കഅ്ബ രൂപവും വിസ്തൃതിയും
കഅ്ബയുടെ നീളം 40 അടിയും (12.1 മീറ്ററും), വീതി 35 അടിയും (10.6 മീറ്ററും), ഉയരം 50 അടിയുമാണ് (15.2 മീറ്ററും). പടിഞ്ഞാറ് വശത്തെ ചുമരിന്റെ നീളം 12.15 മീറ്ററും കിഴക്ക് വശത്തെ ചുമറിന്റെ നീളം 11.88 മീറ്ററുമാണ്. തെക്ക് വശത്ത് 10.25 മീറ്ററും വടക്ക് വശത്ത് 9.92 മീറ്ററുമാണ് കഅ്ബയുടെ നീളം.
കഅ്ബയുടെ നാല് മൂലകള്‍ക്കും വ്യത്യസ്ത പേരുകളാണുള്ളത്. ഹജറുല്‍ അസ്‌വദ് സാഥാപിച്ചിരിക്കുന്ന തെക്കു കിഴക്കേ മൂല ‘അര്‍റുക്‌നുല്‍ അസ്‌വദ്’ എന്നും വടക്കുകിഴക്കെ മൂല ‘അര്‍റുക്‌നുല്‍ ഇറാഖി’ എന്നും തെക്കു പടിഞ്ഞാറെ മൂല ‘അര്‍റുക്‌നുല്‍ യമാനിയെന്നും’ വടക്കു പടിഞ്ഞാറെ ഭാഗത്തുള്ള മൂല ‘അര്‍റുക്‌നുല്‍ ശാമി’ എന്നുമാണ് അറിയപ്പെടുന്നത്.