പണ്ഡിതൻ എഴുത്തുകാരൻ. ജനനം: 1943 ജൂലായ് 15, ശാന്തപുരം. പിതാവ്: ആര്യാട്ടില്‍ മൊയ്തീന്‍. മാതാവ്: കളത്തുംപടിയില്‍ ആമിന. ശാന്തപുരം ഇസ്‌ലാമിയാ കോളേജ്, ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി, മദീന എന്നിവിടങ്ങളിൽ പഠനം. ‘പ്രബോധനം’ സബ് എഡിറ്റര്‍, ഓഫീസ് സെക്രട്ടറി ജമാഅത്തെ ഇസ്‌ലാമി കേരള, സുഊദി മതകാര്യ വകുപ്പിന് കീഴില്‍ യു.എ.ഇയില്‍ ഇസ്‌ലാമിക പ്രബോധകന്‍, ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ യു.എ.ഇ പ്രസിഡൻ്റ്,ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യ ദഅ്‌വാ കോളേജ് പ്രിന്‍സിപ്പാള്‍, ജമാഅത്തെ ഇസ്‌ലാമി കേരള ശൂറാ അംഗം, കേന്ദ്ര പ്രതിനിധിസഭാ അംഗം, ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ അലുംനി അസോസിയേഷന്‍ പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ശാന്തപുരം മഹല്ല് അസിസ്റ്റന്റ് ഖാദി, പെരിന്തല്‍മണ്ണ ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റ് അംഗം, ശാന്തപുരം അല്‍ജാമിഅ സുപ്രീം കൗണ്‍സില്‍ അംഗം, അല്‍ജാമിഅ അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ അംഗം, അല്‍ജാമിഅ അലുംനി അസോസിയേഷന്‍ ചീഫ് അഡ്വൈസര്‍, ഇത്തിഹാദുല്‍ ഉലമ അംഗം, പത്തിരിപ്പാല ബൈത്തുശ്ശാരിഖ അല്‍ഖൈരിയ്യ ട്രസ്റ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. മൗലിക രചനകളും വിവർത്തനവും അടക്കം 14 കൃതികൾ പ്രസിദ്ധീകരിച്ചു. ‘ഗതകാല സ്മരണകൾ’ ആത്മകഥയാണ്. ഭാര്യ: യു.ടി. ഫാത്വിമ. മക്കള്‍: ത്വയ്യിബ, ബുശ്‌റ, മാജിദ, അമീന; മരണപ്പെട്ട ഹുസ്ന, വഹീദ്.
ഹൈദരലി ശാന്തപുരം Founder