ഹജ്ജിന്റെ ക്രമം ഒറ്റനോട്ടത്തില്‍
1) ഹജ്ജ് വേഷം അണിയുക.
2) ആ വേഷമണിഞ്ഞുകൊണ്ട് ഹജ്ജില്‍ പ്രവേശിക്കുക.
3) ഇഹ്‌റാമില്‍ പ്രവേശിക്കുന്നത് നിര്‍ദ്ദിഷ്ട മേഖലയില്‍ വെച്ചാവുക.
4) ഋതുമതികളും പ്രസവിച്ചവരും ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിന് മുമ്പ് കുളിക്കുക.
5) നബി(സ) ചൊല്ലിയ തല്‍ബിയത്ത് ശബ്ദമുയര്‍ത്തി ചൊല്ലുക.
6) ഖുദൂമിന്റെ (വന്നതിന്റെ) ത്വവാഫ് ഏഴ് തവണ ചെയ്യുക.
7) ത്വവാഫിന്റെ ഘട്ടത്തില്‍ വലത്‌കൈ ഒഴിവാകുന്ന തരത്തില് വസ്ത്രമണിയുക.
8) ആദ്യത്തെ മൂന്നു ത്വവാഫില്‍ പതുക്കെ ഓടുക.
9) ഹജറുല്‍ അസ്‌വദിനെ ചുംബിക്കുക.
10) ഹജറുല്‍ അസ്‌വദിന്റെ നേരെ വരുമ്പോള്‍ തക്ബീര്‍ ചൊല്ലുക.
11) ത്വവാഫിന് ശേഷം മഖാമു ഇബ്‌റാഹീമില്‍ വെച്ച് രണ്ട് റക്അത്ത് നമസ്‌കരിക്കുക.
12) സംസമിനടുത്ത് ചെന്ന് വെള്ളം കുടിക്കുകയും അല്‍പം തലയില്‍ ഒഴിക്കുകയും ചെയ്യുക.
13) തിരിച്ചുചെന്ന് ഹജറുല്‍ അസ്‌വദിനെ ചുംബിക്കുക.
14) സഫാ കുന്നില്‍ ചെന്ന് ഖിബ്‌ലക്കഭിമുഖമായി നില്‍ക്കുക.
15) സഫാ മര്‍വകള്‍ക്കിടയ്ക്കു ഓടുക (സഅ്‌യ്).
16) മര്‍വായിലും സഫയിലേതുപോലെ നില്‍ക്കുക.
17) സഫാമര്‍വ്വകളില്‍ കയറുമ്പോഴെല്ലാം തക്ബീറും തഹ്‌ലീലും തഹ്മീദും ചൊല്ലുക.
18) ഉംറ കഴിഞ്ഞ് വിശ്രമിക്കാനുദ്ദേശിച്ചവരും, ബലി മൃഗങ്ങളെ കൂടെ കൊണ്ടുവരാതെ ഹജ്ജിനും ഉംറക്കും ഒന്നിച്ച് ഇഹ്‌റാമില്‍ പ്രവേശിച്ചവരും മുടിമുറിച്ചും സാധാരണ വസ്ത്രം ധരിച്ചും തഹല്ലുലാവുക.
19) ദുല്‍ഹജ്ജ് മാസം എട്ടിന് ഹജ്ജിനായി ഇഹ്‌റാമില്‍ പ്രവേശിക്കുക.
20) എട്ടിന് മിനായില്‍ ചെന്ന് രാത്രി താമസിക്കുക.
21) എട്ടിന് ളുഹ്‌റ് മുതല്‍ അഞ്ച് നേരത്തെ നമസ്‌കാരം അവിടെ വെച്ച് നിര്‍വഹിക്കുക.
22) ഒമ്പതിന് സൂര്യോദയത്തിന് ശേഷം അറഫയിലേക്ക് പുറപ്പെടുക.
23) നമിറയില്‍ ഇറങ്ങി ളുഹ്ര്!അസര്‍ നമസ്‌കാരങ്ങള്‍ അവിടെ വെച്ച് ഒന്നിച്ച് നമസ്‌കരിക്കുക.
24) നോമ്പെടുക്കാതെ അറഫയില്‍ ചെന്ന് നില്‍ക്കുക.
25) അസ്തമയാനന്തരം സമാധാന പൂര്‍വ്വം അറഫയില്‍നിന്ന് തിരിച്ചുപോവുക.
26) ഇശാഇന്റെ നേരത്ത് മുസ്ദലിഫയില്‍ മഗ്‌രിബും ഇശാഉം ഒന്നിച്ച് നമസ്‌കരിക്കുക.
27) ഒമ്പതിന് രാത്രി മുസ്ദലിഫയില്‍ താമസിക്കുക.
28) അവിടെ വെച്ചു തന്നെ പത്തിന് സുബ്ഹ് നമസ്‌കരിക്കുക.
29) പത്തിന് സൂര്യോദയത്തിന് മുമ്പായി അവിടെ നിന്ന് തിരിക്കുക.
30) മുഹസ്സറിലെത്തിയാല്‍ അല്‍പം ധൃതിയില്‍ നടക്കുക.
31) ജംറത്തുല്‍ അഖബയില്‍ എറിയുക.
32) ബലിയറുക്കുക.
33) മുടി കളയുക.
34) ഭാഗികമായി ഇഹ്‌റാമില്‍ നിന്ന് ഒഴിവാകുക.
35) ഇഫാദയുടെ ത്വവാഫ്.
36) ഹജ്ജിന്റെ സഅ്‌യ്.
37) അയ്യാമുത്തശ്ഖില്‍ മിനായില്‍ കല്ലെറിയുക.
38) വിദാഇന്റെ ത്വവാഫ്.