സംസം വെള്ളത്തിന്റെ അമാനുഷികത
സംസം വെള്ളത്തിന് അതിന്റെ കെമിക്കല്‍ ഘടനയിലും രൂപത്തിലും രുചിയിലുമെല്ലാം വ്യതിരിക്തതയുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളിനിന്നുള്ള വ്യത്യസ്ത ഗവേഷകര്‍ സംസമിനെ കുറിച്ച് വിവിധ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. മറ്റ് ജലങ്ങളില്‍ നിന്നെല്ലാം വ്യതിരിക്തമായ പല പ്രത്യേകതകളും സംസമിനുണ്ടെന്ന് ഈ പഠനങ്ങളെല്ലാം വ്യക്തമാക്കുന്നുണ്ട്.
മക്കയിലെ ഹജ്ജിനെ കുറിച്ച് പഠിക്കാനുള്ള കേന്ദ്രത്തിന്റെ ഡയറക്ടറായ എഞ്ചിനീയര്‍ സാമീ അന്‍ഖാവി അദ്ദേഹത്തിന്റെ അനുഭവം വിവരിക്കുന്നു. മസ്ജിദുല്‍ ഹറമിന്റെ വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതിനിടെ ഒരു തൂണ്‍ സംസം കിണറിന്റെ ഒരു ഭാഗത്ത് സ്ഥാപിക്കാനായിരുന്നു പ്ലാന്‍. അതിനായി ഞങ്ങള്‍ സംസം വെള്ളം കുറച്ചു സമയത്തേക്ക് വറ്റിച്ച് തൂണ്‍ ഉറപ്പിക്കാന്‍ ശ്രമിച്ചു. വെള്ളം എടുക്കുമ്പോഴേക്കും അവിടെ നിറിയുന്ന അവസ്ഥയായിരുന്നു ഉണ്ടായത്. അവസാനം ഞങ്ങള്‍ മൂന്ന് ഇലക്ട്രിക് പമ്പുകള്‍ വെച്ച് വെള്ളം നീക്കാന്‍ ശ്രമിച്ചു. അപ്പോള്‍ അതിനെയും മറികടക്കുന്ന വേഗത്തില്‍ സംസം വെള്ളം വന്നുകൊണ്ടിരിക്കുന്നതാണ് ഞങ്ങള്‍ കണ്ടത്. അവസാനം ഞങ്ങള്‍ ആ ശ്രമം ഉപേക്ഷിച്ചു.
പിന്നീട് ഞങ്ങള്‍ ഉത്ഭവസ്ഥാനത്തുനിന്ന് തന്നെ സംസം ശേഖരിച്ച് അതില്‍ ചില പരീക്ഷണങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. അതിലെ അണുക്കളെയും മറ്റ് ചേരുവകളെയും കുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം. അപ്പോള്‍ കണ്ടെത്തിയ അത്യത്ഭുതകരമായ കാര്യം സംസം വെള്ളത്തില്‍ ഒറ്റ അണുക്കളെയും കണ്ടെത്താനായില്ല എന്നതാണ്. ശുദ്ധിയും വൃത്തിയുമുള്ള വെള്ളം. പക്ഷെ മറ്റ് പാത്രങ്ങളിലേക്കോ ബോട്ടിലുകളിലേക്കോ മാറ്റുമ്പോള്‍ അതില്‍ നിന്ന് ബാധിക്കുന്ന ചെറിയതോതിലുള്ള പ്രാണികളും അണുക്കളുമാണ് അതില്‍ പിന്നീട് കാണുന്നത്.
ഇതുപോലെ സംസം വെള്ളത്തിന് ഇനിയും ധാരാളം പ്രത്യേകതകളുണ്ട്. അവയിലൊന്നാണ് പ്രവാചകന്‍ ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും കാലം മുതല്‍ ഇന്നുവരെ ഈ ഉറവ വറ്റാതെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നത്. ലോകത്ത് മറ്റേത് കിണറാണ് ഇത്തരത്തില്‍ കാലങ്ങള്‍ അതിജീവിച്ചിട്ടുള്ളത്?! നൂറ്റാണ്ട് നിലനിന്ന കിണറുകള്‍ തന്നെ വളരെ വിരളമാണ്.
ജപ്പാന്‍ ശാസ്ത്രജ്ഞനായ ഡോ. മസാറു ഇമോട്ടോ നടത്തിയ പഠനത്തെ കുറിച്ചുള്ള വാര്‍ത്ത പത്രങ്ങളില്‍ വന്നിരുന്നു. നാനോടെക്‌നോളജിയുടെ വെളിച്ചത്തില്‍ അദ്ദേഹം നടത്തിയ പഠനങ്ങളും സംസമിന്റെ അമാനുഷികത വെളിപ്പെടുത്തിയിരുന്നു. വെള്ളം ഐസാകുമ്പോള്‍ രൂപപ്പെടുന്ന ക്രിസ്റ്റലുകളെകുറിച്ച് അദ്ദേഹം നടത്തിയ പഠനത്തിനിടെയാണ് സംസം വെള്ളവും അദ്ദേഹം പരീക്ഷണവിധേയമാക്കിയത്.
ഹദീസുകളില്‍
പ്രവാചകന്‍(സ) പറഞ്ഞു: ‘സംസം വെള്ളം എന്ത് ഉദ്ദേശിച്ച് കുടിക്കപ്പെടുന്നോ അതിനുള്ളതാണ്.’ (അഹ്മദ്)
സംസം രോഗശമനത്തിന് നല്ലതാണെന്ന ഉറച്ച വിശ്വാസത്തോടെ അത് കുടിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവര്‍ക്ക് അത് ഗുണംചെയ്യും. സംസം കുടിക്കുന്നതോടൊപ്പം അതിന്റെ നാഥനോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും ചെയ്യണം. അല്ലാഹു പറയുന്നു: ‘എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാല്‍ പറയുക: ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം.’
സംസം കുടിച്ച് രോഗശമനം ലഭിച്ചതായി വ്യത്യസ്ത കഥകള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. അന്ധന്‍മാര്‍ക്ക് കാഴ്ച ശക്തി തിരിച്ചുകിട്ടിയതായും മറ്റ് വിട്ടുമാറാത്ത രോഗങ്ങള്‍ മാറിയതും വ്യത്യസ്ത നാടുകളില്‍ നിന്നുള്ള കഥകള്‍ മുസ്‌ലിംങ്ങള്‍കിടയില്‍ പ്രസിദ്ധമാണ്. പ്രവാചകന്‍ സംസം കുടിക്കുന്നവര്‍ക്ക് അവര്‍ ഉദ്ദേശിക്കുന്ന രോഗശമനവും മറ്റ് നല്ല കാര്യങ്ങളും അല്ലാഹു നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. പ്രവാചകന്‍ പറയുന്നു: ‘സംസം കുടിക്കപ്പെടുന്നത് എന്തിനാണോ അതിനുള്ളതാണ്. നീ രോഗശമനം തേടിക്കൊണ്ട് അത് കുടിച്ചാല്‍ നിനക്ക് രോഗശമനം ലഭിക്കും. നീ വിശപ്പ് മാറാന്‍ വേണ്ടി അത് കഴിച്ചാല്‍ നിനക്ക് വിശപ്പ് മാറും. നിന്റെ ദാഹം മാറ്റാന്‍ നീ അത് കുടിച്ചാല്‍ നിന്റെ ദാഹം മാറും. ഇസ്മാഈലിന് അല്ലാഹു നല്കിയ പാനവും’