Back To Top

 അറഫയിലും മുസ്ദലിഫയിലും നടത്താവുന്ന പ്രാർഥനകൾ

അറഫയിലും മുസ്ദലിഫയിലും നടത്താവുന്ന പ്രാർഥനകൾ

Spread the love

അറഫ, മുസ്ദലിഫ തുടങ്ങിയ പ്രാർഥനാസ്ഥലങ്ങളിൽ ഉപയോഗപ്പെടുത്താവുന്ന എതാനും പ്രാർഥനകൾ താഴെ കൊടു ക്കുന്നു:

اللَّهمَّ إنِّي أسألُكَ العفوَ والعافيةَ في ديني ودُنْيايَ وأَهْلي ومالي
(അല്ലാഹുവേ, നിന്റെ വിട്ടുവീഴ്ചയും, എന്റെ ദീനിലും ദുൻയാവിലും കുടുംബത്തിലും ധനത്തിലും സൗഖ്യവും ഞാൻ നിന്നോട് ചോദിക്കുന്നു.)

اللَّهمَّ استُر عَوْراتي وآمِن رَوعاتي
(അല്ലാഹുവേ, നീ എന്റെ ഗോപ്യങ്ങൾ മറയ്ക്കുകയും എന്റെ ഭീതിയകറ്റി നിർഭയാവസ്ഥ പ്രദാനം ചെയ്യുകയും ചെയ്യേണമേ.)

اللَّهمَّ احفَظني من بينِ يديَّ ومن خَلفي وعن يميني وعن شِمالي ومِن فَوقي وأعوذ بعَظمتِكَ أن أُغتالَ مِن تَحت
(അല്ലാഹുവേ, നീ എന്നെ എന്റെ മുമ്പിൽ നിന്നും പിന്നിൽനിന്നും വലതുഭാഗത്തുനിന്നും ഇടതുഭാഗത്തുനിന്നും മുകളിൽ നിന്നും സംരക്ഷിക്കേണമേ! എന്റെ താഴ്ഭാഗത്തുനിന്ന് ചതിയിലൂടെ വധിക്കപ്പെടുന്നതിൽ നിന്ന് നിന്റെ മഹത്വത്തിൽ ഞാൻ അഭയം തേടുന്നു.)

اللهم عافني في بدني، اللهم عافني في سمعي، اللهم عافني في بصري، لا اله الا أنت

(അല്ലാഹുവേ, നീ എന്റെ ശരീരത്തിന് സുഖം പ്രദാനം ചെയ്യേണമേ! അല്ലാഹുവേ, നീ എന്റെ കാതിന് സുഖം പ്രദാനം ചെയ്യേണമേ! അല്ലാഹുവേ, നീ എന്റെ കണ്ണിന് സുഖം നൽകേണമേ! നീയല്ലാതെ ഒരു ഇലാഹുമില്ല.)

اللهم إني أعوذ بك من الكفر والفقر ومن عذاب القبر، لا اله الا أنت
(അല്ലാഹുവേ, ഞാൻ സത്യനിഷേധത്തിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും ഖബറിലെ ശിക്ഷയിൽ നിന്നും നിന്നിൽ അഭയം തേടുന്നു. നീയല്ലാതെ ഒരു ഇലാഹുമില്ല.)

اللهم أنت ربي لا اله الا أنت خلقتني وأنا عبدك وأنا على عهدك ووعدك ما استطعت، أعوذ بك من شر ما صنعت أبوء لك بنعمتك علي وأبوء بذنبي ، فاغفرلي انه لا يغفر الذنوب الا أنت
(അല്ലാഹുവേ, നീയാണ് എന്റെ നാഥൻ, നീയല്ലാതെ ഒരു ഇലാഹുമില്ല. നീയാണ് എന്നെ സൃഷ്ടിച്ചത്. ഞാൻ നിന്റെ അടിമയാണ്. ഞാൻ കഴിവിൻപടി നിന്നോട് ചെയ്ത കരാറിലും വാഗ്ദത്തത്തിലുമാകുന്നു. ഞാൻ ചെയ്തുപോയ തിന്മയിൽ നിന്ന് നിന്നിൽ അഭയം തേടുന്നു. നീ എനിക്ക് ചെയ്ത അനുഗ്രഹം ഞാൻ ഏറ്റുപറയുന്നു. ഞാൻ എന്റെ പാപങ്ങളിൽ പശ്ചാ ത്തപിച്ചുമടങ്ങുന്നു. അതിനാൽ നീ എനിക്ക് പാപമുക്തി നൽകേണമേ! പാപം പൊറുക്കാൻ നീയല്ലാതെ ആരുമില്ല.)

اللهم إني أعوذ بك من الهم والحزن، وأعوذ بك من العجز والكسل، ومن البخل والجبن، وأعوذ بك من غلبة الدين وقهر الرجال

(മനസ്താപത്തിൽ നിന്നും ദുഃഖത്തിൽ നിന്നും അല്ലാഹുവേ, ഞാൻ നിന്നിൽ അഭയം തേടുന്നു. ദൗർബല്യത്തിൽ നിന്നും ആലസ്യത്തിൽനിന്നും ലുബിൽ നിന്നും ഭീരുത്വത്തിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു. കടത്തിന്റെ ആധിപത്യത്തിൽ നിന്നും ആളുകളുടെ അടക്കിവാഴ്ചയിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.)

اللهم اجعل أول هذا اليوم صلاحا وأوسطه فلاحا وآخره نجاحا، وأسألك خيري الدنيا والآخرة يا أرحم الراحمين

(അല്ലാഹുവേ, ഈ ദിവസത്തിന്റെ ആദ്യത്തെ നന്മയും മധ്യത്ത വിജയവും അവസാനത്തെ മോക്ഷവുമാക്കേണമേ! കാരുണ്യ വാന്മാരിൽ പരമകാരുണികനേ, ഐഹികവും പാരത്രികവുമായ നന്മകൾ ഞാൻ നിന്നോട് തേടുന്നു.

اللهم إني أسألك الرضى بعد القضاء وبرد العيش بعد الموت، ولذة النظر إلى وجهك الكريم، والشوق إلى لقائك في غير ضراء مضرة ولا فتنة مضلة، وأعوذ بك أن أظلم أو أظلم، أو أعتدي أو يعتدى علي، أو أكتسب
خطيئة أو ذنبا لا تغفره

(അല്ലാഹുവേ, നിന്റെ വിധിക്കുശേഷം ആത്മസംതൃപ്തിയും, മരണശേഷം സുഖജീവിതവും, നിന്റെ മഹത്വമാർന്ന മുഖം ദർശിക്കുന്നതിലുള്ള ആസ്വാദനവും, ഉപദ്രവകരമായ വിഷമമോ മാർഗഭ്രംശം സംഭവിപ്പിക്കുന്ന നാശമോ കൂടാതെ നീയുമായുള്ള കൂടിക്കാഴ്ചയും ഞാൻ നിന്നോട് തേടുന്നു. ഞാൻ അക മിക്കുന്നതിൽ നിന്നും അക്രമിക്കപ്പെടുന്നതിൽ നിന്നും അതിക മം പ്രവർത്തിക്കുന്നതിൽ നിന്നും അതിക്രമം പ്രവർത്തിക്കപ്പെടുന്നതിൽനിന്നും, നീ പൊറുക്കാത്ത അബദ്ധമോ കുറ്റമോ ചെയ്യുന്നതിൽ നിന്നും നിന്നോട് അഭയം തേടുന്നു.

اللهم إني أعوذ بك أن ارد إلى أرذل العمر
(അല്ലാഹുവേ, ഞാൻ എറ്റവും മോശമായ വാർധക്യാവസ്ഥയി ലേക്ക് മടക്കപ്പെടുന്നതിൽനിന്ന് നിന്നിൽ അഭയം തേടുന്നു. )

اللهم اهدني لأحسن الأعمال والأخلاق، لا يهدي لأحسنها الأ أنت واصرف عنى سينها، لا يصرف عني سيئها الا أنت

(അല്ലാഹുവേ, ഏറ്റവും ഉൽകൃഷ്ടമായ കർമസ്വഭാവങ്ങൾക്ക് നീ എനിക്ക് മാർഗദർശനം ചെയ്യേണമേ! ഏറ്റവും ഉത്തമമായ കർമസ്വഭാവങ്ങളിലേക്ക് മാർഗദർശനം ചെയ്യുവാൻ നീയല്ലാതെ ആരുമില്ല. മോശമായ കർമസ്വഭാവങ്ങളെ നീ എന്നിൽ നിന്ന് തിരിച്ചുകളയേണമേ! അത്തരം കർമസ്വഭാവങ്ങളെ എന്നിൽ നിന്ന് തിരിച്ചുകളയാൻ നീയല്ലാതെ ആരുമില്ല.

اللهم أصلح لي ديني ووسع لي في داري وبارك لي في رزقي
(അല്ലാഹുവേ, നീ എനിക്ക് എന്റെ ദീൻ നന്നാക്കിത്തരേണമേ! എന്റെ വീടിന് വിശാലത നൽകേണമേ! എന്റെ ആഹാരത്തിൽ അനുഗ്രഹം പ്രദാനം ചെയ്യേണമേ!)

اللهم اني أعوذ بك من القسوة والغفلة والذلة والمسكنة وأعوذ بك من الكفر والفسوق والشقاق والسمعة والرياء
(അല്ലാഹുവേ, കാഠിന്യം, അശ്രദ്ധ, നിന്ദ്യത, ദൈന്യത എന്നി വയിൽനിന്ന് ഞാൻ നിന്നിൽ അഭയം തേടുന്നു. സത്യനിഷേധം, അധർമം, ഭിന്നിപ്പ്, ദുഷ്കീർത്തി, പ്രകടനാത്മകത എന്നിവയിൽനിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.)

وأعوذ بك من الصمم والبكم والجذام وسيء الأسقام
(ബധിരത, മൂകത, കുഷ്ഠം, മറ്റു ദുർരോഗങ്ങൾ എന്നിവയിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.)

اللهم آت نفسي تقواها، وزكها، أنت خير من زكاها، أنت وليها ومولاها
(അല്ലാഹുവേ, എന്റെ മനസ്സിന് നീ ഭയഭക്തി പ്രദാനം ചെയ്യേണമേ! അതിനെ സംസ്കരിക്കേണമേ! അതിനെ സംസ് കരിക്കുന്നവരിൽ ഉത്തമനത്രെ നീ. അതിന്റെ രക്ഷാധികാരിയും യജമാനനും നീ തന്നെ.)

اللهم إني أعوذ بك من علم لا ينفع، وقلب لا يخشع، ونفس لا تشبع ودعوة لا يستجاب لها
(അല്ലാഹുവേ, പ്രയോജനരഹിതമായ അറിവിൽ നിന്നും ഭയഭക്തി യില്ലാത്ത ഹൃദയത്തിൽ നിന്നും സംതൃപ്തിവരാത്ത മനസ്സിൽ നിന്നും ഉത്തരം ലഭിക്കാത്ത പ്രാർഥനയിൽനിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.)

اللهم إني أعوذ بك من شر ما عملت، ومن شر ما لم أعمل، وأعوذ بك من شر ما علمت، ومن شر مالم أعلم
(അല്ലാഹുവേ, ഞാൻ പ്രവർത്തിച്ചതിന്റെ തിന്മയിൽ നിന്നും പ്രവർത്തിക്കാത്തതിന്റെ തിന്മയിൽ നിന്നും നിന്നിൽ അഭയം തേടുന്നു. ഞാൻ മനസ്സിലാക്കിയതിന്റെ തിന്മയിൽ നിന്നും മനസ്സി ലാക്കാത്തതിന്റെ തിന്മയിൽ നിന്നും നിന്നിൽ അഭയം തേടുന്നു.)

اللهم إني أعوذ بك من زوال نعمتك، وتحول عافيتك، وفجاءة نقمتك وجميع سخطك
(അല്ലാഹുവേ, നിന്റെ അനുഗ്രഹം നീങ്ങിപ്പോകുന്നതിൽ നിന്നും നീ നൽകിയ സൗഖ്യം മാറിപ്പോകുന്നതിൽ നിന്നും നിന്റെ ശിക്ഷ പെട്ടെന്ന് വരുന്നതിൽനിന്നും നിന്റെ എല്ലാവിധ കോപത്തിൽനിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.

اللهم إني أعوذ بك من الهدم والتردي ومن الغرق والحرق والهرم
(അല്ലാഹുവേ, വീട് തകർന്നുവീണും വെള്ളത്തിൽ മുങ്ങിയും തീപ്പൊള്ളലേറ്റും മരിക്കുന്നതിൽനിന്നും വിവേകം നഷ്ടപ്പെടുന്ന വാർധക്യത്തിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.)

وأعوذ بك من أن يتخبطني الشيطان عند الموت، وأعوذ بك من أن أموت لديغا، وأعوذ بك من طمع يهدى الى طبع
(മരണവേളയിൽ പിശാച് എന്നെ വഴിപിഴപ്പിക്കുന്നതിൽ നിന്ന് ഞാൻ നിന്നിൽ അഭയം തേടുന്നു. വിഷബാധയേറ്റ് മരിക്കുന്നതിൽനിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. പ്രകൃതിയായിത്തീർന്നേക്കാവുന്ന അത്യാഗ്രഹത്തിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.)

اللهم إني أعوذ بك من منكرات الأخلاق والأعمال والأهواء والأدواء
(അല്ലാഹുവേ, മോശമായ സ്വഭാവങ്ങളിൽനിന്നും കർമങ്ങളിൽ നിന്നും ഇച്ഛകളിൽ നിന്നും രോഗങ്ങളിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.)

وأعوذ بك من غلبة الدين وقهر العدو وشماتة الأعداء
(കടത്തിന്റെ ആധിപത്യത്തിൽനിന്നും ശത്രുവിന്റെ അടക്കിവാഴ്ചയിൽ നിന്നും ശത്രുക്കൾ എന്റെ കാര്യത്തിൽ സന്തോഷിക്കുന്നതിൽനിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.)

اللهم أصلح لي ديني الذي هو عصمة أمرى، وأصلح لي دنياي التي فيها معاشي، وأصلح لي آخرتي التي اليها معادي، واجعل الحياة زيادة لي في كل خير، واجعل الموت راحة لي من كل شر
(അല്ലാഹുവേ, എന്റെ രക്ഷാകവചമായ എന്റെ ദീനിനെ നീ നന്നാക്കിത്തരേണമേ! എന്റെ ഉപജീവനം നിലകൊള്ളുന്ന എന്റെ ദുൻയാവും നീ എനിക്ക് നന്നാക്കിത്തരേണമേ! എന്റെ മടക്ക സ്ഥാനം നിലകൊള്ളുന്ന എന്റെ ആഖിറതും നീ എനിക്ക് നന്നാക്കിത്തരേണമേ! ജീവിതത്തെ എനിക്ക് ഗുണസമ്പൂർണമാക്കിത്തരേണമേ! മരണത്തെ എനിക്ക് എല്ലാ തിന്മകളിൽ നിന്നുമുള്ള മുക്തിയും ആക്കിത്തരേണമേ!)

رب أعنى ولا تعن علي وانصرني ولاتنصر علي واهدني ويسر الهدى لي
(എന്റെ നാഥാ! നീ എന്നെ സഹായിക്കേണമേ! എനിക്കെതിരിൽ സഹായിക്കരുതേ! നീ എനിക്ക് തുണയാകേണമേ! നീ എനിക്കെതിരിൽ തുണയാകരുതേ! നീ എനിക്ക് മാർഗദർശനം ചെയ്യേണമേ! സന്മാർഗം എനിക്ക് എളുപ്പമാക്കിത്തരേണമേ!)

اللهم اجعلني ذكارا لك، شكارا لك، مطواعا لك، مخبنا اليك، أواها منيبا
(അല്ലാഹുവേ, നീ എന്നെ നിന്നെ കൂടുതൽ സ്മരിക്കുന്നവനും നിന്നോട് നന്ദികാണിക്കുന്നവനും നിന്നെ അനുസരിക്കുന്നവനും നിന്നോട് വിനയം കാണിക്കുന്നവനും ആർദ്രതയുള്ളവനും പശ്ചാത്തപിച്ചുമടങ്ങുന്നവനുമാക്കേണമേ!)

رب تقبل توبتي، واغسل حوبتي، وأجب دعوتي وثبت حجتي، واهد قلبي وسدد لساني، واسلل سخيمة صدري
(നാഥാ! നീ എന്റെ പശ്ചാത്താപം സ്വീകരിക്കേണമേ! എന്റെ പാപം കഴുകിക്കളയേണമേ! എന്റെ പ്രാർഥനക്ക് ഉത്തരം ചെയ്യേണമേ! എന്റെ ന്യായത്തിന് സ്ഥിരത നൽകേണമേ! എന്റെ ഹൃദയത്തിന് മാർഗദർശനം ചെയ്യേണമേ! എന്റെ നാവിനെ ശരിപ്പെടുത്തേണമേ! എന്റെ ഹൃദയത്തിലെ വിദ്വേഷം നീക്കിക്കളയേണമേ!)

اللهم اني أسألك الثبات في الأمر والعزيمة على الرشد
(അല്ലാഹുവേ, കാര്യത്തിന്റെ സ്ഥിരതയും സന്മാർഗത്തിൽ നിശ്ചയദാർഢ്യവും ഞാൻ നിന്നോട് ചോദിക്കുന്നു.)

وأسألك شكر نعمتك وحسن عبادتك، وأسألك قلبا سليما ولسانا صادقا
(നിന്റെ അനുഗ്രഹത്തിന് നന്ദി കാണിക്കാനും നല്ല നിലയിൽ നിനക്ക് ഇബാദത് ചെയ്യുവാനും നീ എന്നെ അനുഗ്രഹിക്കേണമേ! സുരക്ഷിതമായ ഹൃദയവും സത്യസന്ധമായ നാവും ഞാൻ നിന്നോട് ചോദിക്കുന്നു.)

وأسألك من خير ما تعلم ، وأعوذ بك من شر ما تعلم، وأستغفرك مما تعلم ، وأنت علام الغيوب
( നീ അറിയുന്നതിൽ ഏറ്റവും ഉത്തമമായത് ഞാൻ നിന്നോട് ചോദിക്കുന്നു. നിനക്കറിയാവുന്ന തിന്മയിൽനിന്ന് ഞാൻ നിന്നിൽ അഭയം തേടുന്നു. നിനക്കറിയാവുന്നതിൽ നിന്ന് ഞാൻ നിന്നോട് പാപമുക്തി തേടുന്നു. എല്ലാ അദൃശ്യങ്ങളും അറിയുന്നവനാണല്ലോ നീ.)

اللهم ألهمنی رشدی وقنی شر نفسی
(അല്ലാഹുവേ, നീ എനിക്ക് തോന്നിപ്പിച്ചു തരേണമേ! സന്മാർഗം എന്റെ മനസ്സിന്റെ തിന്മയിൽ നിന്ന് എനിക്ക് രക്ഷ നൽകുകയും ചെയ്യേണമേ!)

اللهم إني أسألك فعل الخيرات وترك المنكرات وحب المساكين، وأن تغفر لي وترحمني ، واذا أردت بعبادك فتنة فتوفني اليك منها غير مفتونٍ
(അല്ലാഹുവേ, സൽക്കർമം പ്രവർത്തിക്കാനും തിന്മകൾ ഉപേക്ഷിക്കുവാനും അഗതികളെ സ്നേഹിക്കാനും നീ എനിക്ക് ഉതവി നൽകേണമേ! എനിക്ക് നീ പൊറുത്തു തരികയും എന്നോട് കാരുണ്യം കാണിക്കുകയും ചെയ്യേണമേ! നീ നിന്റെ അടിമകളെ നാശത്തിൽ അകപ്പെടുത്താൻ ഉദ്ദേശിച്ചാൽ എന്നെ നാശത്തിൽ അകപ്പെടുത്താതെ നിന്നിലേക്ക് മരിപ്പിക്കേണമേ!)

اللهم اني أسألك حبك وحب من يحبك وحب كل عمل يقربني إلى حبك
(അല്ലാഹുവേ, നിന്നെ സ്നേഹിക്കുവാനും നിന്നെ സ്നേഹി ക്കുന്നവരെ സ്നേഹിക്കുവാനും നിന്റെ സ്നേഹത്തിലേക്ക് എന്നെ അടുപ്പിക്കുന്ന എല്ലാ കർമങ്ങളെയും സ്നേഹിക്കുവാനും നീ എനിക്ക് ഉതവി നൽകേണമേ!)

اللهم اني أسألك خير المسألة وخير الدعاء وخير النجاح وخير الثواب
(അല്ലാഹുവേ, ഞാൻ നിന്നോട് നല്ല ചോദ്യവും നല്ല പ്രാർഥനയും നല്ല വിജയവും നല്ല പ്രതിഫലവും തേടുന്നു.)

وثبتني وثقل موازيني وحقق ایمانی وارفع درجتي وتقبل صلاتي واغفر خطيئاتي، وأسألك الدرجات العلى من الجنة
(എന്നെ ഉറപ്പിച്ചുനിർത്തേണമേ! എന്റെ തുലാസ് ഭാരമുള്ളതാക്കേണമേ! എന്റെ വിശ്വാസം സാക്ഷാത്കരിച്ചുതരേണമേ! എന്റെ പദവികൾ ഉയർത്തേണമേ! എന്റെ നമസ്കാരം സ്വീകരിക്കേണമേ! എന്റെ പാപങ്ങൾ പൊറുത്തുതരേണമേ! ഞാൻ നിന്നോട് സ്വർഗത്തിലെ ഉന്നത പദവികൾ തേടുന്നു.)

اللهم اني أسألك فواتح الخير وخواتمه وجوامعه وأوله وآخره وظاهره وباطنه والدرجات العلى من الجنة
(അല്ലാഹുവേ, ഞാൻ നിന്നോട് നന്മയുടെ ആരംഭവും പര്യവസാനവും ചോദിക്കുന്നു. സമഗ്രമായ നന്മയും അതിന്റെ ആദ്യവും അന്ത്യവും ബാഹ്യവും ആന്തരികവും സ്വർഗത്തിലെ ഉന്നതമായ പദവികളും ചോദിക്കുന്നു.)

اللهم اني أسألك أن ترفع ذكرى وتضع وزري وتطهر قلبي وتحصن فرجي وتغفر لي ذنبي وأسألك الدرجات العلى من الجنة
(അല്ലാഹുവേ, എന്റെ കീർത്തി ഉയർത്താനും എന്റെ പാപം ഇറക്കിവെക്കാനും എന്റെ ഹൃദയത്തെ ശുദ്ധീകരിക്കാനും എന്റെ ഗുഹ്യസ്ഥാനത്തിന് സുരക്ഷ നൽകുവാനും എന്റെ പാപം പൊറുത്തുതരാനും നിന്നോട് അപേക്ഷിക്കുന്നു. സ്വർഗത്തിലെ ഉന്നതമായ പദവികളും നിന്നോട് ചോദിക്കുന്നു.)

اللهم اني أسألك أن تبارك في سمعي وفي بصرى وفي روحي وفي خلقي وفي خلقى وفي أهلي وفي محياي وفي عملي وتقبل حسناتی وأسألك الدرجات العلى من الجنة
(അല്ലാഹുവേ, നീ എന്റെ കേൾവിയിലും കാഴ്ചയിലും ആത്മാവിലും ശരീരത്തിലും സ്വഭാവത്തിലും കുടുംബത്തിലും ജീവിതത്തിലും കർമത്തിലും അനുഗ്രഹം ചൊരിയേണമേ! എന്റെ നന്മകൾ നീ സ്വീകരിക്കേണമേ! സ്വർഗത്തിലെ ഉന്നത പദവികൾ ഞാൻ നിന്നോട് ചോദിക്കുന്നു.)

اللهم إني أعوذ بك من جهد البلاء ودرك الشقاء وسوء القضاء وشماتة الأعداء
(അല്ലാഹുവേ, കഠിനമായ പരീക്ഷണങ്ങളിൽ നിന്നും ദൗർഭാഗ്യ ബാധയിൽ നിന്നും ദുർവിധിയിൽനിന്നും ശത്രുക്കൾ എന്റെ ദുരിതം മൂലം സന്തുഷ്ടരാകുന്നതിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.)

اللهم مقلب القلوب ثبت قلبي على دينك، اللهم مصرف القلوب والأبصار صرف قلوبنا على طاعتك
(ഹൃദയങ്ങളെ മറിച്ചുകളയുന്നവനായ അല്ലാഹുവേ, നീ എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിച്ചുനിർത്തേണമേ! ഹൃദയങ്ങളെയും കണ്ണുകളെയും തിരിച്ചുകളയുന്ന അല്ലാഹുവേ, ഞങ്ങളു ടെ ഹൃദയങ്ങളെ നിന്റെ അനുസരണത്തിലേക്ക് തിരിക്കേണമേ!)

اللهم زدنا ولا تنقصنا وأكرمنا ولا تهنا وأعطنا ولا تحرمنا وآثرنا ولا تؤثر علينا
(അല്ലാഹുവേ, നീ ഞങ്ങൾക്ക് വർധിപ്പിച്ചുതരേണമേ! നീ ഞങ്ങൾക്ക് ചുരുക്കിക്കളയരുതേ! നീ ഞങ്ങൾക്ക് ആദരവ് നൽകേണമേ! ഞങ്ങളെ നിന്ദിക്കരുതേ! നീ ഞങ്ങൾക്ക് നൽകേ ണമേ! ഞങ്ങൾക്ക് നൽകാതിരിക്കരുതേ! നീ ഞങ്ങൾക്ക് മുൻഗ ണന നൽകേണമേ! ഞങ്ങളെക്കാൾ മറ്റുള്ളവർക്ക് പരിഗണ ന നൽകരുതേ!)

اللهم أحسن عاقبتنا في الأمور كلها وأجرنا من خزي الدنيا وعذاب الآخرة
(അല്ലാഹുവേ, എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ അന്ത്യഫലം നന്നാക്കേണമേ! ഐഹിക ലോകത്തിലെ നിന്ദ്യതയിൽ നിന്നും പാരത്രിക ലോകത്തിലെ ശിക്ഷയിൽ നിന്നും നീ ഞങ്ങളെ രക്ഷിക്കേണമേ!)

اللهم اقسم لنا من خشيتك ما تحول به بيننا وبين معصيتك، ومن طاعتك ماتبلغنا به جنتك، ومن اليقين ما تهون به علينا مصائب الدنيا
(അല്ലാഹുവേ, ഞങ്ങൾക്കും നിന്നെ ധിക്കരിക്കുന്നതിനുമിടയിൽ മറയിടുന്ന ഭയഭക്തിയും, നിന്റെ സ്വർഗത്തിലേക്ക് ഞങ്ങളെ എത്തിക്കുന്ന അനുസരണവും, ഐഹിക ജീവിതത്തിലെ വിപത്തുകളെ ഞങ്ങൾക്ക് നിസ്സാരമാക്കിക്കളയുന്ന ദൃഢവിശ്വാസവും നീ ഞങ്ങൾക്ക് പ്രദാനം ചെയ്യേണമേ!)

ومتعنا بأسماعنا وأبصارنا وقواتنا ما أحييتنا واجعلها الوارث منا ، واجعل ثأرنا على من ظلمنا، وانصرنا على من عادانا ، ولا تجعل الدنيا أكبر همنا ولا مبلغ علمنا ولا تجعل مصيبتنا في ديننا ولا تسلط علينا بذنوبنا من لايخافك ولا يرحمنا
(നീ ഞങ്ങളുടെ കാതുകളെയും കണ്ണുകളെയും കഴിവുകളെയും ജീവിക്കുന്ന കാലത്തോളം ഞങ്ങൾക്ക് ഉപയോഗപ്രദമാക്കിത്തരേണമേ! അവയെ ഞങ്ങളുടെ അനന്തരാവകാശികളിലും അവശേഷിപ്പിക്കേണമേ! ഞങ്ങളെ അക്രമിച്ചവർക്കെതിരിൽ നീ പ്രതികാരത്തിന് തുണക്കേണമേ! ഞങ്ങളോട് ശത്രുത പുലർ ത്തുന്നവർക്കെതിരിൽ നീ ഞങ്ങളെ സഹായിക്കേണമേ! ഐ ഹികജീവിതത്തെ നീ ഞങ്ങളുടെ ഏറ്റവും വലിയ ചിന്തയും അറിവിന്റെ അറ്റവുമാക്കരുതേ! ഞങ്ങളുടെ ആപത്ത് ഞങ്ങളുടെ ദീനിൽ ആക്കരുതേ! ഞങ്ങളുടെ പാപങ്ങളുടെ പേരിൽ, നിന്നെ ഭയപ്പെടാത്തവരും ഞങ്ങളോട് കരുണ കാണിക്കാത്തവരുമായ ആളുകൾക്ക് ഞങ്ങളുടെമേൽ ആധിപത്യം നൽകരുതേ!)

اللهم إني أسألك موجبات رحمتك وعزائم مغفرتك والغنيمة من كل بر والسلامة من كل شر والفوز بالجنة والنجاة من النار
(അല്ലാഹുവേ, നിന്റെ കാരുണ്യം അനിവാര്യമാക്കുന്ന കാര്യങ്ങളും നിന്റെ പാപമുക്തി നിർബന്ധമാക്കുന്ന കാര്യങ്ങളും എല്ലാ നന്മയുടെ ലബ്ധിയും എല്ലാ തിന്മകളിൽ നിന്നുള്ള രക്ഷയും സ്വർഗപ്രാപ്തിയും നരകവിമുക്തിയും ഞാൻ നിന്നോട് തേടുന്നു.)

اللهم لا تدع لنا ذنبا الا غفرته ولا عيبا الا سترته ولا هما الا فرجته ولا دينا الا قضيته ولا حاجة من حوائج الدنيا والآخرة هي لك رضا ولنا صلاح الاقضيتها يا أرحم الراحمين
(അല്ലാഹുവേ, ഞങ്ങളുടെ ഒരു പാപത്തെയും നീ പൊറുക്കാതെ വിടരുതേ! ഒരു ന്യൂനതയെയും നീ മറയ്ക്കാതിരിക്കരുതേ! ഒരു മനോദുഃഖത്തെയും നീ നീക്കാതിരിക്കരുതേ! ഒരു കടവും നീ വീട്ടാതിരിക്കരുതേ! നിനക്ക് ഇഷ്ടകരവും ഞങ്ങൾക്ക് പ്രയോ ജനകരവുമായ, ഐഹികവും പാരത്രികവുമായ ആവശ്യങ്ങളിൽ ഒരാവശ്യവും കാരുണ്യവാന്മാരിൽ പരമകാരുണികനേ നീ നിവൃത്തിച്ചു തരാതിരിക്കരുതേ!)

اللهم إني أسألك رحمة من عندك تهدي بها قلبي وتجمع بها أمرى وتلم بها شعثي وتحفظ بها غائبي وترفع بها شاهدي وتبيض بها وجهي وتزكي بها عملي وتلهمني بها رشدی وترد بها الفتن عنى وتعصمنى بها من كل سوء

(അല്ലാഹുവേ, നിന്റെ കാരുണ്യം ഞാൻ തേടുന്നു. അതുവഴി നീ എന്റെ ഹൃദയത്തെ മാർഗദർശനം ചെയ്യുകയും എന്റെ കാര്യത്തെ ഒരുമിച്ചുകൂട്ടുകയും വിട്ടുപോയതിനെ ചേർക്കുകയും എന്നിൽനിന്ന് മറഞ്ഞുപോയതിനെ സൂക്ഷിക്കുകയും എന്റെ കൺമുമ്പിലുള്ളതിനെ ഉയർത്തുകയും എന്റെ മുഖത്തെ പ്രസ ന്നമാക്കുകയും എന്റെ കർമത്തെ സംസ്കരിക്കുകയും എനിക്ക് നേർവഴി തോന്നിച്ചുതരികയും എന്നിൽനിന്ന് വിപത്തുകളെ തടുക്കുകയും എല്ലാ തിന്മകളിൽ നിന്നും നീ എനിക്ക് പരിരക്ഷ നൽകുകയും ചെയ്യേണമേ!)

اللهم اني أسألك الفوز يوم القضاء وعيش السعداء ومنزل الشهداء ومرافقة الأنبياء والنصرعلى الأعداء
(അല്ലാഹുവേ, വിധിദിനത്തിൽ വിജയവും സൗഭാഗ്യവാന്മാരുടെ ജീവിതവും രക്തസാക്ഷികളുടെ സ്ഥാനവും പ്രവാചകന്മാരോ ടുള്ള സഹവാസവും ശത്രുക്കൾക്കെതിരിൽ സഹായവും ഞാൻ നിന്നോട് തേടുന്നു.)

اللهم إني أسألك صحة في إيمان وايمانا في حسن خلق ونجاحا يتبعه فلاح، ورحمة منك وعافية منك ومغفرة منك ورضوانا
(അല്ലാഹുവേ, ഞാൻ നിന്നോട് വിശ്വാസത്തിലെ സുബദ്ധതയും സൽസ്വഭാവ നിർഭരമായ വിശ്വാസവും നിരന്തരമായ വിജയവും നിന്റെ കാരുണ്യവും സൗഖ്യവും പാപമുക്തിയും സംപ്രീതിയും തേടുന്നു.)

اللهم اني أسألك الصحة والعفة وحسن الخلق والرضاء بالقدر
(അല്ലാഹുവേ, ഞാൻ നിന്നോട് ആരോഗ്യവും ആത്മവിശുദ്ധിയും സൽസ്വഭാവവും വിധിയിൽ സംതൃപ്തിയും തേടുന്നു.

اللهم إني أعوذ بك من شر نفسي ومن شر كل دابة أنت آخذ بناصيتها ان ربي على صراط مستقيم
(അല്ലാഹുവേ, ഞാൻ നിന്നിൽ എന്റെ മനസ്സിന്റെ തിന്മയിൽ നിന്നും നിന്റെ നിയന്ത്രണത്തിലുള്ള എല്ലാ ജീവികളുടെ തിന്മയിൽ നിന്നും അഭയം തേടുന്നു. നിശ്ചയം, എന്റെ നാഥൻ നേർമാർഗത്തിലാണ്.)

اللهم انك تسمع كلامي وترى مكاني وتعلم سرى وعلانيتي ولا يخفى عليك شيء من أمرى، وأنا البائس الفقير والمستغيث المستجير والوجل المشفق المقر المعترف اليك بذنبه، أسألك مسألة المسكين وأبتهل اليك ابتهال المذنب الذليل وأدعوك دعاء الخائف الضرير دعاء من خضعت لك رقبته وذل لك جسمه ورغم لك أنفه

(അല്ലാഹുവേ, നീ എന്റെ വാക്കുകൾ കേൾക്കുന്നു. എന്റെ സ്ഥലം കാണുന്നു. എന്റെ രഹസ്യവും പരസ്യവും നീ അറി യുന്നു. എന്റെ കാര്യത്തിൽ ഒന്നും നിനക്ക് അവ്യക്തമായിട്ടില്ല. ഞാൻ പാവവും സാധുവുമാണ്. സഹായം അർഥിക്കുന്നവനും അഭയം തേടുന്നവനുമാണ്. വിഹ്വലനും തന്റെ പാപങ്ങൾ നിന്നോട് സമ്മതിച്ചു പറയുന്നവനുമാണ്. അഗതിയുടെ യാചനയാണ് ഞാൻ നിന്നോട് നടത്തുന്നത്. പാപിയും നിന്ദ്യനുമായ ആളുടെ ദീനമായ അർഥനയാണ് ഞാൻ നിന്നോട് നടത്തുന്നത്. അന്ധനായ ഭീതിതന്റെ വിളിയാണ് ഞാൻ നിന്നോട് നട ത്തുന്നത് നിനക്ക് പിരടി കീഴ്പെട്ടവന്റെയും താഴ്മ കാണിച്ച വന്റെയും വിനയാന്വിതന്റെയും വിളി.)

وصلى الله على سيدنا محمد وعلى آله وصحبه وسلم
(നമ്മുടെ നേതാവായ മുഹമ്മദി(സ)നും കുടുംബത്തിനും സഖാക്കൾക്കും അല്ലാഹു അനുഗ്രഹവും രക്ഷയും പ്രദാനം ചെയ്യുമാറാവട്ടെ!)

Prev Post

ഹജ്ജ്: ത്യാഗസന്നദ്ധതയുടെ അടയാളപ്പെടുത്തലാണ്

Next Post

മദീനാ സന്ദർശനം

post-bars

Related post

You cannot copy content of this page