിർമ്മിച്ചിട്ടുള്ളത്.
കഅ്ബയിൽ ഉൾക്കൊള്ളുന്ന ഏറ്റവും ചെറുതും അതിമനോഹരവുമായ നിർമ്മിതിയാണ് മീസാബു റഹ്മത്ത് എന്നത്. കഅ്ബ സന്ദർശിക്കുന്ന ഏതൊരു വിശ്വാസിയേയും അതിന്റെ നിർമ്മാണ വൈദഗ്ദ്യം ആകർഷിക്കും തീർച്ച.
വിവ: ഫഹ്മിദ സഹ്റാവിയ്യ