മുൽതസമിലെ പ്രാർഥനക്ക് ഉത്തരം ഉറപ്പ്
ഹജറുൽ അസ് വദിനും കഅ്ബയുടെ വാതിലിനുമിടയിലുള്ള ഏരിയയാണ് മുൽതസം എന്ന് പറയുന്നത്. ഇതിന് ഏകദേശം രണ്ട് മീറ്റർ വീതിയുണ്ട്. ഇവിടെ വച്ച് നടത്തുന്ന ദുആകൾക്ക് ഉത്തരം ഉറപ്പാണ്.
. കവിളും നെഞ്ചും കൈകളും കഅ്ബയുടെ ഭിത്തിയോട് ചേർത്ത് ഇരു കൈകളും ചുമരിൽ വച്ച് നിന്ന്കൊണ്ട് പ്രാർഥിക്കലാണ് സുന്നത്ത്. ഇതിനെ ‘ഇൽതിസം’ എന്നാണ് പറയുന്നത്.
. അബ്ദുല്ലാഹിബിനു ഉമർ (رضي الله عنه) ഒരിക്കൽ ത്വവാഫ് പൂർത്തിയാക്കി ഹജറുൽ അസ്‌വദ് ചുംബിച്ച ശേഷം, കവിളും നെഞ്ചും കൈകളും കഅ്ബയുടെ മതിലിനോട് ചേർന്ന് നിൽക്കുന്ന രീതിയിൽ ഹജറുൽ അസ്‌വദിനും കഅബയുടെ വാതിലിനുമിടയിൽ നിന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: “ഇങ്ങനെയാണ് റസൂലുല്ലാഹ് (ﷺ) ചെയ്യുന്നത് ഞാൻ കണ്ടത്.”
. അബ്ദുല്ലാഹിബിനു അബ്ബാസ് (رضي الله عنه) പറയുന്നു, “ഹജറുൽ അസ്‌വദിനും കഅബയുടെ വാതിലിനുമിടയിൽ നടത്തുന്ന ഏതൊരു ദുആയും സ്വീകരിക്കുമെന്നതിൽ യാതൊരു തർക്കവുമില്ല.
. മുജാഹിദ് (رضي الله عنه) പറയുന്നു: “ഹജറുൽ അസ്‌വദിനും കഅ്ബയുടെ വാതിലിനുമിടയിലുള്ള ഏരിയയെ മുൽതസം എന്ന് വിളിക്കുന്നു. ഒരു വ്യക്തിക്ക് അവൻ ആവശ്യപ്പെടുന്നതെന്തും അല്ലാഹു അവിടെ നൽകുകയും അവിടെ നിന്ന് അവൻ അഭയം തേടിയാൽ അവനെ അവനെ അല്ലാഹു രക്ഷിക്കുകയും ചെയ്യും.