Back To Top

 ഉംറയുടെ കർമശാസ്ത്ര വിധികൾ

ഉംറയുടെ കർമശാസ്ത്ര വിധികൾ

Spread the love

സന്ദർശനം എന്നർത്ഥമുള്ള ‘ഇഅ്തിമാർ’ എന്നതിൽ നിന്നാണ് ഉംറ എന്ന പദം ഉദ്ഭൂതമായത്. ഇവിടെ അതുകൊണ്ടുദ്ദേശിക്കുന്നത് കഅ്ബാ സന്ദർശനവും അതിനു ചുറ്റുമുള്ള പ്രദക്ഷിണവും സ്വഫാ-മർവകൾക്കിടയിലുള്ള ഓട്ടവും മുടി നീക്കം ചെയ്യുകയോ വെട്ടുകയോ ചെയ്യലുമാണ്. ഇത് ശാരിഅ് ചെയ്യാൻ കല്പിച്ചിട്ടുണ്ടെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. ഇബ്നു അബ്ബാസിൽ നിന്നുദ്ധരിക്കുന്നു. നബി (സ) പറഞ്ഞു: റമദാനിൽ ഒരു ഉംറ ചെയ്യുന്നത് ഒരു ഹജ്ജിന് സമമാണ് (റമദാനിൽ ഒരു ഉംറ ചെയ്യുന്നതിന് നിർബന്ധമല്ലാത്ത ഒരു ഹജ്ജ് ചെയ്യുന്ന പ്രതിഫലമുണ്ടെന്ന് സാരം. ഹജ്ജിന്റെ ബാധ്യത ഒഴിവാകാൻ ഉംറ മതിയാവുകയില്ല.) (അഹ്മദ്, ഇബ്നുമാജ)

അബൂഹുറയ്റയിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: ഒരു ഉംറ മറ്റൊരു ഉംറക്കിടയിലുള്ള പാപ ങ്ങൾക്ക് പ്രായശ്ചിത്തമാണ്. പുണ്യകരമായ ഹജ്ജിനു സ്വർഗമല്ലാതെ പ്രതിഫലമില്ല. (അഹ്മദ്, ബുഖാരി, മുസ്‌ലിം)

ഹജ്ജും ഉംറയും ഒന്നിനെത്തുടർന്ന് മറ്റേതും ചെയ്യുവാൻ കല്പിച്ച ഹദീസ് മുമ്പു വന്നിട്ടുണ്ട്.

ആവർത്തനം

1, നാഫിഅ് പറഞ്ഞു: ഇബ്നു സുബൈറിന്റെ കാലത്ത് ഇബ്നുഉമർ ഓരോ വർഷവും രണ്ടു ഉംറകളെന്ന തോതിൽ വർഷങ്ങളോളം നിർവഹിക്കുകയുണ്ടായി.

2. ഖാസിം പറഞ്ഞു: “ആഇശ (റ) ഒരു വർഷത്തിൽ മൂന്നു തവണ ഉംറ ചെയ്യുകയുണ്ടായി. അദ്ദേഹത്തോട് ആരോ ചോദിച്ചു: “അതിന്റെ പേരിൽ അവരെ ആരെങ്കിലും ആക്ഷേപിച്ചിട്ടുണ്ടോ?” അദ്ദേഹം പറ ഞ്ഞു: “സുബ്ഹാനല്ലാ മുഅമിനുകളുടെ മാതാവ അവർ

ഇതാണ് പണ്ഡിതൻമാരിൽ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. എന്നാൽ ഒരു വർഷത്തിൽ തന്നെ പല തവണ ഉംറ ചെയ്യുന്നത് മാലിക് ഇഷ്ടപ്പെടുന്നില്ല.

ഹജ്ജുമാസങ്ങളിലും അതിനു മുമ്പും

ഹജ്ജ് മാസങ്ങളിൽ ഹജ്ജ് ചെയ്യാതെത്തന്നെ ഉംറ ചെയ്യുന്നത് അനുവദനീയമാകും. ഉമർ (റ) ശവ്വാൽ മാസത്തിൽ ഉംറ ചെയ്ത്, ഹജ്ജ് ചെയ്യാതെത്തന്നെ മദീനയിലേക്ക് മടങ്ങുകയുണ്ടായി. ഉമർ (റ) ഈ ചെയ്‌തപോലെ ഹജ്ജിനുമുമ്പായി ഉംറ മാത്രം ചെയ്യുന്നതിനും വിരോധമില്ല. ത്വാഊസ് പറഞ്ഞു. ഹ മാസങ്ങളിൽ ഉംറ ചെയ്യുന്നത് വലിയ അധർമമായി ട്ടാണ് ജാഹിലിയ്യാ കാലത്ത് ജനങ്ങൾ കണ്ടിരുന്നത്. അവർ പറഞ്ഞിരുന്നു: “സ്വഫർ മാസം കഴിഞ്ഞുപോ വുകയും വാഹനത്തിന്റെ മുറിവുണങ്ങുകയും വഴി യിൽ നിന്ന് ഹജ്ജിന്റെ അടയാളങ്ങൾ നീങ്ങിപ്പോവു കയും ചെയ്താൽ ഉംറ ചെയ്യുന്നവർക്കത് അനുവദ നീയമായി. എന്നാൽ ഇസ്ലാം ഹജ്ജുകാലത്തു തന്നെ ഉംറ ചെയ്യുവാൻ ജനങ്ങളെ അനുവദിച്ചു. അതി നാൽ അന്ത്യനാൾ വരേക്കും ഉംറ ഹജ്ജ് മാസങ്ങളിൽ പ്രവേശിച്ചിരിക്കയാണ്.

നബിയുടെ ഉംറ

ഇബ്നു അബ്ബാസിൽ നിന്ന് നിവേദനം: “നബി (സ) നാലുതവണ ഉംറ ചെയ്തിട്ടുണ്ട്. ഒന്ന്, ഉംറതു ൽ ഹുദൈബിയ്യ. രണ്ട്, ഉംറതുൽ ഖദാഅ്. മൂന്നാമ ത്തേത് ജഅ്റാനയിൽ നിന്ന്. നാലാമത്തേത് അവിട ത്തെ ഹജ്ജോടനുബന്ധിച്ചും.’ (അഹ്മദ്, അബൂദാ വൂദ്, ഇബ്നുമാജ)

സുന്നത്തോ ഫർദോ?

ഉംറ സുന്നത്താണെന്നത് ഹനഫികളും മാലി കും അഭിപ്രായപ്പെടുന്നത്. ജാബിറിൽ നിന്ന് ഹസനും സ്വഹീഹുമായി വന്ന ഹദീസാണ് ഒരു തെളിവ്. അത്(ഉംറ) നിർബന്ധമാണോ എന്ന് നബി (സ) യോട് ആരോ ചോദിക്കുകയുണ്ടായി. അവിടന്ന് പറഞ്ഞു.

എന്നാൽ അത് നിർബന്ധം (ഫർദ്) ആണെന്ന അഭിപ്രായമാണ് ശാഫിഇക്കും അഹ്മദിനുമുള്ളത്. അല്ലാഹു പറയുന്നു. وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ ഹജ്ജിനോട് ചേർത്തുകൊണ്ടുതന്നെയാണ് ഉംറയും പറഞ്ഞിട്ടു ഉള്ളത്. ഹജ്ജാവട്ടെ നിർബന്ധവുമാണ്. അതിനാൽ ഉംറയും അതുപോലെ നിർബന്ധം തന്നെ. പക്ഷേ, ഈ രണ്ടഭിപ്രായങ്ങളിൽ ആദ്യത്തേതിനാണ് കൂടുതൽ മുൻഗണന. കാരണം, തദ്വിഷയകമായി വന്ന ഹദീസുകളൊന്നും തെളിവിനു പറ്റുകയില്ല. എന്നല്ല, ഉംറയുടെ വിഷയത്തിൽ സ്ഥിരപ്പെട്ട ഹദീസുക ളൊന്നും വന്നിട്ടില്ലെന്നും അത് സുന്നത്താണെന്നും ശാഫിഈ തന്നെ പറഞ്ഞതായി തിർമിദി അദ്ദേഹത്തിൽ നിന്നുദ്ധരിച്ചിട്ടുണ്ട്.

ഉറയുടെ കാലം

ഏതു കാലത്തും ഉംറ ചെയ്യാമെന്നാണ് ഭൂരിപക്ഷം പണ്ഡിതൻമാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. വർഷത്തിലെ ഏതു ദിവസവും അത് നിർവഹിക്കാം. എന്നാൽ അറഫാദിവസം, നഹറിന്റെ ദിവസം, തരിപ്പി മൂന്ന് ദിനങ്ങൾ എന്നീ അഞ്ച് ദിനങ്ങളിൽ ഉറ പാടില്ലെന്നാണ് അബൂഹനീഫയുടെ വീക്ഷണം. അ ഫാദിവസവും തുടർന്നുള്ള മൂന്ന് ദിവസവും ഉറക റാഹത്താണ്. (അബൂയൂസുഫ്)

ഹജ്ജിന്റെ മാസങ്ങളിൽ ഉംറ നിർവഹിക്കാം എന്നതിൽ അവർ യോജിച്ചിരിക്കുന്നു.

1 ഇക്രിമ പറഞ്ഞു: ഞാൻ അബ്ദുല്ലാഹിബ്നു ഉമറിനോട് ഹജ്ജിനുമുമ്പ് ചെയ്യുന്നതിനെ ക്കുറിച്ചു ചോദിച്ചു. അദ്ദേഹം പറഞ്ഞു: “അതിന് തൊരു കുഴപ്പവുമില്ല. നബി (സ) ഹജ്ജ് ചെയ്യുന്നതിന് മുമ്പ് ഉംറ നിർവഹിച്ചിട്ടുണ്ട്.“ (ബുഖാരി)

2. ജാബിർ നിവേദനം ചെയ്യുന്നു: ആഇശ ഋതുമതിയായിരിക്കെ ത്വവാഫല്ലാത്ത മറ്റെല്ലാ ഹജ്ജിന്റെ കർമങ്ങളും ചെയ്തു. പിന്നീട് ശുദ്ധിയായപ്പോൾ തവാഫും നടത്തി. അവർ പ്രവാചകനോട് ആവലാതിപ്പെട്ടു: “പ്രവാചകരേ, നിങ്ങൾ ഹജ്ജും ഉംറയുമായി പിരിഞ്ഞുപോവുകയാണ്. ഞാനാണെങ്കിൽ ഹജ്ജുമായി മാത്രം. സഹോദരൻ അബ്ദുർറഹ്മാനെയും കൂട്ടി തൻഈമിലേക്ക് പോകുവാൻ നബി (സ) കല്പിച്ചു. ദുൽഹജ്ജിൽ, ഹജ്ജിനുശേഷം ആഇശ അങ്ങനെ ഉംറ നിർവഹിച്ചു.

പ്രവേശന സ്ഥലം

ഉംറക്കുദ്ദേശിക്കുന്നവൻ ഹജ്ജിന്റെ പ്രവേശന സ്ഥാനങ്ങൾക്ക് പുറത്തോ അകത്തോ ആയിരിക്കും. പുറത്താണെങ്കിൽ ഇഹ്റാമിൽ പ്രവേശിക്കാതെ അതിലൂടെ കടന്നുപോവാൻ പാടില്ല. ബുഖാരി ഉദ്ധരിക്കുന്നു. സൈദുബ്നു ജുബൈർ ഇബ്നു ഉമറിന്റെ അരികിൽ വന്നു ചോദിച്ചു: എവിടെന്നാണ് ഞാൻ ഉംറ ചെയ്യേണ്ടത്?” അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകൻ നജ്ദുകാർക്ക് ഖർനും മദീനക്കാർക്ക് ദുൽഹുലൈഫയും സിറിയക്കാർക്ക് ജുഹ്ഫയും നിശ്ചയിച്ചിരിക്കുന്നു.

ഇനി ഹജ്ജിന്റെ പ്രവേശന സ്ഥാനങ്ങൾക്കുള്ളി ലാണെങ്കിൽ അയാൾ ഹറമിന്റെ പുറത്തുനിന്നാണ് ഉംറയിൽ പ്രവേശിക്കേണ്ടത്; അയാൾ ഹറമിൽ താമ സിക്കുന്നവനാണെങ്കിലും. ബുഖാരിയുടെ മുമ്പുദ്ധരി ച്ച ഹദീസ് തന്നെയാണ് തെളിവ്. അതിൽ ആഇശ(റ) തൻഈമിൽ പോയി ഇഹ്റാമിൽ പ്രവേശിച്ചതായി പ റഞ്ഞിട്ടുണ്ട്. അതാവട്ടെ തിരുമേനിയുടെ കല്പനപ കാരമായിരുന്നുതാനും.

ത്വവാഫുൽ വദാഅ്

കഅ്ബയോട് യാത്ര പറയുന്ന പ്രദക്ഷിണമായ തുകൊണ്ടാണ് ഇതിന് ത്വവാഫുൽ വദാഅ് (യാത്ര പറയുന്ന ത്വവാഫ്) എന്നു പേർ ലഭിച്ചത്. മക്കയിൽ നിന്ന് മടങ്ങുന്ന സമയത്തുള്ളതായതിനാൽ മടങ്ങുന്ന ത്വവാഫ് എന്ന അർത്ഥത്തിൽ ത്വവാഫുസ്സ്വദർ എന്നും ഇതറിയപ്പെടുന്നുണ്ട്. അതിൽ കൃതിയിലുള്ള നടത്തമില്ല. മക്കക്കാരനല്ലാത്ത(മക്കയിൽ സ്ഥിരതാമസമാക്കിയവർക്ക് യാത്ര പറയുന്ന പ്രശ്നമില്ലല്ലോ. അവർക്കീ ത്വവാഫുമില്ല). ഒരു ഹാജി മക്കയിൽ നിന്ന് മടക്കയാത്ര ഉദ്ദേശിക്കുമ്പോൾ അവസാനമായി ചെയ്യുന്ന കർമമാണത്. ഉമർ(റ) പറഞ്ഞതായി മാലിക് മുവത്വയിൽ ഉദ്ധരിക്കുന്നു: “(ഹജ്ജിന്റെ അവസാനത്തെ കർമം കഅ്ബയെ ത്വവാഫ് ചെയ്യലാണ്. എന്നാൽ മക്കയിൽ സ്ഥിരതാമസമുള്ളവരോ ആർത്തവകാരികളോ അത് ചെയ്യേണ്ടതില്ല. അതുപേക്ഷിക്കുന്നതിന് അവർക്ക് പ്രായശ്ചിത്തവും വേണ്ട. ഇബ്നു അബ്ബാസ് പറഞ്ഞതായി അദ്ദേഹത്തിൽ നിന്നു റിപ്പോർട്ട് ആർത്തവകാരിയാണെങ്കിൽ അവൾക്ക് മക്ക വിട്ടുപോകാൻ ഇളവ് നൽകിയിട്ടുണ്ട്. (ബുഖാരി, മുസ്ലിം)

മറ്റൊരു റിപ്പോർട്ടിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ജനങ്ങളുടെ അവസാന ബന്ധം കഅബയോടായി രിക്കണമെന്ന് അവർ കല്പിക്കപ്പെട്ടിരിക്കുന്നു. എ ന്നാൽ ആർത്തവകാരികൾക്ക് ഇതിൽ ഇളവ് നൽ കിയിട്ടുണ്ട്. ബുഖാരിയും മുസ്ലിമും തന്നെ റിപ്പോർട്ട് ചെയ്യുന്നു: നബി (സ)യുടെ ഭാര്യ സ്വഫിയ്യ (റ) ഋതുമ തിയായപ്പോൾ അവർ വിവരം നബി (സ) യോടു പറ ഞ്ഞു: അവിടന്ന് പറഞ്ഞു: അവർ നമ്മെ ബന്ധിച്ചുകളഞ്ഞോ?

സ്വഹാബികൾ പറഞ്ഞു: “അവർ ഇഫാദയുടെ ത്വവാഫ് ചെയ്തിട്ടുണ്ട്. തിരുമേനി പറഞ്ഞു: “എ ന്നാൽ പ്രശ്നമില്ല.

അതിന്റെ വിധി

ത്വവാഫുൽ വദാഅ് ദീനിയായ ബാധ്യതയാണെന്ന കാര്യത്തിൽ തർക്കമില്ല. മുസ്ലിമും അബുദാവൂദും ഇബ്നു അബ്ബാസിൽ നിന്നുദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു. ജനങ്ങൾ എല്ലാ മാർഗങ്ങളിലൂടെയും പിരിഞ്ഞുപോവുകയായിരുന്നു. അപ്പോൾ തിരുമേനി പറഞ്ഞു: “അവസാനമായി കഅ്ബയുമായി ബന്ധപ്പെട്ടല്ലാതെ ആരും പിരിഞ്ഞുപോകരുത്.

എന്നാൽ അത് സുന്നത്തോ വാജിബോ എന്ന കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ട്. മാലിക്, ദാവൂദ്, ഇബ്നുൽ മുൻദിർ എന്നിവരുടെ അഭിപ്രായത്തിൽ അത് സുന്നത്താണ്. അതുപേക്ഷിക്കുന്നതുകൊണ്ട് പ്രായശ്ചിത്തമൊന്നും വേണ്ടതില്ല. ശാഫിഈയുടെ അഭിപ്രായവും ഇതുതന്നെ. എന്നാൽ ഹനഫികളും , ഒരു റിപ്പോർട്ടനുസരിച്ച് ശാഫിഈയും അഭിപ്രായപ്പെടുന്നത്. അത് വാജിബാണെന്നും വിട്ടുപോയാൽ ബലി കൊടുക്കണമെന്നുമാണ്.

സമയം

ഹദീസിൽ പറഞ്ഞപോലെ, അവസാന ബന്ധം കഅ്ബയോടായിരിക്കുന്നതിനുവേണ്ടി എല്ലാ ജോലികളിൽ നിന്നും വിരമിച്ചശേഷം യാത്രക്കുദ്ദേശിക്കുമ്പോഴാണ് ത്വവാഫുൽ വദാഇന്റെ സമയം. ത്വവാഫ് കഴിഞ്ഞാൽ പിന്നീട് കൊള്ളുകയോ കൊടുക്കുകയോ താമസിക്കുകയോ ചെയ്യാതെ യാത്ര പുറപ്പെടണം. ഇങ്ങനെ വല്ലതും ചെയ്തുപോയാൽ വീണ്ടും ത്വവാഫ് ചെയ്യണം. പക്ഷേ, വഴിയിൽ അനിവാര്യമായ വല്ല ആവശ്യങ്ങളും നിർവഹിക്കുകയോ അത്യാവശ്യമായ വല്ല ഭക്ഷണസാധനങ്ങൾ വാങ്ങുകയോ ചെയ്താൽ ത്വവാഫ് മടക്കേണ്ടതില്ല. കാരണം, അത് അവസാന ബന്ധം കൽബയോടാവുന്നതിന് എതിരാവുന്നില്ല. യാത്രതിരിക്കുന്നവൻ ഇബ്നു അബ്ബാസിൽ നിന്നു ദ്ധരിക്കപ്പെട്ട താഴെ പറയുന്ന പ്രാർത്ഥന ചൊല്ലുന്നത് സുന്നത്താണ്.

اللهم إلى عبدك، وابن عبدك وابن امتك حملتني على ما سخرت لي من خلقك، وسترتني في بلادك حتى بلغتي بنعمتك إلى بيتك واغنني على أداء السكي، فإن كنت رضيت عني فازدد على رضا، وإلا فمن الآن فارض على قبل ان تنأى عن بيتك داري. فهذا أوان الصرافي إن أذلت لي غير مستدل بك ولا بيتك، ولا راغب عنك ولا عن بيتك اللهم فاضحـى الـعـافيـة في بدني، والصحة في جسمى والعصمة في ديني واخن منقلبي، وارزقني طاعتك ما القيسي، واجمع لي بين خيري الدنيا والآخرة إلك على كل شئ قدير

(അല്ലാഹുവേ, ഞാൻ നിന്റെ ദാസനാണ്. നിന്റെ ദാസരായ പുരുഷന്റെയും സ്ത്രീയുടെയും മകനാണ്. നിന്റെ സൃഷ്ടികളിൽ എനിക്കു നീ വിധേയമാക്കിത്തന്ന വാഹനത്തിൽ എന്നെ നീ കയറ്റി. നിന്റെ അനുഗ്രഹത്താൽ നിന്റെ ഭവനത്തിങ്കൽ എത്തുന്നതുവരെ നിന്റെ നാടുകളിൽ ശത്രുക്കളിൽ നിന്ന് എന്നെ നീ സംരക്ഷിച്ചു. എന്റെ കർമങ്ങൾ അനുഷ്ഠിക്കാൻ എന്നെ നീ സഹായിച്ചു. നീ എന്നെക്കുറിച്ച് സംതൃപ്തനാണെങ്കിൽ കൂടുതൽ സംതൃപ്തനായാലും. മറിച്ചാണെങ്കിൽ എന്റെ താമസം നിന്റെ ഭവനത്തിൽ നിന്ന് അകലുന്നതിന് മുമ്പ് ഇപ്പോൾ മുതൽ എന്നെക്കുറിച്ച് നീ സംതൃപ്തനായാലും; നീ അനുവദിക്കുകയാണെങ്കിൽ ഇതെന്റെ വേർപാടിന്റെ സമയമാണ്; നിനക്കും നിന്റെ ഭവനത്തിനും പകരമായി മറ്റൊന്നും സ്വീകരിക്കാതെയും, നിന്നിൽ നിന്നും നിന്റെ ഭവനത്തിൽ നിന്നും വിമുഖത കാണിക്കാതെയും അല്ലാഹുവേ, എന്റെ ശരീരത്തിന് സൗഖ്യവും ദേഹത്തിന് ആരോഗ്യവും ദീനിന്ന് സുരക്ഷിതത്വവും നീ എപ്പോഴും നല്കണമേ. എന്റെ പരിണാമം നന്നാക്കുകയും, എന്നെ അവശേഷിപ്പിക്കുന്ന കാലത്തോളം നിന്നെ അനുസരിക്കാൻ സൗകര്യം നല്കുകയും ഐഹികവും പാരത്രി കവുമായ നന്മകൾ എനിക്കു നീ ഒരുമിച്ച് നല്കുമാറാ വുകയും ചെയ്യേണമേ! നീ എല്ലാ കാര്യത്തിനും കഴി വുള്ളവനല്ലോ).

ഇമാം ശാഫിഈ പറയുന്നു. കമ്പയോട് പറഞ്ഞശേഷം മുൽതസിമിൽ അല്‌പം നിന്ന ശേഷം യാത്ര പുറപ്പെടുന്നതാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

ഹജ്ജ് നിർവഹണം

ഹജ്ജ് നിർവഹിക്കുന്നവർ ഇഹ്റാമിതി പ്രവേശിക്കുന്നതിനുള്ള നിശ്ചിത സ്ഥല(മീഖാത്ത്‌) ത്തോടടുത്താൽ മീശ മുറിക്കുകയും മുടി വെട്ടുകയും നവം മുറിക്കുകയും കുളിക്കുകയും വറു ചെയ്യുകയും സ ഗന്ധങ്ങൾ ഉപയോഗിക്കുകയും ഇറാമിന്റെ വസ് ത്രങ്ങൾ ധരിക്കുകയും ചെയ്യണം. അങ്ങനെ ത്തിൽ എത്തിയാൽ രണ്ടു റക്അത്ത് നമസ്കരിച്ച് ഇഹ്റാമിൽ പ്രവേശിക്കണം. അതായത്, മു ആണെങ്കിൽ ഹജ്ജും മുതലത്തിൽ ആണെങ്കിൽ ഉംറയും ഖാരിനാണെങ്കിൽ രണ്ടും കൂടിയും ഉദ്ദേശിക്കണം. ഈ ഇഹ്റാം ഒരനിവാര്യ (ക്സ്) കർമമാണ് അതില്ലെങ്കിൽ പിന്നീട് ചെയ്യുന്ന കർമം സാധുവാകയില്ല. എന്നാൽ ഇഹ്റാദോ തമത്തുഓ എന്നു നിശ്ചയിക്കുന്നത് നിർബന്ധമല്ല. പ്രത്യേകമായ ഒന്നും പറയാതെ പൊതുവായ നിയ്യത്തുണ്ടായാൽ തന്നെ കർമം സാധുവാകും. മൂന്നിൽ ഏത് രൂപവും അയാൾക്ക് സ്വീകരിക്കുകയും ചെയ്യാം.

ഇഹ്റാമോടുകൂടി അയാൾ ഉച്ചത്തിൽ തൽബിയത്ത് ചൊല്ലാൻ ആരംഭിക്കണം. ഉയർന്ന സ്ഥലത്തു കയറുമ്പോഴും താഴ്വരകളിൽ ഇറങ്ങുമ്പോഴും യാത്രാ സംഘത്തെ വ്യക്തികളെയോ കണ്ടുമുട്ടുമ്പോഴും പാതിരാവിലും എല്ലാ നമസ്കാരങ്ങളുടെയും അവസാനത്തിലും ഇങ്ങനെ ചൊല്ലണം.

ഇഹ്റാമിൽ പ്രവേശിച്ചവൻ സംഭോഗവും അതിപ്രവർത്തനങ്ങളും കൂട്ടുകാരുമായുള്ള പിണക്കവും അനാവശ്യമായ തർക്ക വിതർക്കങ്ങളും ഉപേക്ഷിക്കണം. അവർ വിവാഹം ചെയ്യുകയോ ചെയ്ത തുകൊടുക്കുകയോ അരുത്. അതേപോലെ തുന്നിയ വസ്ത്രങ്ങളും നെരിയാണിയുടെ മേൽഭാഗങ്ങളെ മറയ്ക്കുന്ന ഷൂസും ഉപയോഗിക്കരുത്. തലമറക്കുകയോ സുഗന്ധം ഉപയോഗിക്കുകയോ മുടി നീക്കുകയോ അരുത്. നഖം വെട്ടുകയോ മൃഗങ്ങളെ വേട്ടയാടാൻ തുനിയുകയോ ഹറമിലെ മരങ്ങളോ പൂല്ലോ മുറിക്കാൻ തുനിയുകയോ പാടില്ല.

മക്കയിൽ പ്രവേശിക്കുമ്പോൾ മുകൾ ഭാഗത്തുടെ പ്രവേശിക്കുകയും സാധ്യമാണെങ്കിൽ സാഹിറി ദീതവാകിണറ്റിൽ നിന്നു കുളിക്കുകയും ചെയ്യും. പിന്നീട് ക്ബയിലേക്ക് തിരിക്കുകയും ബാ ബുസ്സലാമിലൂടെ പള്ളിയിൽ പ്രവേശിക്കുമ്പോഴുള്ള പ്രാർത്ഥനാകൾ ചൊല്ലിക്കൊണ്ടും പ്രവേശന മര്യാദകൾ പാലിച്ചി കൊണ്ടും ഭക്തിയും വിനയവും പ്രകടിപ്പിച്ചുകൊണ്ടും തൽബിയത്ത് ചൊല്ലിക്കൊണ്ടും പ്രവേശിക്കുകയും ചെയ്യണം ദൃഷ്ടി കഅ്ബയിൽ പതിച്ചാൽ കയ്യ് ഉയർത്തി അല്ലാഹുവിന്റെ അനുഗ്രഹം തേടുകയും അവിടെ പ്രത്യേകം സുന്നത്തുള്ള പ്രാർത്ഥനകൾ ദാർക്കുകയും വേണം. അങ്ങനെ ഹദറുൽ അസവദിന്റെ അടുത്തേക്ക് നീങ്ങി ശബ്ദമില്ലാതെ അതിനെ ചുംബിക്കുകയോ കൈകൊണ്ടു തൊട്ടു വിരൽ ചുംബിക്കുകയോ ചെയ്യണം. അതിനു സാധിക്കാതെ വന്നാൽ അതിന്റെ നേരെ വിരൽ ചൂണ്ടുകയെങ്കിലും വേണം. പിന്നീട് അതിനെ ചാർശ്വഭാഗത്താക്കി നിന്നു സുന്നത്തായ ദിക്കുകളും പ്രാർത്ഥനകളും നടത്തിയ ശേഷം ത്വവാഫിലേക്ക് പ്രവേശിക്കാം.

ആദ്യത്തെ മൂന്നു തവണകളിൽ മേൽവസ്ത്രം തലതിരിച്ചിടുന്നതും സാവധാനത്തിൽ ഓടുന്നതും ബാക്കി നാലു തവണകളിൽ സാവധാനത്തിൽ നടക്കുന്നതും, ഓരോ തവണയും ഹജറുൽ അസവദിനെ ചുംബിക്കുന്നതും റുൽ യമാനിയെ തൊട്ടുമുത്തുന്നതും സുന്നത്താണ്.

ത്വവാഫിൽ നിന്നു ഒഴിവായാൽ . وَاتَّخِذُوا مِن مَّقَامِ إِبْرَاهِيمَ مُصَلًّى ” എന്നു ഓതിക്കൊണ്ട് മഖാമു ഇബ്രാഹി മിലേക്ക് നീങ്ങണം. അവിടെവച്ചു വാഫിന്റെ രണ്ടു റക്അത്ത് നമസ്കരിക്കുക. പിന്നീട് സംസമിൽ വന്ന് ആ വെള്ളം കുടിക്കണം. ശേഷം മുൽതസിമിൽ വന്നു ഐഹികവും പാരത്രികവുമായ ഗുണത്തിനുവേണ്ടി പ്രാർത്ഥിക്കുകയും ശേഷം ഹജറിനെ ചുംബിച്ച് സ്വഫാ വാതിലിലൂടെ സ്വഫായിലേക്ക് തിരിക്കുകയും ചെ തണം. അന്നേരം إِنَّ ٱلصَّفَا وَٱلْمَرْوَةَ مِن شَعَآئِرِ ٱللَّ എന്ന് ഓതേണ്ടതാണ്.

സ്വഫായുടെ മുകളിൽ കയറി കസ്ബയിലേക്ക് തിരിഞ്ഞു നിശ്ചിത ദുആ ചൊല്ലുകയും ശേഷം അവിടെ നിന്നിറങ്ങി ദിക്‌റ് ചൊല്ലിയും പ്രാർത്ഥിച്ചും നടക്കുകയും ചെയ്യണം. രണ്ടടയാളങ്ങളുള്ള സ്ഥലത്തെത്തിയാൽ ധൃതിയിൽ നടക്കുകയും പിന്നീട് മർവയി ലെത്തുന്നതുവരെ സാധാരണപോലെ നടക്കുകയും വേണം. അതിന്റെ മുകളിൽ കയറിയാൽ ദിക്കുകളും ദുആകളും ചൊല്ലേണ്ടതാണ്. ഒരു തവണയാണിത്. ഇങ്ങനെ ഏഴു തവണ ചെയ്യേണ്ടതാണ്. ഈ സ് വാജിബാണെന്നത് പ്രബലാഭിപ്രായം. അതിനാൽ, അതിലെ ചില ഭാഗങ്ങളോ മുഴുവനോ വിട്ടുപോയാൽ പ്രായശ്ചിത്തമായി ബലികൊടുക്കേണ്ടതുണ്ട്.

മുതലത്തിൽ ആയിക്കൊണ്ടാണ് ഇഹ്റാമിൽ പ്രവേശിച്ചതെങ്കിൽ മുടി കളയുകയോ മുറിക്കുകയോ ചെയ്യണം. എന്നാൽ ഉംറ പൂർത്തിയായി. ഇഹ്റാമിന്റെ പേരിൽ നിഷിദ്ധമായിരുന്നതെല്ലാം -സ്ത്രീകളടക്കം ഇതോടെ അനുവദനീയമാവുകയും ചെയ്തു. എന്നാൽ ഖാരിനും മൂിദും അവരുടെ ഇഹ്റാമിൽത്തന്നെ തുടരും.

ദുൽഹജ്ജ് 8-നു “മുതലത്തിൽ തന്റെ താമസ സ്ഥലത്തുനിന്നു തന്നെ ഇഹ്റാമിൽ പ്രവേശിക്കുകയും ഇഹ്റാമിൽ തുടരുന്ന കൂട്ടുകാരോടൊപ്പം ഒരുമി മിനയിലേക്ക് പുറപ്പെടുകയും രാത്രി അവിടെ താമസിക്കുകയും ചെയ്യണം. സൂര്യനുദിച്ചാൽ അവിടെ നിന്നു അറഫാത്തിലേക്ക് പോവുക. അതിനിടയിൽ മസ്ജിദുന്നമിറയിൽ ഇറങ്ങി കുളിക്കുകയും ഇഹ്റിന്റെ സമയത്തുതന്നെ ളുഹ്റും അസ്വറും, ഒരുമിച്ച് ജംഉം ഖസ്റുമാക്കി ഇമാമോടൊത്ത് നമസ്കരിക്കുകയും ചെയ്യേണ്ടതാണ്. ഇനി ഇമാമോടൊത്ത് നമസ്കരി ക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒറ്റക്ക് ജംഉം ഖസ്റുമാക്കി സൗകര്യപ്പെടുമ്പോൾ നമസ്കരിക്കാം. ഉച്ചതിരിഞ്ഞ ശേഷമല്ലാതെ അറഫയിൽ നില്ക്കൽ ആരംഭിക്കരുത്. അറഫയിൽ സഖറാത്തി(പാറകൾ)ന്റെ അടുത്താ അല്പം അകലെയോ നില്ക്കാം. അതാണ് നബി തിരുമേനി നിന്ന സ്ഥലം. അറഫയിൽ നില്ക്കൽ ഹജ്ജിന്റെ ഒരു നിർബന്ധ കർമ(റുക്)മാണ്. എന്നാൽ ജബലുർറയിൽ കയറൽ സുന്നത്തില്ല. അതാവശ്യവുമില്ല. രാത്രിയാവുന്നതുവരെ അവിടെ ദിക്റും ദുആയും തഹ്ലീലുമായി കഴിച്ചുകൂട്ടണം.

രാത്രിയായാൽ മുസ്ദലിഫയിലേക്ക് പോവുകയും ഇശാഇന്റെ സമയത്ത് മരിബും ഇശാഉം ഒന്നായി നമസ്കരിക്കുകയും അവിടെ താമസിക്കുകയും ചെയ്യണം. പ്രഭാതമായാൽ മശ്അറുൽ ഹറാമിൽ നില്ക്കുകയും നല്ലവണ്ണം വെളുക്കുന്നതുവരെ ധാരാളമായി അല്ലാഹുവെ ഓർക്കുകയും പിന്നീട് ജംറകളിൽ വന്ന് മിനയിലേക്ക് മടങ്ങുകയും ചെയ്യുക. മശ്അറുൽ ഹറാമിൽ നില്ക്കൽ വാജിബാണ്. അതുപേക്ഷിച്ചാൽ പ്രായശ്ചിത്തമായി ബലി കൊടുക്കേണ്ടിവരും.

സൂര്യോദയത്തിനുശേഷം ജംറതുൽ അഖബയിൽ ഏഴു കല്ലുകൾ എറിയണം. പിന്നീട് ബലിമൃഗത്തെ സാധ്യമാണെങ്കിൽ അറുക്കുകയും മുടി വെട്ടുകയോ വടിക്കുകയോ ചെയ്യുകയും വേണം. അതോടുകൂടി നിഷിദ്ധമായിരുന്ന എല്ലാ കാര്യങ്ങളും സ്ത്രീകളൊഴികെ- അനുവദനീയമായി പിന്നീട്, മക്കയിലേക്ക് മടങ്ങി ഇഫാദതിന്റെ ത്വവാഫ് ചെയ്യുക. ഹജ്ജിന്റെ റുക്‌നുകളിൽപ്പെട്ട ഈ ത്വവാഫും ആദ്യത്തെ ത്വവാഫ് പോലെത്തന്നെയാണ് ചെയ്യേണ്ടത്. ഈ ത്വവാഫിന് ത്വവാഫുസ്സിയാറത് എന്നും പേരുണ്ട്. മുതലത്തിൽ ആണെങ്കിൽ ഈ ത്വവാഫിനുശേഷം സഅ് യും ആവശ്യമാണ്. മുഹിദാ ഖാരിനോ ആണെങ്കിൽ ആദ്യത്തിൽത്തന്നെ സഅ് യ് നടത്തിയിട്ടുണ്ട്. വീണ്ടും ആവശ്യമില്ല. ഈ ത്വവാഫിനു ശേഷം സ്ത്രീ കളടക്കം എല്ലാം അനുവദനീയമായി. അതിനുശേഷം മിനയിലേക്ക് മടങ്ങുകയും രാത്രി അവിടെ താമസിക്കുകയും ചെയ്യണം. ഈ താമസവും വാജിബാണ്. അതുപേക്ഷിച്ചാൽ ബലികൊടുക്കേണ്ടി വരും.

ദുൽഹജ്ജ് 11-ാം ദിവസം ഉച്ചതിരിഞ്ഞാൽ മൂന്നു ജംറകളിലും എറിയണം. മിനയോടടുത്ത ജംറയിൽ നിന്നാണ് ആരംഭിക്കേണ്ടത്. പിന്നീട് ജതുൽ വസ്ത്വായിൽ എറിഞ്ഞശേഷം ദിക്റും ദുആയുമായി കുറച്ചവിടെ തങ്ങണം. പിന്നീടാണ് ജംറതുൽ അഖബയിൽ എറിയേണ്ടത്. അതിന്റെ അരികിൽ നിൽക്കണ്ടതില്ല. എല്ലാ ജംറകളിലും അസ്തമയത്തിനു മുമ്പായി ഏഴു കല്ലുകൾ വീതം എറിയണം. 12-ാം ദിവസത്തിലും ഇങ്ങനെ ചെയ്യണം. അതിനുശേഷം 12-ാം ദിവസം മരിബിനു മുമ്പായി അവന്ന് ഒന്നുകിൽ മക്കയിലേക്ക് പോകാം. അല്ലെങ്കിൽ രാത്രി അവിടെ താമസിച്ചു 13-ാം ദിവസം എറിയാം. ജംറയിൽ എറിയുന്നത് വാജിബാണ്. ഉപേക്ഷിച്ചാൽ പ്രായശ്ചിത്തമായി ബലിയറുക്കേണ്ടിവരും.

അങ്ങനെ മക്കയിലേക്ക് മടങ്ങി. നാട്ടിലേക്ക് തിരിച്ചുപോവാൻ ഉദ്ദേശിക്കുകയാണെങ്കിൽ വദാഇന്റെ ത്വവാഫ് ചെയ്യണം. ഈ ത്വവാഫ് വാജിബാണ്. അത് ഉപേക്ഷിച്ചവൻ മീഖാത്ത് കടന്നുപോയിട്ടില്ലെങ്കിൽ സാധ്യമാവുന്ന പക്ഷം മക്കയിലേക്കുതന്നെ തിരിച്ചു പോയി ത്വവാഫ് ചെയ്യണം. അല്ലെങ്കിൽ ഒരാടിനെ ബലി കൊടുക്കണം.

ഹജ്ജിന്റെയും ഉംറയുടെയും പൊതുവായ കർമങ്ങൾ മീഖാത്തിൽ നിന്ന് ഇഹ്റാം ചെയ്യൽ, ത്വവാഫ്,സഅ് യ്, മുടി നീക്കം ചെയ്യൽ എന്നിവയാണ്. ഉംറയുടെ കർമങ്ങൾ ഇതോടുകൂടി കഴിഞ്ഞു. ഹജ്ജിൽ ഇതോടൊപ്പം അറഫയിൽ നില്ക്കുക, ജംറകളിൽ എറിയുക, ഇഫാദയുടെ ത്വവാഫ് ചെയ്യുക, മിനയിൽ രാത്രി താമസിക്കുക, ബലിയറുക്കുക. മുടി നീക്കുകയോ മുടി മുറിക്കുകയോ ചെയ്യുക എന്നീ കർമങ്ങൾ കൂടിയുണ്ട്. ഇതാണ് ഹജ്ജിന്റെയും ഉംറയുടെയും ചുരുക്കത്തിലുള്ള രൂപം

ഹജ്ജ് തടയപ്പെട്ടാൽ

അബൂഹുറയ്റയിൽ നിന്നു നിവേദനം: പ്രവാചകൻ പറഞ്ഞു: “യാത്ര ശിക്ഷയുടെ ഒരു ഭാഗമാണ്. കാരണം, അവന്റെ അന്നപാനങ്ങളെ അത് തടസ്സപ്പെടുത്തുന്നു. അതിനാൽ, തന്റെ അത്യാവശ്യങ്ങൾ നിർവഹിച്ചുകഴിഞ്ഞാൽ ഉടനെ അവൻ തന്റെ വീട്ടുകാരിലേക്ക് മടങ്ങട്ടെ.” (ബുഖാരി)

ഹജ്ജ് കഴിഞ്ഞാൽ ഉടനെ വീട്ടിലേക്ക് മടങ്ങുന്നതാണ് കൂടുതൽ പ്രതിഫലാർഹമെന്ന് നബി (സ) പറഞ്ഞതായി ആഇശയിൽ നിന്ന് ദാറഖുതിയും ഉദ്ധരിച്ചിട്ടുണ്ട്. മുഹാജിറുകൾ കർമങ്ങൾ കഴിഞ്ഞാൽ മൂന്നു ദിവസമേ മക്കയിൽ താമസിക്കാവൂ എന്നു നിർദേശിക്കുന്ന ഒരു ഹദീസ് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു.

ഉപരോധം

ബന്ധനങ്ങളും തടസ്സങ്ങളുമാണിവിടെ ഉപരോധം കൊണ്ടുദ്ദേശിക്കുന്നത്. ഖുർആൻ പറയുന്നു. നിങ്ങൾ തടയപ്പെട്ടാൽ സാധ്യമാവുന്ന ബലി കൊടുക്കണം

നബി (സ)യെയും കൂട്ടുകാരെയും മസ്ജിദുൽ ഹറാമിലേക്ക് കടക്കാൻ അനുവദിക്കാതെ ഹുദൈബിയയിൽ ഉപരോധിക്കപ്പെട്ടതിനെ സൂചിപ്പിച്ചുകൊണ്ടാണ് പ്രസ്തുത ആയത്ത് അവതരിച്ചത്. ഉംറയിൽ തവാഫിനുള്ള തടസ്സവും ഹജ്ജിൽ അറഫയിൽ നില്ക്കുന്നതിനും ഇഫാദയുടെ ത്വവാഫ് ചെയ്യുന്നതിനുമുള്ള തടസ്സവുമാണതുകൊണ്ടുദ്ദേശിക്കുന്നത്.

തടയപ്പെടുന്നതിന്റെ കാരണങ്ങൾ എന്താവണമെന്നതിൽ ഭിന്നാഭിപ്രായമുണ്ട്. മാലികിന്റെയും ശാഫിഈയുടെയും അഭിപ്രായത്തിൽ ശത്രുക്കളിൽ നിന്നല്ലാതെ തടയപ്പെടലുണ്ടാവുകയില്ല. കാരണം, നബി (സ)യെ ശത്രുക്കൾ ഉപരോധിച്ചതിനെക്കുറിച്ചാണ് പ്രസ്തുത ആയത്ത് അവതരിച്ചിട്ടുള്ളത്. ഇബ്നു അബ്ബാസിന്റെ അഭിപ്രായവും ഇതുതന്നെ.

എന്നാൽ ഭൂരിപക്ഷം പണ്ഡിതൻമാരുടെയുംഅഭിപ്രായത്തിൽ ഹനഫികളും അഹ്മദും ഇതിൽപ്പെടും കഅ്ബയിലേക്ക് പോകുന്നതിന് പ്രതിബന്ധമായി നില്ക്കുന്ന എല്ലാ തടസ്സങ്ങളും ഉപരോധത്തിന്റെ പരിധിയിൽപ്പെടുന്നു. അത് ശത്രുക്കളാവാം,യാത്ര തുടരാൻ പറ്റാത്ത രോഗമാവാം, ഭീതിയാവാം. പാഥേയം നഷ്ടപ്പെട്ടതാവാം, വഴിയിൽ വെച്ച് ഇഹറാമിൽ പ്രവേശിച്ച സ്ത്രീയുടെ ഭർത്താവ് മരിച്ചതാവാം. ഇങ്ങനെ യാത്രക്ക് തടസ്സം നിൽക്കുന്ന ന്യായമായ ഏതുകാരണങ്ങളുമാവാം എത്രത്തോളമെന്നാൽ, വഴിയിൽ വെച്ച് പാമ്പുകടിയേറ്റ് ഒരാളെക്കുറിച്ചുപോലും, അദ്ദേഹം ഉപരോധിക്കപ്പെട്ടവനാണെന്ന് ഇബ മാസ്ഊദ്
ഫത് വ കൊടുത്തിട്ടുണ്ട്. നിങ്ങൾ തടയ ട്ടാൽ” എന്ന ഖുർആൻ സൂക്തത്തിന്റെ വ്യാപകാർത്ഥ മാണ് അവർക്ക് തെളിവ്. ഈ ആയത്തിറങ്ങാൻ കാ ണം നബി (സ) ശത്രുക്കളാൽ ഉപരോധിക്കപ്പെട്ടത് തന്നെയാണെങ്കിലും ഒരു പൊതുവിധിയെ അതിന്റെ അവതരണ കാരണം പരിമിതപ്പെടുത്തുകയില്ല. ഈ അഭിപ്രായമാണ് കൂടുതൽ ശക്തമായത്.

തടയപ്പെട്ടവന്റെ ബലി

തടയപ്പെട്ടവൻ തനിക്കു സാധ്യമായ ബലി കൊടുക്കണമെന്ന് ആയത്ത് വ്യക്തമാക്കുന്നുണ്ട്. നബി (സ) തടയപ്പെട്ടപ്പോൾ മുടി നീക്കം ചെയ്യുകയും സ്ത്രീകളെ സമീപിക്കുകയും ബലിമൃഗങ്ങളെ അറുക്കു കയും അടുത്ത വർഷത്തിൽ ഉംറ നിർവഹിക്കുകയും ചെയ്തതായി ഇബ്നു അബ്ബാസിൽ നിന്ന് ബുഖാരി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ നിന്ന്, ഇങ്ങനെ ത ടയപ്പെട്ടാൽ ആടിനെയോ പശുവിനെയോ ഒട്ടകത്തെ യോ ബലികൊടുക്കൽ നിർബന്ധമാണെന്ന് ഭൂരിപ ക്ഷം പണ്ഡിതൻമാർ തെളിവു പിടിക്കുന്നു.

എന്നാൽ മാലികിന്റെ അഭിപ്രായത്തിൽ അത് നിർബന്ധമില്ല. ഫത്ഹുൽ അല്ലാമിൽ പറയുന്നു: “അദ്ദേഹം പറഞ്ഞതാണ് വാസ്തവം. കാരണം, തടയപ്പെട്ട എല്ലാവരുടെയും കൈവശം ബലിമൃഗമുണ്ടായി ക്കൊള്ളണമെന്നില്ല. നബി (സ)യോടൊപ്പമുണ്ടായിരുന്ന ബലിമൃഗങ്ങൾ അവിടന്ന് മദീനയിൽ നിന്ന് കൊണ്ടുവന്നതായിരുന്നു. والهدي معكوفا ان يبلغ محله (ബലി മൃഗത്തെ അതിന്റെ നിശ്ചിത സ്ഥാനത്തെത്തിക്കാൻ അനുവദിക്കാതെ തടസ്സപ്പെടുത്തിയവർ) എന്നു പറഞ്ഞുകൊണ്ട് ഖുർആൻ ഉദ്ദേശിക്കുന്നത് അതാണ്. ഈ ആയത്ത് നിർബന്ധത്തെ കുറിക്കുന്നില്ല.

അറുക്കേണ്ട സ്ഥലം

ഹുദൈബിയാ ദിവസം ഹറമിൽ വെച്ചാണോ അതല്ല. പുറത്തുവെച്ചാണോ ബലിമൃഗങ്ങളെ അറുത്തതെന്ന കാര്യത്തിൽ പണ്ഡിതൻമാർക്ക് ഭിന്നാഭി പ്രായമുണ്ട്. ബലിമൃഗത്തെ നിശ്ചിത സ്ഥാനത്തെത്തിക്കാൻ അനുവദിക്കാതെ തടസ്സപ്പെടുത്തിയവർ എന്ന് ഖുർആൻ പറഞ്ഞതിൽ നിന്നു പ്രത്യക്ഷത്തിൽ മനസ്സിലാവുന്നത് ഹറമിനു പുറത്തുനിന്നാണ് അവർ അറുത്തതെന്നാണ്.

ഇങ്ങനെ തടയപ്പെട്ടവർ എവിടെ വെച്ചാണ് അറുക്കേണ്ടത്? വ്യത്യസ്താഭിപ്രായങ്ങളുണ്ട്. ഹറമിന് അകത്താകട്ടെ, പുറത്താകട്ടെ എവിടെ വെച്ചാണോ ഇഹ്റാമിൽ നിന്നൊഴിവാകുന്നത്, അവിടെ വെച്ച് അറുക്കണമെന്നാണ് ഭൂരിപക്ഷാഭിപ്രായം. ഹറമിൽ വെച്ചല്ലാതെ അറുക്കാൻ പാടില്ലെന്ന പക്ഷക്കാരാണ് ഹനഫികൾ. ഇബ്നു അബ്ബാസ് ഉൾക്കൊള്ളുന്ന മൂന്നാമതൊരു വിഭാഗത്തിന്റെ അഭിപ്രായം ഹറമിലേക്ക് കൊടുത്തയയ്ക്കാൻ കഴിയുമെങ്കിൽ നിർബന്ധമായും അങ്ങനെത്തന്നെ ചെയ്യണം എന്നാണ്. നിർണിത സ്ഥാനത്താതെ അറുക്കരുത്. അതിനു സാധ്യമല്ലെങ്കിൽ തടയപ്പെട്ടേടത്ത് വച്ചുതന്നെ അറുക്കുക. ഹജ്ജ് ചെയ്യൽ നിർബന്ധമുണ്ടെങ്കിലല്ലാതെ തടയപ്പെട്ടവൻ അത് ഖദാ വീട്ടിക്കൊള്ളണമെന്നില്ല. അതായത്, ആദ്യത്തെ നിർബന്ധ ഹജ്ജാണെങ്കിൽ വീട്ടണം. രണ്ടാ മത്തെയോ മറ്റോ സുന്നത്ത് ഹജ്ജാണെങ്കിൽ വീട്ട ണ്ടതില്ല.

മാലിക് പറയുന്നു: “നബി (സ) യും സ്വഹാബി കളും ഹുദൈബിയയിൽ വന്നു. അവിടെ വച്ചു ബലി തറുക്കുകയും മുടി നീക്കുകയും, ബലിമൃഗം കഅ്ബ തിലെത്തുകയോ, ക്ബയെ പ്രദക്ഷിണം വെയ്ക്കുകയോ ചെയ്യുന്നതിനു മുമ്പായി ഇഹ്റാമിൽ നിന്നും മോചിതരാവുകയും ചെയ്തു. ഹുദൈബിയ ഹറമിന് പുറത്തായിട്ടും അക്കൂട്ടത്തിൽപ്പെട്ട ആരോടും എന്തെങ്കിലും ഖദാ വീട്ടുവാനോ ആവർത്തിച്ചു ചെയ്യുവാനോ നബി (സ) കല്പിച്ചിട്ടില്ല. (ബുഖാരി)

ശാഫിഈ പറഞ്ഞു: തടയപ്പെട്ടേടത്ത് വച്ച് ബലിയറുക്കുകയും ഇഹ്റാമിൽ നിന്ന് ഒഴിവാകുകയും വേണം. അല്ലാഹു ഖദാഇനെക്കുറിച്ച് പറയാത്ത സ്ഥിതിക്ക് അവൻ ഖദാ വീട്ടേണ്ടതില്ല. കാരണം, തിരുമേ നിയോടൊപ്പം ഹുദൈബിയാ വർഷത്തിൽ വിശ്രുതരായ ധാരാളം ആളുകളുണ്ടായിരുന്നുവെന്ന് ഹദീസു കളിൽ നിന്ന് നാം മനസ്സിലാക്കുന്നു. പിന്നീടവർ ഉംറതുൽ ഖദാഅ് നിർവഹിച്ചപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന പലരും ശാരീരികമോ സാമ്പത്തികമോ ആയ കാരണങ്ങളാൽ അതിൽ പങ്കെടുക്കുകയുണ്ടായില്ല. ഖദാ നിർബന്ധമായിരുന്നുവെങ്കിൽ അവരോട് ഒഴിഞ്ഞു നില്ക്കരുതെന്ന് തിരുമേനി കല്പിക്കുമായിരു ന്നു. ഇതിന് ഉംറതുൽ ഖദാഅ് എന്നുപേർ വന്നത് അന്നു ചെയ്യാൻ കഴിയാതെ വന്ന ഉംറയുടെ നിർബന്ധമായ ഖദാഅ് എന്ന അർത്ഥത്തിലല്ല. മറിച്ച്, ഖുറൈശികളും നബി(സ)യും തമ്മിലുണ്ടാക്കിയ ഒരു പശ്നപരിഹാര നിർദേശം എന്ന അടിസ്ഥാനത്തിലാണ്.

ഇഹ്റാമിൽ നിന്ന് ഒഴിവാകുമെന്ന നിബന്ധന

രോഗമായാൽ ഇഹ്റാമിൽ നിന്ന് ഒഴിവാകുമെന്ന നിബന്ധനയിൽ ഇഹ്റാമിൽ പ്രവേശിക്കുന്നത് അനുവദനീയമാണെന്ന് ധാരാളം പണ്ഡിതൻമാ രുടെ അഭിപ്രായം. മുസ്ലിം ഇബ്നു അബ്ബാസിൽ നി ന്നുദ്ധരിക്കുന്നു. നബി (സ) ദുബാഅയോട് പറഞ്ഞു: “തടയപ്പെടുന്നേടത്ത് വെച്ച് ഇഹ്റാമിൽ നിന്ന് ഒഴിവാ കുമെന്ന് നിബന്ധന വെച്ചുകൊണ്ട് നീ ഹജ്ജിൽ പവേശിക്കുക.

ഇങ്ങനെ നിബന്ധനവെച്ചുകൊണ്ട് ഹജ്ജിൽ പ്രവേശിച്ച ശേഷം രോഗം പോലുള്ള ഏതെങ്കിലും കാരണത്താൽ തടയപ്പെടുകയാണെങ്കിൽ അവന്ന് ഇഹ്റാമിൽ നിന്ന് ഒഴിവാക്കാം. അതിനു പ്രായശ്ചിത്തമായി ബലിയോ നോമ്പോ ആവശ്യമില്ല.

കഅ്ബയുടെ ആവരണം

ജാഹിലിയ്യാ കാലത്തു തന്നെ ജനങ്ങൾക് ബക്ക് ആവരണം അണിയിക്കാറുണ്ടായിരുന്നു. അങ്ങനെ ഇസ്ലാം വന്നപ്പോൾ ആ സമ്പ്രദായം അംഗീക രിച്ചു. വാഖിദി പറയുന്നു: “ജാഹിലിയ്യാ കാലത്ത് കഅ്ബയുടെ ആവരണം ചെമന്ന തുകലിന്റെ വിരി കൊണ്ടായിരുന്നു. പിന്നീട് നബി (സ) യമനി വസ്ത്രംകൊണ്ട് അതിനെ മൂടുകയുണ്ടായി. ഉമറും ഉസ്മാനും അതിന് ആവരണമിട്ടത്. ഈജിപ്ഷ്യൻ വെള്ള വസ്ത്രം കൊണ്ടായിരുന്നു. പിന്നീട് ഹജ്ജാജ് ആവരണം പട്ടാക്കി മാറ്റി. ആദ്യമായി തുബ്ബഅ് ഗോത്രത്തിൽ ആവരണമിട്ടത്. ഇബ്നുഉമർ തന്റെ ഒട്ടകങ്ങളുടെ മേൽ ഈജിപ്തിൽ നിന്നും മറ്റുമുള്ള വിരിപ്പുകൾ വിരിച്ച് അവയെ കഅ്ബയിലേക്ക് അയയ്ക്കുമായിരുന്നു. ആ വിരിപ്പുകൾ കഅ്ബയെ മൂടുവാൻ വേണ്ടിയായിരുന്നു. (മാലിക്)

വാഖിദി ഉദ്ധരിക്കുന്നു: ആവരണങ്ങളും പുറത്തു വിരിപ്പുകളുള്ള ഒട്ടകങ്ങളും ജനങ്ങൾ കഅ്ബയിലേക്ക് ദാനമായി നല്കിയിരുന്നു. ഈ വിരിപ്പുകൾ പിന്നീട് കഅ്ബയെ ധരിപ്പിക്കും. യസീദുബ്നു മുആവിയയുടെ കാലമായപ്പോൾ അദ്ദേഹം പട്ടുകൊണ്ടാണ് കഅ്ബയെ ആവരണം ചെയ്തത്. പിന്നീട് ഇബ്നു സുബൈറും അത് തുടരുകയുണ്ടായി. കൊല്ലം തോറും കഅ്ബ യുടെ ആവരണം കൊടുത്തയയ്ക്കാൻ അദ്ദേഹം മിസ്അബുബ്നു സുബൈറിന് എഴുതിയിരുന്നു. അങ്ങനെ എല്ലാ ആശൂറാഅ് ദിനത്തിലും അദ്ദേഹം അതിന് ആവരണമണിയിക്കും. സഈദുബ് നു മൻസൂർ ഉദ്ധരിക്കുന്നു. ഉമറുബ്നുൽ ഖത്ത്വാബ് എല്ലാ കൊല്ലവും കഅ്ബയുടെ ആവരണം എടുത്തു ഹാജികൾക്കിടയിൽ ഭാഗിച്ചു കൊടുക്കുകയും അവർ അത് മക്കയിൽ മരത്തിൽ കെട്ടി തണൽ കൊള്ളുകയും ചെയ്യുമായിരുന്നു.

കഅ്ബയിൽ സുഗന്ധം പൂശൽ

ആഇശ (റ) പറയുന്നു: “നിങ്ങൾ കഅ്ബയെ സുഗന്ധമയമാക്കുക, അത് ശുദ്ധീകരണത്തിൽപ്പെട്ടതാണ്.’ ഇബ്നു സുബൈർ കബയിൽ മുഴുവൻ സുഗന്ധം പൂശുകയുണ്ടായി. ദിനേന ഒരു റാത്തലും വെള്ളിയാഴ്ച തോറും രണ്ടു റാത്തലും സുഗന്ധദ വ്യങ്ങളായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്.

ഹറമിൽ നിയമലംഘനം

അല്ലാഹു പറയുന്നു: “അതിൽ (ഹറമിൽ) ആ രെങ്കിലും അക്രമത്തോടുകൂടി നിയമലംഘനം ഉദ്ദേശി ക്കുകയാണെങ്കിൽ വേദനാജനകമായ ശിക്ഷ നാം അവനെ ആസ്വദിപ്പിക്കും.

മുസബ്നു ബാദാൻ പറയുന്നു: ഞാൻ യഅ്ലബ്നു ഉമയ്യയുടെ അടുത്ത് ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു: “ഹറമിൽ ഭക്ഷണസാധനങ്ങൾ പൂഴ്ത്തിവെയ്ക്കൽ അതിൽ നിയമലംഘനം നടത്തലാണെന്ന് നബി (സ) പറഞ്ഞിരിക്കുന്നു.” (അബൂദാവൂദ്)
ഉമറുൽ ഖത്ത്വാബ് പറയുന്നത് കേട്ടതായിയ ഉമയ്യയിൽനിന്ന് ബുഖാരി തന്റെ താരിഖുൽ കബീറി’ൽ ഉദ്ധരിക്കുന്നു.” ഭക്ഷണസാധനങ്ങൾ പൂഴ്ത്തിവെക്കുന്നത് നിയമലംഘനമാണ്.”

ഇബ്നു സുബൈർ ഹറമിലെ മുറിയിലിരിക്കുമ്പോൾ ഇബ്നു ഉമർ അവിടെ വന്നു പറഞ്ഞു. “ ഇബ്നു സുബർ, ഹറമിൽ നിയമലംഘനം സൂക്ഷിക്കുക. കാരണം, ഖുറൈശികളിൽപ്പെട്ട ഒരാൾ അവിടെ നിയമലംഘനം നടത്തുമെന്ന് നബി (സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. (അഹ്മദ്)

മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെയാണ്: “ഖുരൈശികളിൽ പെട്ട ഒരാൾ അതിൽ നിയമലംഘനം നടത്തും. അവന്റെ പാപവും മുഴുവൻ മനുഷ്യ-ജിന്ന് വർഗങ്ങളുടെ പാപങ്ങളും തുലനം ചെയ്താൽ കൂടുതൽ ഭാരം അവന്റെ പാപമായിരിക്കും. അതിനാൽ അവൻ നീയാവാതെ സൂക്ഷിക്കുക.

മുജാഹിദ് പറയുന്നു. മക്കയിൽ വെച്ചു ചെയ്യുന്ന നന്മകൾ ഇരട്ടിക്കപ്പെടുന്നതുപോലെ തിന്മകളും ഇരട്ടിക്കപ്പെടും. ഒരു തിന്മ അതിൽ കൂടുതലായി ഖപ്പെടുത്തുമോ എന്ന് അഹ്മദിനോട് ചോദിച്ചപ്പോൾ, മക്കയുടെ മാഹാത്മ്യം കാരണം അവിടെ മാത്രം അങ്ങനെ ഗണിക്കപ്പെടുമെന്നും മറ്റിടങ്ങളിൽ അങ്ങനെയില്ലെന്നും അദ്ദേഹം മറുപടി പറയുകയുണ്ടായി.

കഅ്ബയോട് സമരം

ആഇശ (റ)യിൽ നിന്ന് നിവേദനം. നബി (സ) പറഞ്ഞു: “ഒരു സൈന്യം കബയോട് യുദ്ധം ചെയ്യും. അങ്ങനെ അവർ മരുഭൂമിയിലായിരിക്കുമ്പോൾ അശേഷം ഭൂമിയിൽ ആണ്ടുപോവും.’ ഞാൻ ചോദി ച്ചു: “നബിയേ, അവരിൽ സദ്വൃത്തരും യുദ്ധം ചെയ്യാത്തവരുമുണ്ടല്ലോ? അപ്പോൾ എങ്ങനെയാണ്….? തിരുമേനി പറഞ്ഞു: “ഒന്നടങ്കം അവർ ഭൂമിയിലേക്ക് ആഴ്ത്തപ്പെടും. പിന്നീട് അവരുടെ വിചാരങ്ങൾക്കനു സരിച്ചായിരിക്കും പുനരുജ്ജീവിപ്പിക്കപ്പെടുക.” (ബുഖാരി, മുസ്‌ലിം)

പുണ്യമുദ്ദേശിച്ചുള്ള യാത്ര

നബി (സ) പറഞ്ഞതായി അബൂഹുറയ്റയിൽ നിന്നുദ്ധരിക്കുന്നു. (പുണ്യമുദ്ദേശിച്ചുകൊണ്ട് മൂന്നു പള്ളിയിലേക്കല്ലാതെ യാത്ര പുറപ്പെടാവതല്ല. മസ്ജി ദുൽ ഹറാം, എന്റെ ഈ പള്ളി (മദീനയിലെ മസ്ജിദ ന്നബവി), മസ്ജിദുൽ അഖ്സ്വാ ഇവയാണാ പള്ളികൾ. (ബുഖാരി, മുസ്‌ലിം, അബൂദാവൂദ്)

അബൂദർറിൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: ഞാൻ നബി (സ)യോട് ചോദിച്ചു: “ഭൂമിയിൽ ആദ്യമായുണ്ടായ പള്ളിയേതാണ്?’ അവിടന്നു പറഞ്ഞു: ‘മസ്ജിദുൽ ഹറാം.
“പിന്നെ ഏതാണ്?
“മസ്ജിദുൽ അഖ്സ്വാ
“അവയ്ക്കിടയിൽ എത്ര കാലമുണ്ട്?’
നാൽപതു വർഷം. ഇതിൽ എവിടെ വെച്ചാണോ നിനക്ക് നമസ്കാര സമയമായത് അവിടെ വെച്ച് നമസ്കരിക്കുക. അതാണ് കൂടുതൽ പുണ്യം.“

ഈ മൂന്ന് പള്ളികൾക്ക് ചില പ്രത്യേകതകളും പുണ്യങ്ങളുമുള്ളതുകൊണ്ടാണ് അവയിലേക്ക് യാത്ര ചെയ്യുന്നത് സുന്നത്തായത്.

ജാബിറി(റ)ൽ നിന്ന് നിവേദനം. നബി (സ) പറഞ്ഞു: എന്റെ ഈ പള്ളിയിൽ നിന്ന് നമസ്കരിക്കുന്നത് മറ്റേതിനെയും കാൾ ആയിരം മടങ്ങ് ശ്രേഷ്ഠമാണ്. മസ്ജിദുൽ ഹറാം ഒഴികെ. കാരണം, മസ്ജിദുൽ ഹറാമിലെ നമസ്കാരം മറ്റെവിടെ നിന്നുമുള്ള നമസ്കാരത്തെക്കാൾ ലക്ഷം മടങ്ങ് ശ്രഷ്ഠമാണ്. (അഹ്മദ്)

ബൈത്തുൽ മഖ്ദിസിലെ നമസ്കാരം മസ്ജിദുൽ ഹറാമോ മസ്ജിദുന്നബവിയോ ഒഴിച്ച് മറ്റെവിടെ വെച്ചുള്ള നമസ്കാരത്തെക്കാളും പുണ്യമുള്ളതാണ് ഹദീസുകളിൽ വന്നിട്ടുണ്ട്.

മസ്ജിദുന്നബവിയിൽ പാലിക്കേണ്ട മര്യാദകൾ

നബി (സ) യുടെ പള്ളിയിൽ അടക്കത്തോടും കാര്യഗൗരവത്തോടും സുഗന്ധങ്ങൾ പൂശിയും നല്ല വസ്ത്രങ്ങൾ ധരിച്ചും, വലതുകാൽ വെച്ചുകൊണ്ടുമാ ണ് പ്രവേശിക്കേണ്ടത്. അപ്പോൾ ഇങ്ങനെ പറയണം: اعوذ بالله العظيم وبوجهه الكريم، وسلطانه القديم من الشيطان الرجيم بسم الله اللهم صل على محمد وآله وسلم، اللهم اغفر لي ذنوبي وافتح لي أبواب رحمتك

(മഹാനായ അല്ലാഹുവോട്, അവന്റെ ആദരണീയമായ സന്നിധിയിൽ, അവന്റെ അനാദിയായ ആധിപത്യത്തിൽ, ശപിക്കപ്പെട്ട പിശാചിൽ നിന്ന് ഞാൻ അഭയം തേടുന്നു. അല്ലാഹുവിന്റെ നാമത്തിൽ പ്രവേശിക്കു ന്നു. അല്ലാഹുവേ, മുഹമ്മദ് നബിയുടെയും കുടുംബത്തിന്റെയും മേൽ നീ അനുഗ്രഹവും കാരുണ്യവും വർഷിക്കേണമേ. അല്ലാഹുവേ, എന്റെ കുറ്റങ്ങൾ പൊറുത്തുതരികയും നിന്റെ അനുഗ്രഹകവാടങ്ങൾ എനിക്ക് തുറന്ന് തരികയും ചെയ്യേണമേ!)

അതിനുശേഷം ആദ്യമായി റൗദയിൽ ചെന്ന് തഹിയ്യതുൽ മസ്ജിദ് നമസ്കരിക്കുന്നത് സുന്നത്താണ്.

തുടർന്ന് നബിയുടെ ഖബറിന്റെ അരികിലേക്ക് നീങ്ങി അതിന്റെ നേരെ മുഖം തിരിച്ചുകൊണ്ട് ഇകാരം ചൊല്ലി പ്രാർത്ഥിക്കുക.
السلام عليك يا رسول الله، السلام عليك يا نبي الله، السلام عليك يا خيرة خلق الله من خلقه. السلام عليك يا خير خلق الله السلام عليك يا حبيب الله. السلام عليك يا سيد المرسلين. السلام عليك يا رسول رب العالمين. ​السلام عليك يا قائد الغر المحجلين، أشهد أن لا إله إلا الله وأشهد أنك عبده ورسوله وامينه وخيرته من خلقه واشهد أنك قد بلغت الرسالة. واديت الأمانة. ونصحت الأمة وجاهدت في الله حق جهاده

പിന്നീട് അബൂബക്കർ, ഉമർ (റ) എന്നിവരുടെ ഖബറിനുനേരെ തിരിഞ്ഞു അവർക്ക് സലാം പറയുകയും പ്രാർത്ഥിക്കുകയും ചെയ്യുക. തുടർന്ന് സ്വന്തത്തിനും സഹോദരങ്ങൾക്കും മറ്റെല്ലാ മുഅമിനുകൾക്കും വേണ്ടിയും പ്രാർത്ഥിക്കുക.

അവിടെ തനിക്ക് കേൾക്കാവുന്നതിൽ കൂടുതൽ ശബ്ദം ഉയർത്താതിരിക്കേണ്ടതും അങ്ങനെ ആരെങ്കിലും ചെയ്താൽ ഉത്തരവാദപ്പെട്ടവർ സൗമ്യമായി അതു തടയേണ്ടതുമാണ്.

നബി (സ)യുടെ ഖബറിൻമേൽ തൊട്ടുതടവുകയോ അതിനെ ചുംബിക്കുകയോ ചെയ്യാവതല്ല. നബി (സ) അത് വിരോധിച്ചിട്ടുണ്ട്. നബി (സ) പറഞ്ഞതായി അബൂഹുറയ്റ ഉദ്ധരിക്കുന്നു: “നിങ്ങളുടെ വീടുകൾ ഖകളാക്കരുത്. എന്റെ ഖബറിനെ നിങ്ങൾ ഉത്സവമാക്കരുത്. എനിക്ക് നിങ്ങൾ അനുഗ്രഹത്തിന്നായി പ്രാർത്ഥിക്കുക. നിങ്ങളുടെ പ്രാർത്ഥന എവിടെയായിരുന്നാലും എനിക്കെത്തുകതന്നെ ചെയ്യും. (അബൂദാവൂദ്)

ഒരാൾ നബി (സ)യുടെ ഖബറിന്നരികിൽ വന്ന് കുറ്റങ്ങൾ പൊറുക്കാൻ അർത്ഥിക്കുകയും പ്രാർത്ഥി ക്കുകയും ചെയ്യുന്നത് അബ്ദുല്ലാഹിബ്നുഹസൻ കാ ണുകയുണ്ടായി. ഉടനെ അദ്ദേഹം പറഞ്ഞു: “ഹേ മനുഷ്യാ, നബി (സ) പറഞ്ഞിരിക്കുന്നു: “എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവസ്ഥലമാക്കരുത്. നിങ്ങൾ എനിക്ക് അനുഗ്രഹം ലഭിക്കാൻ പ്രാർത്ഥിക്കുക. നിങ്ങളുടെ പ്രാർത്ഥന എവിടെയായിരുന്നാലും എനിക്ക് ലഭിക്കും.’ ഓ മനുഷ്യാ, നിങ്ങളും സ്പെയിൻകാരും ഒരു പോലെത്തന്നെ.

മസ്ജിദു ഖുബാ

 

മസ്ജിദു ഖുബായിൽ നമസ്കരിക്കുന്നത് സുന്നത്താണ്. എല്ലാ ശനിയാഴ്ചയും വാഹനം കയറിയോ നടന്നോ ചെന്നുകൊണ്ട് നബി (സ) അവിടെ രണ്ടു റക്അത്ത് നമസ്കരിക്കാറുണ്ടായിരുന്നു. അവിടന്ന് പറയും: “ആരെങ്കിലും വീട്ടിൽനിന്ന് ശുദ്ധിചെയ്ത് മസ്ജിദു ഖുബായിൽ പോയി നമസ്കരിക്കുകയാണെങ്കിൽ അവന്ന് ഉംറ ചെയ്ത പ്രതിഫലമുണ്ട്. (അഹ്മദ്, നസാഇ, ഹാകിം)

 

 

 

 

 

 

 

മദീനയുടെ ശ്രേഷ്ഠത

 

Masjid Nabawi

അബൂഹുറയ്റയിൽ നിന്ന് നിവേദനം. നബി (സ) പറഞ്ഞു: “ഈമാൻ മദീനയിൽ ചെന്നുചേരും. പാമ്പ് അതിന്റെ മാളത്തിൽ ചെന്നു ചേരുന്നതു പോലെ. (ബുഖാരി)

അബൂഹുറയ്റയിൽ നിന്നു നിവേദനം. പ്രവാച കൻ (സ) പറഞ്ഞു: “മദീന ഇസ്ലാമിന്റെ ഖുബ്ബയാണ്; ഈമാന്റെ ഗേഹമാണ്; ഹിജ്റയുടെ ഭൂമിയാണ്; ഹലാൽ -ഹറാമുകളുടെ സങ്കേതമാണ്.”(ത്വബ്റാനി)

മദീനയിൽ വെച്ചു മരണപ്പെടുന്നവർക്ക് ഞാൻ സാക്ഷിയായിരിക്കുമെന്നും എന്റെ ശുപാർശ ലഭിക്കുമെന്നും നബി (സ) പറഞ്ഞതായി ചില റിപ്പോർട്ടുകളിൽ വന്നിട്ടുണ്ട്. അതിനാൽ, ഉമർ (റ) മദീനയിൽ വെച്ചുള്ള മരണത്തിനുവേണ്ടി പ്രാർത്ഥിക്കുകയുണ്ടാ യി. യസീദുബ്നു അസ്ലം വഴി അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് ബുഖാരി ഉദ്ധരിക്കുന്നു. ഉമർ (റ) പ്രാർത്ഥിച്ചു: “അല്ലാഹുവേ, നിന്റെ മാർഗത്തിലുള്ള രക്തസാക്ഷിത്വവും നിന്റെ പ്രവാചകന്റെ ഹറമിൽ വെച്ചുള്ള മരണവും എനിക്കു നീ പ്രദാനം ചെയ്യേമേ!“

📲 കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … 👉: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Prev Post

ഹജ്ജിന്റെ ആത്മീയത

Next Post

ഹജ്ജ് – ഒരു തവണ നിർബന്ധം

post-bars

Related post

You cannot copy content of this page