Back To Top

 ത്വവാഫ്

ത്വവാഫ്

Spread the love

1. ത്വവാഫ് ചെയ്യുന്നവൻ മുണ്ട് ചുമലിലൂടെ വിലങ്ങനെ കെട്ടി, ഹജറുൽ അസ് വദിന്റെ നേരെ നിന്ന് അതിനെ ചുംബിക്കുകയോ തൊട്ടുമുത്തുകയോ സാധ്യമാവുന്ന വിധത്തിൽ ആംഗ്യം കാണിക്കുകയോ ചെയ്ത ശേഷം കഅ്ബയെ തന്റെ ഇടതുവശത്താക്കിക്കൊണ്ട് ആരംഭിക്കണം. അപ്പോൾ ഇങ്ങനെ പറയേണ്ടതാണ്.

بسم الله والله أكبر، اللهم إيمانا بك وتصديقا بكتابك ووفاء بعهدك واتباعا لسنة النبي صلى الله عليه وسلم
(അല്ലാഹുവിന്റെ- അവൻ ഏറ്റവും മഹാൻ- നാമത്തിൽ ഞാൻ ആരംഭിക്കുന്നു. അല്ലാഹുവേ, നിന്നിൽ വിശ്വസിച്ചുകൊണ്ടും നിന്റെ ഗ്രന്ഥത്തെ സത്യപ്പെടുത്തിക്കൊണ്ടും നിന്റെ കരാറിനെ പൂർത്തീകരിച്ചുകൊണ്ടും നിന്റെ പ്രവാചകനെ അനുഗമിച്ചുകൊണ്ടും ഞാൻ ഇത് ആരംഭിക്കുകയാണ്.

2. ത്വവാഫ് ആരംഭിച്ചുകഴിഞ്ഞാൽ ആദ്യത്തെ മൂന്ന് പ്രദക്ഷിണങ്ങളിൽ പാദങ്ങൾ അടുത്തടുത്ത് വെച്ചുകൊണ്ട് കഅ്ബയുടെ സമീപം ധൃതിയിൽ നടക്കുന്നത് സുന്നത്താണ്.

എന്നാൽ പിന്നീടുള്ള നാലു പ്രദക്ഷിണങ്ങളിൽ സാധാരണപോലെയാണ് നടക്കേണ്ടത്. ഇനി ധൃതിയിൽ നടക്കാനോ ജനങ്ങളുടെ ആധിക്യം കാരണം കഅ്ബയുടെ സമീപം നടക്കാനോ സാധ്യമായില്ലെങ്കിൽ കഴിയുന്ന രൂപത്തിൽ ത്വവാഫ് ചെയ്താൽ മതി.

ഓരോ പ്രദക്ഷിണത്തിലും റുക്നുൽ യമാനിയെ തൊട്ടു മുത്തുന്നതും ഹജറുൽ അസ് വദിനെ ചുംബിക്കുകയോ തൊട്ടുമുത്തുകയോ ചെയ്യുന്നതും സുന്നത്താണ്.

3. പ്രദക്ഷിണങ്ങളിൽ കൂടുതലായി ദിക്റുളും ദുആകളും ചൊല്ലുന്നത് സുന്നത്താണ്. ഇതിൽ ഏതെങ്കിലും പ്രത്യേക ദിക്റുകളും ദുആകളും ചൊല്ലു കയോ ത്വവാഫ് ചെയ്യുന്ന മറ്റാളുകൾ ചൊല്ലുന്നത് ആവർത്തിക്കുകയോ ചെയ്യണമെന്നില്ല. അവന് നന്നായിത്തോന്നിയ ഏതുമാവാം.

ഇവ്വിഷയകമായി ശാരിഅ് പ്രത്യേകമായി എന്തെങ്കിലും നിർബന്ധമാക്കിയിട്ടില്ലെന്നതാണ് കാരണം. ഓരോ പ്രദക്ഷിണത്തിലും പ്രത്യേകമായി ഇന്നു ചില ആളുകൾ ചൊല്ലിവരുന്നതിനു അടിസ്ഥാനമൊന്നുമില്ല. അവയൊന്നും തിരുമേനിയിൽനിന്ന് ഹൃദിസ്ഥമാക്കിയതുമല്ല. ത്വവാഫ് ചെയ്യുന്ന ഓരോ വ്യക്തിക്കും, തനിക്കും തന്റെ സഹോദരങ്ങൾക്കും ഐഹികവും പാരത്രികവുമായ സൗഭാഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കാവുന്നതാണ്. ഇവ്വിഷയകമായി വന്ന ചില ദുആകളാണ് താഴെ.

1. ഹജറുൽ അസ് വദിനെ അഭിമുഖീകരിക്കുമ്പോൾ:
اللهم إيمانا بك، وتصديقا بكتابك ووفاء بعهدك واتباعا لسنة نبيك بسم الله والله اكبر

2. ത്വവാഫ് ആരംഭിച്ചാൽ,
سبحان الله، والحمد لله، ولا إله إلا الله والله أكبر ولا حول ولا قوة إلا بالله (رواه ابن ماجه)

3. റുക്നുൽ യമാനിയുടെ അടുത്തെത്തിയാൽ ഇങ്ങനെ പ്രാർത്ഥിക്കുക:
ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار (رواه ابوداود والشافعي عن النبي صلعم)

4. ശാഫിഈ (റ) പറഞ്ഞു: ഓരോ പ്രാവശ്യവും ഹജറുൽ അസ് വദിന്റെ അടുത്തെത്തുമ്പോൾ തക്ബീർ ചൊല്ലുന്നതും ധൃതിയിലുള്ള ഓരോ പ്രദക്ഷിണത്തിലും ഇങ്ങനെ പറയുന്നതും ഞാൻ ഇഷ്ടപ്പെടുന്നു. اللهم اجعله حجا مبرورا وذنبا مغفورا وسعيا مشكورا

ത്വവാഫ് ചെയ്യുന്നവർ ഓരോ പ്രദക്ഷിണത്തിലും ഇങ്ങനെ പറയണം:

رب اغفر وارحم، واعف عما تعلم وأنت الأعز الأكرم اللهم آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار
(അല്ലാഹുവേ, നീ പൊറുത്തുതരികയും കരുണചെ യ്യുകയും നീ അറിയുന്ന എന്റെ തെറ്റുകൾ വിട്ടുതരികയും ചെയ്യേണമേ! നീ അജയ്യനും അത്യുദാരനുമാണ്. അല്ലാഹുവേ, ഇഹത്തിലും പരത്തിലും എനിക്കു നീ നന്മ പ്രദാനം ചെയ്യുകയും നരകശിക്ഷയിൽ നിന്ന് എന്നെ സംരക്ഷിക്കുകയും ചെയ്യേണമേ!)

ത്വവാഫിൽ ഖുർആൻ ഓതുന്നതിന് വിരോധമില്ല. കാരണം, ദൈവസ്മരണക്ക് വേണ്ടിയാണല്ലോ ത്വവാഫ് നിയമമാക്കിയത്. ഖുർആൻ ദിക്റാണ്. പ്രവാചകൻ (സ) പറഞ്ഞതായി ആഇശയിൽ നിന്നുദ്ധരിക്കുന്നു: കഅ്ബയെ ത്വവാഫ് ചെയ്യുന്നതും സ്വഫാമർവകൾക്കിടയിൽ സഅ് യ് നടത്തുന്നതും ജംറകളിൽ കല്ലെറിയുന്നതും അല്ലാഹുവിന്റെ സ്മരണ നിലനിർത്തുവാനാണ്. (അബൂദാവൂദ്, തിർമിദി)

ത്വവാഫ് ചെയ്യുന്നവൻ ഏഴാമത്തെ പ്രദക്ഷിണം കഴിഞ്ഞാൽ واتخذوا من مقام ابراهيم مصلى എന്നു പറഞ്ഞുകൊണ്ട് മഖാമു ഇബ്റാഹീമിൽ രണ്ടു റക്അ ത്ത് നമസ്കരിക്കണം. ഇതോടെ പ്രദക്ഷിണം അവസാനിച്ചു. ത്വവാഫ് ചെയ്യുന്നവൻ ഹജ്ജിൽ ഇഫ് റാദാണ് സ്വീകരിച്ചിട്ടുള്ളതെങ്കിൽ ഇതിനെ പ്രാരംഭ പ്രദ ക്ഷിണം എന്ന ഉദ്ദേശ്യത്തിൽ ത്വവാഫുൽ ഖുദൂം എന്നോ, ത്വവാഫുത്തഹിയ്യ എന്നോ ത്വവാഫുദ്ദുഖുൽ എന്നോ പേർ വിളിക്കുന്നു. അങ്ങനെ വരുമ്പോൾ ഇതൊരു നിർബന്ധ കർമമല്ല, റുക്നുമല്ല, വാജിബുമല്ല. ഇനി, പ്രദക്ഷിണം ചെയ്യുന്നവൻ ഖിറാനോ തമത്തുഓ ആണ് സ്വീകരിച്ചിട്ടുള്ളതെങ്കിൽ ഈ ത്വവാഫ് ഉംറയുടെ ത്വവാഫായിരിക്കും. ത്വവാഫുൽ ഖുദൂമിനു പകരമായി അത് മതിയാവുകയും ചെയ്യും. അവൻ പിന്നീട് ഉംറ പൂർത്തിയാക്കുവാൻ സ്വഫാ-മർവകൾക്കിടയിൽ ഓടുകയാണ് വേണ്ടത്.

Prev Post

ഇഹ്റാമിലല്ലാതെ മക്കയിൽ പ്രവേശിക്കാം

Next Post

ത്വവാഫിന്റെ ഇനങ്ങൾ

post-bars

Related post

You cannot copy content of this page