Back To Top

 മസ്ജിദുൽ ഹറാം

മസ്ജിദുൽ ഹറാം

Spread the love

ഇസ്ലാമിക ചരിത്രത്തിൽ പുരാതനമായ പള്ളികളിലൊന്നാണ് മസ്ജിദുൽ ഹറാം. വിശ്വാസി സമൂഹത്തിന് മാത്രമേ പള്ളിയുടെ അകത്ത് പ്രവേശിക്കാനുള്ള അനുമതിയുള്ളൂ എന്നതിനാലാണ് ‘മസ്ജിദുൽ ഹറാം’ വിലക്കപ്പെട്ട പള്ളി എന്ന പേരിൽ അറിയപ്പെട്ടത്. ഹറം പള്ളിയുടെ ചരിത്രത്തിലേക്കൊരെത്തിനോട്ടമാണിവിടെ നടത്തുന്നത്.

മസ്ജിദുകളിൽ വിസ്തൃതിയിൽ ലോകത്തിലെ തന്നെ ഒന്നാം സ്ഥാനത്താണ് ഹറം പള്ളി. പലയാവർത്തി പ്രകൃതി ദുരന്തങ്ങളാലും മറ്റും പള്ളി പുതുക്കിപ്പണിയുകയും പുനർനിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിലെ ഏറ്റവും പുണ്യം നിറഞ്ഞ സ്ഥലമായി ഈ ഭവനത്തെ വിശ്വാസികൾ പരിഗണിക്കുന്നു.

ഈ വിശുദ്ധ ഭവനത്തിന്റെ മേൽക്കൂരക്ക് ചുവടെ വേദനകൾ പേറുന്ന മനുഷ്യന് അവന്റെ ചുമടിറക്കി വെക്കാം. ജീവിതം മനുഷ്യനേൽപ്പിച്ച പിഴവുകളുടെ പാകക്കുറവിന്റെ എല്ലാ മുറിവുകളും ഉണക്കികളയുന്നതാണ് ഈ തിരുഗേഹം. കഅ്ബാശരീഫിന്റെ ചുറ്റുമായി വലയം ചെയ്തിരിക്കുകയാണ് മസ്ജിദുൽ ഹറാം. മസ്ജിദുൽ ഹറാമിന്റെ അകത്തളങ്ങളിൽ ചെന്ന് കഅ്ബയുടെ ചുറ്റും വിശ്വാസികൾ ത്വവാഫ് ചെയ്യുന്നു. രാത്രികളിൽ ഹറം ചുറ്റുപാടിലും അലങ്കാര വിളക്കുകൾക്കൊണ്ട് അതിമനോഹരമായ കാഴ്ചയൊരുക്കും.

ഹറം പള്ളിയുടെചരിത്രം
മനുഷ്യകുലത്തിനേക്കാൾ പഴക്കമുണ്ട് മസ്ജിദുൽ ഹറാമിന്റെ ചരിത്രത്തിന്. ആകാശലോകത്ത് മാലാഖമാരുടെ ആരാധനാലയമായ ബൈത്തുൽ മഅ്മൂറിന്റെ പ്രതിബിംബമെന്നോണമാണ് ഹറം പള്ളി നിലനിൽക്കുന്നത്.

ജോർജിയൻ കലണ്ടർ പ്രകാരം ഏഴാം നൂറ്റാണ്ടിൽ ഖലീഫ ഉമറുബ്നു ഖത്താബിന്റെ കാലഘട്ടത്തിലാണ് പള്ളിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

തീർത്ഥാടകരുടെ എണ്ണം വർധിച്ചതിനാൽ കഅ്ബക്ക് ചുറ്റും വീണ്ടും വിശാലമായ മതിലുകൾ പുനർ നിർമ്മിച്ചു. പിന്നീട് 777ൽ അബ്ബാസി ഖലീഫ അൽ മഹ്ദിയുടെ കാലഘട്ടത്തിലാണ് ഈ മതിലുകളെ പൂർണ്ണമായും ഒഴിവാക്കി ഒരു പള്ളിയുടെ രൂപത്തിലേക്ക് പടുത്തുയർത്തിയത്.

1571 വരേക്കും ആ പള്ളിയുടെ അകത്ത് തന്നെ വിവിധതരം കെട്ടിടങ്ങൾ ഉണ്ടായിരുന്നു. തീർത്ഥാടന കേന്ദ്രത്തിലേക്ക് ഒരേസമയം കൂടുതൽ ആളുകൾക്ക് സൌകര്യപ്പെടുത്താൻ വേണ്ടിയെന്നോണം 1950 ലാണ് ഹറം പള്ളി വിപുലപ്പെടുത്തിയത്. 2018ലാണ് ഏറ്റവും അവസാനമായി മസ്ജിദുൽ ഹറാമിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നത്. അതിനുശേഷമാണ് 25 ലക്ഷം വിശ്വാസികളെ ഉൾക്കൊള്ളാനാവുന്ന വിധം 187 ഏക്കറോളം പരന്നുകിടക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പള്ളിയായി മസ്ജിദുൽ ഹറാം മാറുന്നത്. ( വിപുലീകരണ പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നു വരുന്നു.)

മസ്ജിദുൽ ഹറാമിലെ സവിശേഷതകൾ
അഖില വിശ്വാസികളും ആരാധനകൾക്ക് വേണ്ടി ഭവ്യതയോടെ തിരിഞ്ഞു നിൽക്കുന്നത് ഹറാമിന്റെ അകത്തളങ്ങളിൽ ഉയർന്നുനിൽക്കുന്ന കഅ്ബ ശരീഫിലേക്കാണ്. ഈ വിശുദ്ധ ഭവനം തന്നെയാണ് ഹറം പള്ളിയുടെ ഏറ്റവും വലിയ സവിശേഷത. കഅ്ബയുടെ കിഴക്ക് മൂലയിൽ ഹജറുൽ അസ് വദ്, കഅ്ബയുടെ ചാരത്ത് തന്നെയായി നിലകൊള്ളുന്ന ‘ഹജറുൽ അസ് വദ്’ എന്ന പ്രവാചകൻ ഇബ്രാഹിം നബിയുടെ കാൽപാദങ്ങൾ പതിഞ്ഞ പരിശുദ്ധ ഭൂമിക, പ്രവാചകൻ ഇബ്രാഹിം(അ) ഹാജറ ബീവിയെയും മകനെയും മക്കയിൽ ഉപേക്ഷിച്ചു പോയ സമയത്ത് തന്റെ കുഞ്ഞിനുവേണ്ടി വെള്ളം തേടി ഓടി കയറിയ സഫ മർവാ കുന്നുകളും അവിടെ തന്നെയാണ്. അതിനെല്ലാം പുറമേ, ലോകാവസാനം വരെ നിലക്കാതെ ഒഴുകുന്ന സ്വർഗീയ അമൃത് സംസം ഉറവയും മസ്ജിദുൽ ഹറമിനുള്ളിലാണ് നിലകൊള്ളുന്നത്.

കഅ്ബയുടെ ചരിത്രം
വിവിധ കാലഘട്ടങ്ങളിലായി മക്കാപ്രദേശത്ത് വന്ന് ചേർന്ന പ്രകൃതിദുരന്തങ്ങളും മറ്റും കാരണമായി പലയാവർത്തി ഹറംപള്ളി പുതുക്കിപണിതിട്ടുണ്ട്. എങ്കിൽ കൂടി ഒരിക്കൽ പോലും ഹജറുൽ അസ് വദിന് ചെറിയ കേട്പാടുകൾ പോലും സംഭവിച്ചിട്ടില്ല.

പ്രവാചകൻ ഇബ്രാഹീം നബിയും മകൻ ഇസ്മാഈൽ നബിയുമാണ് കഅ്ബാലയം പണിതത്. അന്ത്യപ്രവാചകന്റെ കാലഘട്ടമായപ്പോഴേക്കും വിശ്വാസാദർശങ്ങൾക്ക് മേലെ ഇരുൾ വീണ്, കഅ്ബയുടെ അകത്തളങ്ങളിൽ മുഴുവനായി ബിംബങ്ങൾ നിറഞ്ഞിരുന്നു. ബിംബങ്ങളെ നീക്കം ചെയ്യുന്നതിന്റെ പേരിൽ അനേകം സംഘട്ടനങ്ങൾ അക്കാലത്തുണ്ടായിട്ടുണ്ട്. മദീനയിലേക്കുള്ള മുഹമ്മദ് നബിയുടെ പലായനത്തിന് ശേഷം മക്കാവിജയത്തെ തുടർന്നാണ് കഅ്ബ മുസ്ലിം സമുദായത്തിന്റെ കൈകളിൽ തിരിച്ചെത്തിയത്.

ഏതായിരുന്നാലും, പലയാവർത്തി പുതുക്കിപണിയലും പുനർനിർമ്മാണവും നടന്നിട്ടും രൂപത്തിലും ഘടനയിലും മാറ്റങ്ങൾ വരാതെ ഇബ്റാഹീം നബിപടുത്തുയർത്തിയ അതേ മാതൃകയിൽ ഇന്നും കഅ്ബാലയം നിലനിൽക്കുന്നുണ്ട്.

മസ്ജിദുൽ ഹറാമിന്റെ 5 പ്രത്യേകതകൾ

· ഏറ്റവും വലിയ കെട്ടിടസമുച്ചയങ്ങളിൽ എട്ടാം സ്ഥാനമാണ് മസ്ജിദുൽ ഹറാമിന്റേത്.

· ലോകത്തിലെ ഏറ്റവും അതിപുരാതനമായ ആരാധനാലയങ്ങളാണ് എരിത്രിയയിലെ മസ്സാവ പട്ടണത്തിലെ പള്ളിയും ഖുബാ പള്ളിയും.

· 1629ലെ പ്രളയത്തിലാണ് ഹറം പള്ളി സാരമായി കേട്പാടുകൾ സംഭവിച്ചത്. സുൽത്താൻ മുറാദിന്റെ കാലഘട്ടത്തിലാണ് പള്ളി പിന്നീട് പുനർനിർമ്മിച്ചത്.

· എ.ഡി 930ലാണ് ഹജറുൽ അസ്വദ് ഖർമാദിയൻ ആക്രമണത്തിൽ കഷണങ്ങളായത്

· 356,800 സ്ക്വയർഫീറ്റിൽ മസ്ജിദ് പരന്ന് കിടക്കുന്നു.

വിവ: ഫഹ്മിദ സഹ്റാവിയ്യ

Prev Post

മഹാപ്രവാഹത്തിൽ

Next Post

സ്വഫാ-മർവക്കിടയിൽ

post-bars

Related post

You cannot copy content of this page